ബിവറേജസില്‍നിന്ന് 27,000 രൂപയുടെ മദ്യം മോഷണം പോയി

കൊയിലാണ്ടിയില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം. 27,000 രൂപയുടെ മദ്യം മോഷണം പോയതായി പോലിസ് അറിയിച്ചു. 21 ലിറ്റര്‍ മാന്‍ഷന്‍ ഹൗസ്, പതിമൂന്ന് ഫുള്‍ ബോട്ടില്‍ മാജിക് മോമെന്റസ്, 1080 രൂപയുടെ വൈന്‍ എന്നിവയാണ് മോഷണം പോയത്.
കടയിലെ സെക്യൂരിറ്റി ജീവനക്കാരാണ് രാവിലെ കടയ്ക്ക് പിന്നിലെ ഗ്രില്ല് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും സപ്ലൈക്കോ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. പണം നഷ്ടപ്പെട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് സ്‌റ്റോക്ക് പരിശോധിക്കാന്‍ തീരുമാനിച്ചത്. സപ്ലൈക്കോ അധികൃതരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യം നഷ്ടമായിട്ടുണ്ടെന്ന് കണ്ടെത്തിയത്. പോലിസ് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha