മണിയെ ആക്രമിച്ചതാര്? മണി അക്രമത്തിനിരയായെന്ന സാധ്യത പോലീസും തള്ളിക്കളയുന്നില്ല

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത മാറുന്നില്ല. അസ്വഭാവിക മരണത്തിന് പോലീസ് കേസുമെടുത്തു. മണി അക്രമത്തിനിരയായിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കുകയാണ് പോലീസ്. പോലീസിന്റെ ഈ വെളിപ്പെടുത്തലില്‍ ആരാധകരും സുഹൃത്തുക്കളും ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. പക്ഷെ മണിക്ക് ചാലക്കുടിയില്‍ ശത്രുക്കളില്ലെന്നും അവര്‍ ഉറച്ച് വിശ്വസിക്കുന്നു.
മണി ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വിശ്വസനീയമായ വാര്‍ത്ത വന്നിരുന്നു. മണി മത്സരിച്ചാല്‍ തലക്കനമില്ലാത്ത താരം ഈസിയായി ജയിക്കുമെന്നും കണക്കുകൂട്ടി. ഇതോടെയാണ് ഇടത് സഹയാത്രികനായ മണിയ്‌ക്കെതിരെ ആരെങ്കിലും കരുതിക്കൂട്ടി കളിച്ചതാണോ എന്നുള്ള അഭ്യൂഹവും പ്രചരിക്കുന്നു.
പോസ്റ്റു മോര്‍ട്ടം കഴിഞ്ഞെങ്കിലും അതിന്റെ ഫലം കിട്ടാന്‍ ഇനിയും സമയമെടുക്കും. ആദ്യ സൂചനകള്‍ മാത്രമേ ഫോറന്‍സിക് ഡോക്ടര്‍മാര്‍ പോലീസിന് നല്‍കുകയുള്ളൂ. പരിശോധന ഫലം വരാന്‍ ദിവസങ്ങളെടുക്കും.
മണിയെ അവശനിലയില്‍ കണ്ടെത്തിയ ഔട്ട് ഹൗസാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രം. പോലീസിന്റെ പ്രത്യേകസംഘം കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ചാലക്കുടി പാടിയിലെ ഔട്ട്ഹൗസില്‍ പരിശോധിച്ചു. ശരീരത്തിനുള്ളില്‍ വിഷമായ മെത്തനോള്‍ അടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ കണ്ടതായി ഡോക്ടര്‍മാര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. തൃശൂര്‍ റൂറല്‍ പൊലീസ് എസ്പി കെ.കാര്‍ത്തിക് ആത്മഹത്യാസാധ്യതയടക്കം പരിശോധിക്കുന്നതായി അറിയിച്ചു.
കരള്‍രോഗബാധയെ തുടര്‍ന്നാണ് കലാഭവന്‍ മണിയുടെ മരണമെങ്കിലും ശരീരത്തിനുള്ളില്‍ മെത്തനോളിന്റെ അംശമുള്ളതായി ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
മെത്തനോള്‍ വ്യാജമദ്യത്തിലും മറ്റും കാണുന്ന വിഷമാണ്. മരണം സംഭവിച്ചേക്കാവുന്ന മറ്റു ചില ലഹരി പദാര്‍ത്ഥങ്ങളുടെ സാന്നിധ്യവും ശരീരത്തില്‍ കണ്ടെത്തിയതായും മൊഴിയുണ്ട്. ഈ സാഹചര്യത്തിലാണ് അസ്വാഭാവിക മരണത്തിന് ചാലക്കുടി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. മണിയുടെ ശരീരത്തില്‍ മെത്തനോള്‍ എങ്ങനെ കലര്‍ന്നുവെന്നതാണു പ്രധാന സംശയം. ഇതടക്കമുള്ള ദുരൂഹതകള്‍ നീക്കുന്നതിനായാണ് തൃശൂര്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ അന്വേഷണത്തിനു നിയോഗിച്ചത്. ഇതോടെ പ്രദേശം പ്രത്യേക നിരീക്ഷണ മേഖലയായി മാറ്റുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha