നികേഷിന്റെ സ്ഥാനാര്‍ത്ഥിത്വം: സി.പി.എം വെട്ടിലാകും

റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി നികേഷ് കുമാറിനെതിരെ പൊലീസ് എഫ് ഐ ആര്‍ എടുത്തതോടെ സി.പി.എം വെട്ടിലായി. തൊടുപുഴ സ്വദേശിയായ ലാലിയ ജോസഫ് നല്‍കിയ പരാതിയിലാണ് നികേഷിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നികേഷിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.എം ഏകദേശം ധാരണയിലെത്തിയിരുന്നു.
എന്നാല്‍ നികേഷ് മുന്‍ കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുന്ന കാര്യം ഇക്കണോമിക്‌സ് ടൈംസിലും ഡല്‍ഹിയിലെ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലും വാര്‍ത്ത വന്നതോടെ സി.പി.എം വെട്ടിലായി. യു.ഡി.എഫിന്റെ അഴിമതിക്കെതിരെ പ്രചരണം നടത്തുന്ന സി.പി.എം നികേഷുമായി എങ്ങനെ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുമെന്ന് കാത്തിരുന്ന് കാണാം.
സീതാറാം യെച്ചൂരി അടക്കം വായിക്കുന്ന പത്രങ്ങളിലാണ് നികേഷിനെതിരെ വാര്‍ത്ത വന്നിരിക്കുന്നത്. അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ നികേഷ് കുമാര്‍ തയ്യാറായിട്ടില്ല. ചാനലില്‍ മേജര്‍ ഷെയര്‍ തരാമെന്ന് പറഞ്ഞ് ഒന്നരക്കോടി രൂപ തന്റെ കയ്യില്‍ നിന്ന് വാങ്ങിയ ശേഷം നികേഷ് ചീറ്റ് ചെയ്യുകയായിരുന്നെന്ന് ലാലിയയുടെ പരാതിയില്‍ പറയുന്നു. ചാനലിന്റെ വൈസ് ചെയര്‍പേഴ്‌സാണാണ് ഇവര്‍. പരാതിയുടെ അടിസ്ഥാനത്തില്‍ നികേഷിനും ഭാര്യ റാണി വര്‍ഗീസിനും എതിരെ, വ്യാജരേഖ ചമച്ചതിനും വഞ്ചന നടത്തിയതിനുമാണ് കേസ് എടുത്തിട്ടുള്ളത്.
ചാനലിന് ലൈസന്‍സ് ലഭിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ് കാസ്റ്റിംഗ് മിനിസ്ട്രിയില്‍ അപേക്ഷ നല്‍കുന്നതിനായി നികേഷ് ധാരാളം ബ്ലാങ്ക് ഫോമുകളില്‍ ലാലിയയെ കൊണ്ട് ഒപ്പിടീച്ചിരുന്നു. ഇവയൊന്നും മന്ത്രാലയത്തില്‍ നല്‍കിയിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെയാണ് പരാത നല്‍കാന്‍ തീരുമാനിച്ചത്. സീതാറാം യെച്ചൂരിയുടെ ഭാര്യ സീമാ യെച്ചൂരി വര്‍ഷങ്ങളായി ഇന്ത്യന്‍ എക്‌സ്പ്രസില്‍ റെസിഡന്റ് എഡിറ്ററാണ്. ഇന്ത്യന്‍ എക്‌സ്പ്രസിലാണ് ഇതുമായി ബന്ധപ്പെട്ട് വാര്‍ത്ത വന്നിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha