ജിദ്ദ ഹറാസത്തില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ വാഹനം തട്ടി മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കണ്ണീര്‍ക്കാഴ്ചയായി.... ജിദ്ദ ഹറാസത്തില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ വാഹനം തട്ടി മരിച്ച മലപ്പുറം കൊണ്ടോട്ടി കരിപ്പൂര്‍ വെള്ളാര്‍ പുതുക്കുളം സ്വദേശി താഴത്തെ പള്ളിയാളി അബ്ദുറഷീദിന്റെ മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കി.
ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ നിന്ന് മൃതദേഹത്തിന്റെ എംബാം നടപടികള്‍ പൂര്‍ത്തിയാക്കി ശറഫിയ റമദാന്‍ മസ്ജിദില്‍ വെച്ച് നാട്ടുകാരുടേയും ബന്ധുമിത്രാദികളുടെയും സഹപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ മയ്യിത്ത് നമസ്‌കാരവും പൂര്‍ത്തീകരിച്ചാണ് മൃതദേഹം നാട്ടിലയച്ചത്.
തിങ്കളാഴ്ച അര്‍ധരാത്രി പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിച്ച മൃതദേഹം ചൊവ്വാഴ്ച രാവിലെ കരിപ്പൂരില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങുകയും ചെയ്തു.
പൊതുദര്‍ശനത്തിനു ശേഷം ചോലമാട് ഫാറൂഖ് മസ്ജിദ് മഖ്ബറയില്‍ ഖബറടക്കി. മൃതദേഹം നാട്ടിലയക്കുന്നതിനാവശ്യമായ നിയമനടപടികള്‍ കെ.എം.സി.സി ജിദ്ദ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തിലാണ് പൂര്‍ത്തിയാക്കിിരിക്കുന്നത്.
https://www.facebook.com/Malayalivartha