മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ വെസ്റ്റിന്‍ഡീസിനെ 13 റണ്‍സിന് തോല്‍പിച്ച് പാകിസ്താന്‍ ട്വന്റി20 പരമ്പര 2-1ന് സ്വന്തമാക്കി

മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ വെസ്റ്റിന്‍ഡീസിനെ 13 റണ്‍സിന് തോല്‍പിച്ച് പാകിസ്താന്‍ ട്വന്റി20 പരമ്പര 2-1ന് സ്വന്തമാക്കി. പാകിസ്താന്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 189 റണ്‍സ് നേടി.
വിന്‍ഡീസ് മറുപടി 20 ഓവറില്‍ ആറിന് 176ല്‍ അവസാനിച്ചു. പാക് ഓപണര്‍മാരായ സാഹിബ്‌സാദ ഫര്‍ഹാനും (53 പന്തില്‍ 74) സായിം അയ്യൂബും (49 പന്തില്‍ 66) ഒന്നാം വിക്കറ്റില്‍ ചേര്‍ത്ത 138 റണ്‍സാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. വിന്‍ഡീസ് ബാറ്റര്‍മാരില്‍ അലിക് അതനാസും (60) ഷെര്‍ഫാന്‍ റഥര്‍ഫോഡും (51) അര്‍ധ ശതകങ്ങള്‍ നേടി.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്താന്‍ 41 റണ്‍സിന് ജയിച്ചിരുന്നു. എന്നാല്‍, രണ്ടാം ട്വന്റി20യില്‍ ഉജ്വലമായ ചെറുത്തുനില്‍പ് നടത്തിയ വിന്‍ഡീസ് രണ്ടു വിക്കറ്റിന്റെ ജയവുമായി തിരികെയെത്തിയെങ്കിലും മൂന്നാം മത്സരം പാകിസ്താന്‍ 13 റണ്‍സിന് സ്വന്തമാക്കി പരമ്പര തങ്ങളുടേതാക്കി മാറ്റുകയായിരുന്നു. മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരക്ക് ആഗസ്റ്റ് എട്ട് വെള്ളിയാഴ്ച തുടക്കമാകും.
"
https://www.facebook.com/Malayalivartha