മരിച്ചു കഴിഞ്ഞാൽ ഒരുപാട് നേരം കിടന്നുറങ്ങാമല്ലോ; 'മരിച്ചു കഴിഞ്ഞാല്‍ ഒരുപാട് നേരം' ; രെഹ്നയുടെ 'ആ വാക്ക്' അറംപറ്റി; നവാസിനോട് അന്ന് പറഞ്ഞത്...!

നവാസിന്റ മരണം രെഹ്ന എങ്ങനെ അതിജീവിക്കും. ഉറ്റവരും ബന്ധുക്കളും ആശങ്കയോടെ ഭയത്തോടെ ഉറ്റു നോക്കുന്ന മറുപടി ഇല്ലാത്ത ഒരു ചോദ്യമാണിത്. നടനും മിമിക്രി താരവുമായ കലാഭവൻ നവാസിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആരാധകരുമൊക്കെ ഏറെ ആശങ്കയോടെ നോക്കിക്കാണുന്ന ഒന്നാണ് ഭാര്യയും നടിയുമായ രെഹ്ന എങ്ങനെ ഇതിനെ അതിജീവിക്കുമെന്നത്.
സോഷ്യൽ മീഡിയയിൽ നവാസിന്റെ പഴയ പഴയ അഭിമുഖങ്ങൾ ചർച്ചയാകുകയാണ്. ഭാര്യയും നടിയുമായ രഹ്നയും നവാസും ഒരുമിച്ച് അതിഥികളായെത്തിയ ഒരു അഭിമുഖത്തിൽ രഹ്ന പറയുന്ന വാക്കുകൾ അത് ഇപ്പോൾ വലിയൊരു നോവായി ആ വാക്കുകൾ മാറിയിരിക്കുകയാണ്. രഹ്ന പറഞ്ഞത് ഇപ്രകാരം;- ഉച്ചയ്ക്ക് ഭക്ഷണശേഷമുള്ള ഉറക്കം തനിക്ക് ഒട്ടും ഇഷ്ടമല്ല. ആ സമയത്ത് നവാസ് ഉറങ്ങുമ്പോൾ താൻ ശല്ല്യപ്പെടുത്താറുണ്ട് .
എന്തിനാണ് പകൽ സമയം ഉറങ്ങുന്നത് എന്നാണ് മനസിൽ തോന്നുക. മരിച്ചു കഴിഞ്ഞാൽ ഒരുപാട് നേരം കിടന്നുറങ്ങാമല്ലോ എന്നും ജീവിച്ചിരിക്കുമ്പോൾ എന്തെങ്കിലും സംസാരിച്ചിരിക്കാലോ എന്നുമാണ് താൻ ആലോചിക്കുക എന്ന് രഹ്ന വ്യക്തമാക്കി . രഹ്നയുടെ പോസിറ്റീവിനേയും നെഗറ്റീവിനേയും കുറിച്ച് നവാസിനോട് അവതാരക ചോദിച്ചു.
അപ്പോഴായിരുന്നു ഈ ഉറക്കത്തെ കുറിച്ചുള്ള കാര്യം പറഞ്ഞത്.വിവാഹത്തിന് മുമ്പ് തന്റെ സഹോദരിയും ഉമ്മയും ഇത്തരത്തിൽ ഉറങ്ങുമ്പോൾ താൻ ശല്ല്യപ്പെടുത്താറുണ്ടായിരുന്നു . വിവാഹശേഷം തന്റെ ഇര നവാസ് ആയെന്നും രഹ്ന ചിരിയോടെ പറയുന്നുണ്ട്. മൂന്ന് മക്കളും പകൽ ഉറങ്ങുന്ന സ്വഭാവമില്ലെന്നും അതിന് താൻ സമ്മതിക്കാറില്ലെന്നും രഹ്ന കൂട്ടിച്ചേർക്കുന്നുണ്ട്.രഹ്ന കഠിനധ്വാനിയാണ്.
എപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കും . അതാണ് അവളുടെ പ്ലസ് പോയിന്റ്. എന്നാൽ ഉച്ചയ്ക്ക് ഉറങ്ങുന്നവരെ തോണ്ടി വിളിച്ച് ശല്ല്യപ്പെടുത്തും. അത് തനിക്ക് ഇഷ്ടമല്ല. താൻ രഹ്നയെ ദേഷ്യത്തോടെ നോക്കും എന്നാണ് നവാസ് പറഞ്ഞത് . പഴയ ഇന്റർവ്യൂ അതിലെ വാക്കുകൾ ഒക്കെ ഒരു നോവായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha