Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

ഓട്ടോ റിക്ഷാക്കാരനായ മണി സിനിമയിലേക്ക് ചുവടുവച്ചത് ഓട്ടോ ഡ്രൈവറുടെ വേഷം ചെയ്ത്

06 MARCH 2016 11:34 AM IST
മലയാളി വാര്‍ത്ത.

ജീവിതത്തില്‍ ഓട്ടോ റിക്ഷാക്കാരനായിരുന്ന മണി ഓട്ടോ ഡ്രൈവറുടെ വേഷം ചെയ്താണ് ആദ്യം സിനിമയിലെത്തിയത്. ദാരിദ്ര്യത്തോട് പടവെട്ടി സിനിമയില്‍ എത്തി മുന്‍നിരക്കാരനായി ശോഭിച്ച കലാഭവന്‍ മണിയുടെ ജീവിതം സിനിമയെ വെല്ലുന്നതായിരുന്നു. മണിയുട വിയോഗത്തിലൂടെ തെന്നിന്ത്യന്‍ സിനിമയ്ക്ക് നഷ്ടമായത് നല്ലൊരു കലാകാരനെയാണ്. സാധാരണക്കാരനില്‍ നിന്നും സിനിമാക്കാരനായി വളര്‍ന്ന മണി അഭിനയശേഷികൊണ്ട് തന്റെതായ സ്വാധീനം ഉറപ്പിക്കുകയായിരുന്നു.

തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ 1971 ജനുവരി ഒന്നിനാണ് മണിയുടെ ജനനം. ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായാണ് അദ്ദേഹം ജനിച്ചത്. പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്താണ് മണി താരമായത്. ഹാസ്യനടനായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് ഗൗരവുള്ള സ്വഭാവവേഷങ്ങളിലൂടെയും, വ്യത്യസ്തതനിറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളിലൂടെയും മണി മലയാളം, തമിഴ് സിനിമാപ്രേക്ഷകര്‍ക്കു പ്രിയങ്കരനായി. മലയാള സിനിമയ്ക്കു അനവധി പ്രതിഭകളെ സംഭാവനചെയ്ത കലാഭവന്‍ എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനോടൊപ്പമുള്ള മണി ഇന്ന് ദക്ഷിണേന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും അറിയപ്പെടുന്ന വ്യക്തികളിലൊരാളായിരുന്നു.

ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തില്‍ നിന്നുമെത്തിയ കലാഭവന്‍ മണി സിനിമ നല്‍കിയ സൗഭാഗ്യത്താല്‍ ഇന്ന് സമ്പന്നനാണ്. പാടത്തും പറമ്പിലും കൂലിപ്പണി ചെയ്തു രാമന്‍ നേടുന്ന സമ്പാദ്യം പത്തുപേരടങ്ങുന്ന കുടുംബത്തെപോറ്റുവാന്‍ മതിയാകില്ലായിരുന്നു. ചാലക്കുടി ഗവ.ബോയ്‌സ് ഹൈസ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അനുകരണകല മണിയുടെ തലയ്ക്കുപിടിച്ചിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മോണോ അക്ടില്‍ മണി യുവജനോല്‍സവങ്ങളില്‍ മത്സരിച്ചു. 1987ല്‍ മോണോ ആക്ടില്‍ കൊല്ലത്തു നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവത്തില്‍ ഒന്നാമനാകുവാന്‍ കഴിഞ്ഞത് മണിയുടെ ജീവിതത്തിന് വഴിത്തിരിവായി.

കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ് പരേഡിലൂടെയാണ് മണി കലാരംഗത്ത് സജീവമായത്. നാടന്‍ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി ശ്രീ അറുമുഖന്‍ വെങ്കിടങ്ങ് എഴുതിയ നാടന്‍ വരികളും നാടന്‍ ശൈലിയില്‍ത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്.

അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തില്‍ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ അനുവാചക പ്രശംസ പിടിച്ചുപറ്റി.

സ്‌കൂള്‍ പഠനത്തിന് ശേഷം അദ്ദേഹം ഓട്ടോ ഓടിച്ചായിരുന്നു ജീവിക്കാനുള്ള പണം കണ്ടെത്തിയിരുന്നത്. ഓട്ടോ ഓടിക്കലിനൊപ്പം മിമിക്രിയും മുന്നോട്ടുകൊണ്ടുപോയി. പകല്‍ ഓട്ടോ ഡ്രൈവിങ്ങും രാത്രി മിമിക്രിയുമായിരുന്നു പതിവ്. പല ട്രൂപ്പിനൊപ്പവും ചേര്‍ന്ന് മണി പരിപാടികള്‍ അവതരിപ്പിച്ചു. കേരളത്തിലെ സിനിമാ രംഗത്ത് ഒട്ടേറെ താരങ്ങളെ സംഭാവന ചെയ്ത കലാഭവനുമായി മണി പിന്നീട് ബന്ധം സ്ഥാപിച്ചു. ഇതിനിടക്ക് ഒരു ടി.വി പരമ്ബരയില്‍ അഭിനയിക്കാന്‍ പോയതോടെ കലാഭവനുമായുള്ള ബന്ധം വേര്‍പെട്ടു. കലാഭവനിലെ അവസരം നഷ്ടമായതോടെ മണി അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

രാക്ഷസരാജാവ്, വണ്‍മാന്‍ ഷോ, സമ്മര്‍ ഇന്‍ ബേത്‌ലഹേം, ഡല്‍ഹിവാലാ രാജകുമാരന്‍, ഉല്ലാസപ്പൂങ്കാറ്റ്, കണ്ണെഴുതി പൊട്ടും തൊട്ട്, മലയാളി മാമനു വണക്കം, വല്യേട്ടന്‍, ആറാം തമ്ബുരാന്‍, വസന്തമാളിക എന്നീ ചിത്രങ്ങളില്‍ മണി ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. ദി ഗ്യാങ്, ഗാര്‍ഡ്, ആകാശത്തിലെ പറവകള്‍, വാല്‍ക്കണ്ണാടി, എന്നീ ചിത്രങ്ങളില്‍ മണി നായകനായി. ദി ഗാര്‍ഡ് എന്ന ചിത്രത്തില്‍ മണി മാത്രമാണ് അഭിനേതാവ്.

സുന്ദര്‍ദാസ്ലോഹിതദാസ് കൂട്ടുകെട്ടിന്റെ 'സല്ലാപം' എന്ന ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷമാണ് മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കിയത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റി.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് 2000ല്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിയുടെ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി. ഇതില്‍ ഒരു അന്ധന്റെ വേഷമായിരുന്നു മണി ചെയ്തത്. സംസ്ഥാന തലത്തിലും ഇതേ ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. 2002ല്‍ ജെമിനി എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് ഫിലിം ഫെയറിന്റെ മികച്ച വില്ലന്‍ വേഷത്തിനുള്ള പുരസ്‌കാരം ലഭിച്ചു.

നാടന്‍ പാട്ടുകളെ കെസറ്റുകളിലാക്കി ജനകീയമാക്കുന്നതില്‍ മണി വഹിച്ച പങ്ക് മറക്കാന്‍ സാധിക്കില്ല. മികച്ച ഗായകനായിരുന്ന മണിയുടെ ശബ്ദത്തില്‍ നിരവധി നാടന്‍ പാട്ടുകളാണ് പുറത്തിറങ്ങിയത്. തൂശിമ കൂന്താരോ, ആനവായിലമ്ബഴങ്ങ, സ്വാമി തിന്തകത്തോം തുടങ്ങിയ കെസെറ്റുകള്‍ ഏറെ ശ്രദ്ധ നേടി. ഇതിന് പുറമെ സിനിമാ ഗാനങ്ങളുടെ പാരഡികളും മണിയുടെ ശബ്ദത്തില്‍ ഇറങ്ങി.

ഗായകനെന്ന നിലക്ക് സിനിമകളിലും അദ്ദേഹം തിളങ്ങി. അഭിനയിക്കുന്ന പല ചിത്രങ്ങളിലും മണിയുടെ ഗാനങ്ങളുണ്ടാകുമായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ 'കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി..', 'കരുമാടിക്കുട്ടനിലെ കൈകൊട്ടു പെണ്ണേ കൈകൊട്ടുപെണ്ണേ...', 'കബഡി കബഡി എന്ന ചിത്രത്തിലെ 'മിന്നാമിനുങ്ങെ മിന്നും മിനുങ്ങെ..' എന്നീ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (25 minutes ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (26 minutes ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (45 minutes ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (2 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (3 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (3 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (3 hours ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (4 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (4 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (4 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (5 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (5 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (5 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (5 hours ago)

Malayali Vartha Recommends