മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കിയ ഉത്തവ് റദ്ദാക്കണമെന്ന് സുധീരന്‍

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് തണ്ണീര്‍ത്തട നിയമം ലംഘിച്ച് 425 ഏക്കര്‍ സ്ഥലം നികത്താന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിലപാട് കടുപ്പിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഉത്തരവ് റദ്ദാക്കണമെന്ന് റവന്യൂ മന്ത്രിയോടും മുഖ്യമന്ത്രിയോടും സുധീരന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അടുത്ത് സമയ്ത് ഇത്തരം വിവാദ തീരുമാനണങ്ങള്‍ തിരിച്ചടിയാകുമെന്നും ഉത്തരവ് കെ.പി.സി.സി നിലപാടിന് വിരുദ്ധമാണെന്നും സുധീരന്‍ പറഞ്ഞു.
2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം അട്ടിമറിച്ചാണ് കുട്ടനാട്ടില്‍ കുമരകം മെത്രാന്‍ കായലില്‍ 378 ഏക്കര്‍ നെല്‍വയലും എറണാകുളത്തെ കടമക്കുടിയില്‍ 47 ഏക്കര്‍ നിലം നികത്താനും അനുവദിച്ചത്. കുട്ടനാടിന്റെ പരിസ്ഥിതിക്കു വന്‍ പ്രത്യാഘാതം ഉണ്ടാക്കുന്ന ടൂറിസം പദ്ധതി മെത്രാന്‍ കായലില്‍ തുടങ്ങാനാണ് അനുമതി. പാരിസ്ഥിതിക പ്രശ്നം ചൂണ്ടിക്കാട്ടി കഴിഞ്ഞ ഇടത് സര്‍ക്കാര്‍ തള്ളിയ പദ്ധതിക്കാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യു.ഡി.എഫ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കു വേണ്ടിയാണ് എറണാകുളം ജില്ലയിലെ കടമക്കുടിയിലെ വയല്‍ നികത്താന്‍ അനുമതി നല്‍കിയത്.
2007 മുതല്‍ ഇവിടെ കൃഷി നടന്നില്ലെന്ന വാദം ചൂണ്ടിക്കാട്ടിയാണ് നിയമവിരുദ്ധമായി സ്ഥലം നികത്താന്‍ അനുമതി നല്‍കിയത്. റക്കിന്‍ഡോ ഡെവലപ്പേഴ്സ് ്രൈപവറ്റ് ലിമിറ്റഡ് കമ്പനിയുടെ കീഴിലെ 34 ഉപകമ്പനികളുടെ പേരില്‍ കോട്ടയം താലൂക്കില്‍ കുമരകം വില്ലേജില്‍ 420 ഏക്കറോളം നെല്‍വയല്‍ മെത്രാന്‍ കായലില്‍ നേരത്തേ വാങ്ങിയിരുന്നു. സര്‍വേ നമ്പര്‍ 362 നും 403 നും ഇടയ്ക്കുള്ള 378 ഏക്കര്‍ നിലമാണ് 200708ല്‍ കമ്പനി വാങ്ങിയത്. 2007 മുതല്‍ ഇവിടെ നെല്‍കൃഷി നടന്നിട്ടില്ല.
അതിനിടെ ഉത്തരവ് പുറത്തിറങ്ങിയത് അഞ്ച് വകുപ്പുകളുടെ ഉത്തരവ് മറികടന്നാണെന്ന് വ്യക്തമായി. തദ്ദേശ വകുപ്പ് ഉള്‍പ്പെടെ അഞ്ച് വകുപ്പുകളാണ് എതിര്‍പ്പ് അറിയിച്ചിരുന്നത്. പദ്ധതി നടപ്പാക്കിയാല്‍ പ്രദേശം മണ്ണിട്ട് നികത്തേണ്ടി വരുമെന്ന് തദ്ദേശ വകുപ്പ് വ്യക്തമാക്കിയിരുന്നു. കൃഷി വകുപ്പും മത്സ്യ വകുപ്പും എതിര്‍പ്പ് അറിയിച്ചിരുന്നു. ഇത് പരിസ്ഥതി പ്രാധാന്യമുള്ള സ്ഥലമാണെന്നും പദ്ധതിക്ക് അനുമതി നല്‍കാനാകില്ലെന്നും പരിസ്ഥിതി വകുപ്പും അറിയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha