ങ്യാ..ഹഹ... എന്ന ചിരി നിലച്ചു

ങ്യാ..ഹഹ... എന്ന ചിരിയായിരുന്നു ആദ്യകാലത്ത് മലയാള സിനിമയ്ക്ക് കലാഭവന്‍ മണി. മിമിക്രിയില്‍നിന്ന് സിനിമയിലെത്തിയ ഒരാള്‍. തൊണ്ണൂറുകളില്‍ മലയാളത്തില്‍ തുടരെയിറങ്ങിയ ഹാസ്യ സിനിമകളിലെ നിത്യസാന്നിധ്യം. മലയാളസിനിമയില്‍ പല പരീക്ഷണങ്ങളും നടത്തിയ സംവിധായകന്‍ വിനയന്റെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ മണിയുടെ സിനിമാതലവര മാറ്റിമറിച്ചു. അന്ധനായ തെരുവുപാട്ടുകാരന്റെ വേഷത്തിലേക്ക് ഗം'ഭീരമായി പകര്‍ന്നാടിയ മണി മലയാളികളെ അത്ഭുതപ്പെടുത്തി. സിനിമ തിയറ്ററുകളില്‍ നിറഞ്ഞോടിയതോടെ മണിയുടെ സിനിമാജീവിതം പുതിയ വഴിക്കു തിരിഞ്ഞു.
സല്ലാപത്തിലെ ചെത്തുകാരനില്‍ നിയന്ത്രിത അഭിനയത്തിന്റെ മികവ് മണി കാട്ടുന്നുണ്ട്. പക്ഷെ മിമിക്രിയില്‍നിന്നു വരുന്നവരെല്ലാം തമാശനടന്മാരാണെന്ന മുന്‍വിധിയാണ് മണിയെ പിന്നീടൊരുപാടുകാലം തമാശവേഷം കെട്ടിച്ചത്. സല്ലാപത്തിന്റെ തുടര്‍ച്ചയായി അഭിനയ സാധ്യതയുള്ള വേഷം പിന്നെ മണിക്കു കൊടുത്തത് വിനയനാണ്. അവാര്‍ഡുകളുടെ പെരുമഴയായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ കഥാപാത്രത്തിന് മണിക്ക്.
സംസ്ഥാന അവാര്‍ഡ് പ്രതീക്ഷിച്ച് കിട്ടാതെ പോയപ്പോള്‍ മണി ബോധം കെട്ടുവീണതും വാര്‍ത്തയായി. പിന്നീടും തമാശ വേഷങ്ങള്‍ ചെയ്‌തെങ്കിലും കരുമാടിക്കുട്ടന്‍, ഗാര്‍ഡ്, ആകാശത്തിലെ പറവകള്‍, വാല്‍ക്കണ്ണാടി, സ്വര്‍ണം തുടങ്ങിയ സിനിമകളില്‍ മികച്ച വേഷങ്ങള്‍ മണിയെ തേടിവന്നു. ഏറെ സിനിമകളില്‍ നായകനായി. പലതും നിര്‍മാതാവിന് ലാഭമുണ്ടാക്കിക്കൊടുത്തു. വില്ലനായപ്പോള്‍ മണി കൂടുതല്‍ കരുത്തോടെ സ്‌ക്രീനില്‍ നിറഞ്ഞു.
തമിഴിലും തെലുങ്കിലും കന്നടയിലും മണി താരമായി. കലാമണി എന്നു തമിഴര്‍ അന്‍പോടെ വിളിച്ച മണി സാക്ഷാല്‍ രജനീകാന്തിന്റെയും വിക്രത്തിന്റെയും വിജയകാന്തിന്റെയുമൊക്കെ വില്ലനായി. ചെയ്യുന്ന സിനിമകളുടെ എണ്ണം കുറച്ചപ്പോഴും മികച്ച സിനിമകളുടെ ഭാഗമാകാന്‍ മണി ശ്രദ്ധിച്ചിരുന്നു. മലയാളത്തിലെ എണ്ണം പറഞ്ഞ നടന്മാരുടെ പട്ടികയില്‍ പേരെഴുതിച്ചേര്‍ത്താണ് മണി അരങ്ങൊഴിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























