രാജേട്ടനെയും കുടുക്കാന്‍ സി പി എം മുഖപത്രം; കുലുക്കമില്ലാതെ ഗോവിന്ദ് ആര്‍ തമ്പി

ഗൂഢാലോചന കുറ്റം 'രാജേട്ടന്' നേരെയും വരാം എന്നാണു സി പി എം മുഖപത്രമായ ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്റര്‍ പി.എം മനോജ് പറയുന്നത്. കേരളം ഒരു പോലെ ബഹുമാനിക്കുന്ന രാജഗോപാലിനെതിരെ ആരോപണം വരുന്നത് എന്നാല്‍ ഇതിനെതിരെ സി പി എം പോലും എതിര്‍ക്കുന്നില്ല.
പി.എം മനോജ് പറയുന്നതിങ്ങനെ
ഗൂഢാലോചന കുറ്റം 'രാജേട്ടന്' നേരെയും വരാം
ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോഓര്‍ഡിനേറ്റര്‍ സിന്ധു സൂര്യകുമാറിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ ബിഎംഎസ് തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ആര്‍ തമ്പിയെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തു.
കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷനില്‍ ഗോവിന്ദ് ആര്‍ തമ്പിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ ആര്‍എസ്എസ് ബിഎംഎസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പൊലീസ് രംഗത്തുവന്നതോടെ കൂടുതല്‍ ബിഎംഎസ് പ്രവര്‍ത്തകര്‍ സംഘടിച്ച് പൊലീസ് സ്‌റ്റേഷന്‍ പരിസരത്തേക്കെത്തി. കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചാണ് ഭീഷണിയില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ സംരക്ഷിച്ചത്. ഇതിനിടെ, ഗോവിന്ദ് ആര്‍ തമ്പി കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷനില്‍നിന്ന് ജാമ്യംനേടി.
അറസ്റ്റ് കഴിഞ്ഞ് മണിക്കുറുകള്‍ക്ക് ഉള്ളില്‍ വീണ്ടും സിന്ധു സൂര്യകുമാറിനെ കണ്ടാല്‍ കൊല്ലും, സത്യം എന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനും ബിഎംഎസ് നേതാവുമായ ഗോവിന്ദ് ആര്‍ തമ്പി പറയുന്നതിങ്ങനെ
എന്റെ മതേതര സുഹൃത്തുക്കള്‍ വാട്ട്‌സാപ്പിലും ഫോണിലും ഒക്കെ പരാതിയുമായി വന്നു, ഞാന്‍ വര്‍ഗീയത എഴുതുന്നു എന്ന്... ദുര്‍ഗയെ വേശ്യ ആയി ചിത്രീകരിച്ചവര്‍ക്ക് ഓശാന പാടിയവള്‍ക്കെതിരെ പ്രതികരിച്ചത് ആരെയൊക്കെയോ വേദനിപ്പിച്ചു!
ഫ്രാന്‍സ് ചാര്‍ലി ഹെബ്‌ടൊയുടെ ഓഫീസ് പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചതിനായിരുന്നു അക്രമിക്കപ്പെട്ടതും, കുറെ പേരെ നികൃഷ്ടമായി കൊലപ്പെടുത്തിയതും, രാജ്യത്തു അടിയന്തിരാവസ്ഥ സൃഷ്ടിക്കപ്പെട്ടതും! ബംഗ്ലാദേശില്‍ മത വിശ്വസതിനെതിരായി എഴുതിയ ബ്ലോഗര്‍മാര്‍ കൊല്ലപ്പെട്ടു! നിഷ്പക്ഷമായി എഴുതിയതിന്റെ പേരില്‍ തസ്ലിമ നസ്രീനും നാട് കടത്തപ്പെട്ടു. അഭയം ഭാരതം തന്നെ!
സരസ്വതിയെ നഗ്‌നയായി വരച്ച ചിത്രകാരന്‍ എം.എഫ്.ഹുസൈന്‍ പക്ഷെ ഇന്ത്യയില്‍ ആദരിക്കപ്പെട്ടു. ഇതൊക്കെ പോട്ടെ, നമ്മുടെ കേരളത്തില്‍ ചോദ്യ പേപ്പര്‍ ഇല്‍ മുഹമ്മദിന്റെ പേര് വെച്ചത് പ്രവാചക നിന്ദയായി ചിത്രീകരിച്ചു എഴുതിയ ആളുടെ കൈ വെട്ടി മാറ്റി!
ദുര്‍ഗയെ വേശ്യയായി ചിത്രീകരിച്ചത് ഇവിടെ ആവിഷ്‌കാര സ്വതന്ത്ര്യം! അതിനെ വെള്ള പൂശിയവര്‍ മതെതരര്‍! അതിനെതിരെ ഹൈന്ദവര്‍ ശബ്ദമുയര്‍ത്തുമ്പോള്‍ അവര്‍ സംഘികള്‍!
ഇതാണ്, ഇത് തന്നെയാണ് ഡബിള്‍ സ്റ്റാന്റേട് അഥവാ ഇരട്ട താപ്പ്!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha