സ്വാതന്ത്ര്യ ദിനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രാജ്ഭവനില്‍ നടത്തുന്ന അറ്റ് ഹോം സല്‍ക്കാരത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ക്ഷണം

സ്വാതന്ത്ര്യ ദിനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രാജ്ഭവനില്‍ നടത്തുന്ന അറ്റ് ഹോം സല്‍ക്കാരത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ക്ഷണം. വൈകിട്ട് 6.30ന് നടക്കുന്ന ചായ സല്‍ക്കാരത്തില്‍ 800 പേര്‍ പങ്കെടുക്കുന്നതാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അതിഥികളെ ക്ഷണിച്ചത്.
എം.പിമാര്‍, എം.എല്‍.എമാര്‍, സിവില്‍സര്‍വീസ്, പ്രതിരോധ സേനകളിലെ ഉദ്യോഗസ്ഥര്‍, സ്വാതന്ത്ര്യസമര സേനാനികള്‍, ഭിന്നശേഷി കുട്ടികള്‍ എന്നിവരെയെല്ലാം ക്ഷണിച്ചു. സല്‍ക്കാരത്തിനായി രാജ്ഭവന്‍ മുറ്റത്ത് പന്തലിടും. ഇതിനായി സര്‍ക്കാര്‍ 15ലക്ഷം അനുവദിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ സമാപനത്തിന് ഗവര്‍ണറെയും മുഖ്യാതിഥിയായി സര്‍ക്കാര്‍ ക്ഷണിക്കും.
https://www.facebook.com/Malayalivartha