വിടപറഞ്ഞത് ഇടതു സ്ഥാനാര്‍ത്ഥിയാകാനുള്ള ആലോചനകള്‍ സജീവമാകവെ

തന്റെ രാഷ്ട്രീയം ഇടതുപക്ഷത്തോടൊപ്പമാണെന്ന് വിളിച്ചു പറയാന്‍ മടി കാണിക്കാത്ത സിനിമാതാരമായിരുന്നു കലാഭവന്‍ മണി. അതുകൊണ്ടു തന്നെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി മണി ഉണ്ടാകുമെന്ന പ്രതീക്ഷ സജീവമായിരുന്നു.
കുന്നത്തുനാട്ടിലും ചാലക്കുടിയിലും ഇടതുമുന്നണി പരിഗണിച്ച പ്രധാന സ്ഥാനാര്‍ത്ഥി കലാഭവന്‍ മണിയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ച വേളയില്‍ കലാഭവന്‍ മണി ഒരു പ്രധാന ചര്‍ച്ചാവിഷയം തന്നെയായിരുന്നു.
സിനിമാതാരങ്ങളുടെ സ്ഥാനാര്‍ത്ഥിത്വം പരിഗണിക്കുമ്‌ബോള്‍ ഇടതുപക്ഷത്തിന്റെ പക്കലുള്ള പ്രധാന ആയുധവും കലാഭവന്‍ മണി തന്നെയായിരുന്നു.
നവമാദ്ധ്യമങ്ങളിലും കലാഭവന്‍ മണി സ്ഥാനാര്‍ത്ഥിയാകുമെന്ന സജീവ പ്രചരണമുണ്ടായിരുന്നു. എറണാകുളം ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തില്‍ കലാഭവന്‍ മണിയെ സിപിഐ(എം) സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ നീക്കമെന്ന വാര്‍ത്തകളും ഇതിനിടെ പുറത്തുവന്നു. കോണ്‍ഗ്രസിനെ തറപറ്റിക്കാന്‍ കലാഭവന്‍ മണിയെ ഉപയോഗിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കെ ഇതു നിഷേധിച്ചു കലാഭവന്‍ മണിയുടെ സെക്രട്ടറി രംഗത്തെത്തുകയും ചെയ്തിരുന്നു.
എങ്കിലും കുന്നത്തുനാട്ടിലും മണിയുടെ നാടായ ചാലക്കുടിയിലും മണിയെത്തന്നെ മത്സരിപ്പിക്കുന്ന കാര്യം ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി മണിയെ മരണം വിളിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha