ഹജ്ജ് തീര്‍ഥാടനത്തിനുള്ള അപേക്ഷ സമര്‍പ്പണം നാളെ അവസാനിക്കും...

ഹജ്ജ് തീര്‍ഥാടനത്തിനുള്ള അപേക്ഷ സമര്‍പ്പണം വ്യാഴാഴ്ച അവസാനിക്കുന്നതാണ്. സംസ്ഥാനത്തുനിന്ന് ഇതുവരെ 23,630 അപേക്ഷകളാണ് ലഭിച്ചതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ .ഇതില്‍ 4696 പേര്‍ 65 വയസ്സ് പൂര്‍ത്തിയായ റിസര്‍വ്ഡ് കാറ്റഗറിയിലുള്ളവരും 3142 പേര്‍ പുരുഷതുണയില്ലാത്ത സ്ത്രീകളും 854 പേര്‍ 2025 വര്‍ഷത്തെ അപേക്ഷകരില്‍നിന്ന് കാത്തിരിപ്പ് പട്ടികയില്‍നിന്ന് അവസരം ലഭിക്കാത്തവരുമാണ്.
ഈ മൂന്ന് വിഭാഗങ്ങള്‍ക്കും മുന്‍ഗണന ലഭിക്കും. മൊത്തം അപേക്ഷകരില്‍ 14,938 പേരാണ് ജനറല്‍ വിഭാഗത്തില്‍ അപേക്ഷിച്ചിട്ടുള്ളത്. അപേക്ഷകള്‍ സൂക്ഷ്മമായി പരിശോധിച്ച് കവര്‍ നമ്പര്‍ അനുവദിക്കുന്ന പ്രവൃത്തികള്‍ ഹജ്ജ് ഹൗസില്‍ പുരോഗമിക്കുകയാണ്.
ആഗസ്റ്റ് 12ന് നറുക്കെടുപ്പ് പൂര്‍ത്തിയാക്കി ഒന്നാംഘട്ട പണമടക്കലിനുള്ള നിര്‍ദേശം ലഭിക്കും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ധനവുള്ളതിനാലും 2025ല്‍ അവസരം ലഭിക്കാത്തവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനാലും സംസ്ഥാനത്തിന് കൂടുതല്‍ ക്വാട്ട ലഭിക്കാന്‍ സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖേന കേന്ദ്രത്തെ സമീപിക്കുകയും ചെയ്യും.
ഓണ്‍ലൈന്‍ അപേക്ഷ നടപടിക്രമങ്ങളില്‍ ഇത്തവണ കാര്യമായ പരിഷ്‌കാരങ്ങള്‍ വരുത്തി. അപേക്ഷയുടെ ആദ്യഘട്ടത്തില്‍ തന്നെ നിശ്ചിത അളവില്‍ സെറ്റ് ചെയ്ത പാസ്പോര്‍ട്ടിന്റെ ആദ്യ പേജ് അപ് ലോഡ് ചെയ്യുന്നതോടെ പാസ്പോര്‍ട്ടിലെ പ്രാഥമികവിവരങ്ങള്‍ ഓണ്‍ലൈന്‍ കോഡ് മുഖേന സ്ഥിരീകരിച്ച് നിശ്ചിത കോളങ്ങളില്‍ തെളിഞ്ഞുവരുകയും ചെയ്യും.
"
https://www.facebook.com/Malayalivartha