ചേര്‍ത്തലയില്‍ പുറത്തുവരുന്നത് കേരളത്തെ ഞെട്ടിച്ച, മറ്റൊരു കൂടത്തായി കൊലപാതക പരമ്പര...ജോളി ആറു പേരെ പൊട്ടാസ്യം സയനൈഡ് കൊടുത്താണ് കൊന്നതെങ്കില്‍ കൊടുംക്രൂരന്‍ സെബാസ്റ്റ്യന്‍ നാലു സ്ത്രീകളെ കൊന്നു..

ചേര്‍ത്തലയില്‍ പുറത്തുവരുന്നത് കേരളത്തെ ഞെട്ടിച്ച മറ്റൊരു കൂടത്തായി കൊലപാതക പരമ്പര. കൂടത്തായി ജോളി ആറു പേരെ പൊട്ടാസ്യം സയനൈഡ് കൊടുത്താണ് കൊന്നതെങ്കില്‍ ചേര്‍ത്തലയിലെ കൊടുംക്രൂരന്‍ സെബാസ്റ്റ്യന്‍ നാലു സ്ത്രീകളെ കൊന്ന് മാസം കുളത്തിലെ മീനുകള്‍ക്ക് തീറ്റയായി നല്‍കിയെന്നാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. ഏറ്റുമാനൂര്‍ സ്വദേശി ജെയ്‌നമ്മ, ചേര്‍ത്തല സ്വദേശികളായ ഐഷ, ബിന്ദു പദ്മനാഭന്‍ സിന്ധു എന്നിവരെ സെബാസ്റ്റ്യന്‍ കൊന്നതാണെന്ന വിവരമാണ് പുറത്തുവരുന്നത്. മാത്രവുമല്ല പഴയ സഹായി മനോജിനെയും ഇയാള്‍ വകവരുത്തിയതായി പോലീസ് സംശയിക്കുന്നു.
ചേര്‍ത്തലയിലെ ധര്‍മ്മസ്ഥലയായി മാറുകയാണ് സെബാസ്റ്റ്യന്‍ എന്ന 67 കാരന്റെ വീടും സ്ഥലവും. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ സെബാസ്റ്റ്യന്‍ നാടിനെ ഞെട്ടിക്കുന്ന സീരിയല്‍ കില്ലറെന്നാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. നാലു പേരല്ല ആറു പേരെ പഴപ്പോഴായി അരുംകൊല ചെയ്ത് സ്വര്‍ണവും സ്വത്തും കൈക്കലാക്കിയെന്നാണ് നിലവിലെ സൂചനകള്‍. സെബാസ്റ്റ്യന്‍ മറ്റൊരു റിപ്പറാണെന്നും ഇയാള്‍ സ്ത്രീകളെ ശാരീകമായി ഉപയോഗിച്ചശേഷം തലയ്ക്കടിച്ചും കഴുത്തു വെട്ടിയും കൊല ചെയ്ത ശേഷം മൃതദേഹം കഷ്ണങ്ങളാക്കി അസ്തി ചാക്കില്‍ കെട്ടി സൂക്ഷിതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
പോലീസ് നടത്തിയ പരിശോധനയില്‍ സെബാസ്റ്റിയന്റെ ചേര്‍ത്തല പള്ളിപ്പുറത്തുള്ള ചൊങ്ങുംതറ വീട്ടുപരിസരം കുഴിച്ചപ്പോള്‍ തലയോട്ടി, തുടയെല്ല്, ക്ലിപ്പിട്ട പല്ലിന്റെ അവശിഷ്ടം എന്നിവ ലഭിച്ചിരുന്നു. ഏറ്റുമാനൂര്‍ സ്വദേശിയായ ജെയ്‌നമ്മ എന്ന സ്ത്രീയുടെ ശരീരഭാഗങ്ങളാണ് ഇവയെന്ന് സൂചന ലഭിച്ചെങ്കിലും മറ്റേതോ സ്ത്രീയുടെ ശരീരഭാഗമാണെന്നാണ് പോലീസ് പറയുന്നത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ചേര്‍ത്തല വാരനാട് വെളിയില്‍ ഐഷയ്ക്ക് (58) ക്‌ളിപ്പിട്ട പല്ലുണ്ടായിരുന്നു.ഇത് ഐഷയുടെ ശരീരഭാഗമാണെന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്.
ഐഷയുടെ മകളുടെ രക്തസാമ്പിള്‍ ഡി.എന്‍.എ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പ്രതിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പിലെ മറ്റിടങ്ങളും വീടിന്റെ തറയും കുഴിക്കുകയാണ്. ഒപ്പം മീന്‍ വളര്‍ത്തുന്ന രണ്ടു കുളങ്ങള്‍ വറ്റിക്കുകയും ചെയ്യുന്നു. ഇത്രയേറെ അരുംകൊലകള്‍ ചെയ്തിട്ടും പ്രതി സെബാസ്റ്റ്യന്‍ കുറ്റം സമ്മതിക്കുകയോ എങ്ങനെ കൊല ചെയ്തുവെന്ന് വ്യക്തമാക്കുകയോ ചെയ്യുന്നില്ല.ബിന്ദു പത്മനാഭനെ കാണാനില്ലെന്ന പരാതി 2017ലാണ് ലഭിച്ചത്. ബിന്ദുവിന് എറണാകുളം ഇടപ്പള്ളിയിലുണ്ടായിരുന്ന സ്ഥലം വ്യാജരേഖ ചമച്ച് സെബാസ്റ്റ്യന്‍ തട്ടിയെടുത്തായി കേസുണ്ട്. പാലയിലെ ധ്യാന കേന്ദ്രത്തില്‍ വച്ചാണ് ജെയ്‌നമ്മയെ സെബാസ്റ്റ്യന്‍ പരിചയപ്പെട്ടത്.
നയപരമായി അുനയിച്ച് ജെയ്‌നമ്മയെ ഒപ്പം കൂട്ടി ചേര്‍്തതത്തലയിലെ വീട്ടിലെത്തിച്ച കൊന്ന് സ്വര്‍ണം സെബാസ്റ്റ്യന്‍ വിറ്റു. ഐഷയെ 2012 മേയ് 13നാണ് കാണാതായത്. ഫോണ്‍ വന്നതിനെ തുടര്‍ന്ന് ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പിന്നീടൊരിക്കലും ഐഷ മടങ്ങിവന്നിട്ടില്ല.
സെബാസ്റ്റ്യന്റെ വീട്ടില്‍നിന്ന് ലഭിച്ച തലയോട്ടിയുടെയും തുടയെല്ലുകളുടെയും പ്രാഥമിക പരിശോധനയില്‍ മരിച്ചത് ജെയ്‌നമ്മയാണെന്ന് ഉറപ്പിക്കാനാകില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികളിലേക്കു കടന്നത്.
എല്ലുകളുടെ പഴക്കവും തലയോട്ടിയോടൊപ്പം കിട്ടിയ കമ്പിയിട്ട പല്ലുമാണ് സംശയങ്ങള്‍ക്കിടയാക്കിയത്. എല്ലിന് ആറു വര്‍ഷം പഴക്കമുള്ളതായി തെളിഞ്ഞിട്ടുണ്ട്. ജെയ്‌നമ്മയ്ക്ക് അത്തരത്തില്‍ പല്ലുകളില്ലെന്ന് ബന്ധുക്കള്‍ ഉറപ്പിക്കുകയും ഐഷയ്ക്ക് ഒരു വെപ്പുപല്ലുണ്ടെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. കുടുംബസ്വത്ത് തര്‍ക്കം നിലനിന്നിരുന്ന ഐഷയ്ക്ക് സമീപവാസിയുടെ അഞ്ച് സെന്റ് സ്ഥലം വാങ്ങിനല്‍കാന്‍ മുന്‍കൈയെടുത്തത് സെബാസ്റ്റ്യനായിരുന്നു.തിരുവിഴ ക്ഷേത്രത്തിലേക്ക് പോയ സിന്ധുവിനെ 2020 ഒക്ടോബര്‍ 19നാണ് കാണാതായത്. മകള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അര്‍ത്തുങ്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിന്ധു ക്ഷേത്രത്തില്‍ എത്തി വഴിപാട് നടത്തിയെന്ന് കണ്ടെത്തി.
തുടര്‍ന്ന് എങ്ങോട്ട് പോയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.പലതരത്തില്‍ അന്വേഷണം നടത്തിയിട്ടും തെളിവുകള്‍ ഒന്നും ലഭിക്കാത്തതിനാലാണ് കഴിഞ്ഞ വര്‍ഷം കേസന്വേഷണം ഉപേക്ഷിച്ചത്.മകളുടെ വിവാഹ നിശ്ചയത്തിനു രണ്ടു ദിവസം മുമ്പാണ് സിന്ധുവിനെ കാണാതായത്. സൗഹൃദക്കൂട്ടത്തിനിടയിലും നാട്ടിലും അമ്മാവന്‍ എന്നു വിളിപ്പേരുള്ള സെബാസ്റ്റ്യന്‍ കൂസലില്ലാതെയാണ് പോലീസിനു മുന്നില്‍ നില്‍ക്കുന്നത്. ചോദ്യം ചെയ്യുമ്പോള്‍ രോഗവും ക്ഷീണവും അഭിയിക്കുന്ന ഇയാള്‍ നുണപരിശോധനയ്ക്ക് തയാറാകുന്നില്ല.ജെയ്‌നമ്മ പള്ളിപ്പുറത്തെ വീട്ടില്‍വെച്ചാണ് കൊല്ലപ്പെട്ടതെന്നുറപ്പിച്ചാണ് നടപടികള്‍.
കാണാതായ, 2024 ഡിസംബര്‍ 23-നു തന്നെ ഇവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ശരീരാവശിഷ്ടങ്ങള്‍ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ തന്നെയുണ്ടെന്നുമാണ് കണക്കാക്കുന്നത്. അതിനിടെ പോലീസിലും പുറത്തും സെബാസ്റ്റ്യനെ സംരക്ഷിക്കാന്‍ വലിയൊരു നിരയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ചേര്‍ത്തലയിലെ പ്രമുഖ അഭിഭാഷകനും മൂന്ന് പോലീസ് ഉദ്യോഗസ്ഥരും ഈ കേസില്‍ പിടിയിലാകും. അതിബുദ്ധിമാനായ ക്രിമിനലാണ് ഇയാളെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. ചേര്‍ത്തല സ്വദേശി ഐഷയെ കാണാതായ വിഷയം അന്നു സജീവമായെങ്കിലും ഗൗരവമായി പരിഗണിച്ചില്ല.
ഐഷയെ കാണാതായതിനെത്തുടര്‍ന്ന് ഇവരും സെബാസ്റ്റിയനും തമ്മിലുണ്ടായിരുന്ന ബന്ധം പോലീസിന്റെ മുന്നിലെത്തിയിരുന്നു. എന്നാല്‍, സെബാസ്റ്റിയനെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്.
സെബാസ്റ്റിയന്റെ സന്തത സഹചാരിയായിരുന്ന ചെങ്ങണ്ട സ്വദേശി മനോജിന്റെ മരണത്തിലും കൃത്യമായ അന്വേഷണം നടത്താതെ ഒളിച്ചുകളി നടത്തിയെന്നും പരാതിയിലുണ്ട്.
ബിന്ദു പത്മനാഭന്‍ തിരോധാനം കത്തിക്കയറിയ ഘട്ടത്തില്‍ പോലീസ് പെട്ടന്ന് അന്വേഷണം നിറുത്തുകയായിരുന്നു. ഐഷയെ കാണാതായ വിഷയം അന്നു സജീവമായി ഉയര്‍ന്നെങ്കിലും പോലീസ് ഗൗരവമായി പരിഗണിച്ചില്ല. സെബാസ്റ്റിയന്റെ രണ്ടേക്കറിനു മുകളിലുള്ള വീട്ടില്‍ മീന്‍വളര്‍ത്തുന്ന രണ്ടു കുളങ്ങളടക്കമുണ്ട്. കൊലപ്പെടുത്തുന്നവരുടെ മൃതദേഹം കുളത്തില്‍ എറിഞ്ഞിട്ടുണ്ടാകാമെന്നാണ് സംശയം. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പ്രതിയുടെ സാന്നിദ്ധ്യത്തില്‍ വീട്ടുവളപ്പിലെ മറ്റിടങ്ങള്‍ കുഴിക്കും.
https://www.facebook.com/Malayalivartha