കന്നഡ നടന്‍ സന്തോഷ് ബാലരാജ് അന്തരിച്ചു... ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യ

കന്നഡ നടന്‍ സന്തോഷ് ബാലരാജ് അന്തരിച്ചു. ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യമുണ്ടായത്. 34 വയസ്സായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് ബുദ്ധിമുട്ടുകയായിരുന്നുവെന്നും അണുബാധ ശരീരത്തിലുടനീളം എളുപ്പത്തില്‍ പടര്‍ന്നതിനാല്‍ ചൊവ്വാഴ്ച മരണം സംഭവിച്ചെന്നുമാണ് റിപ്പോര്‍ട്ടുകളുള്ളത്.
കഴിഞ്ഞ ആഴ്ചകളായി നടന്റെ ആരോഗ്യനില മോശമായി വരികയായിരുന്നു. അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കന്നഡ നടനും നിര്‍മാതാവുമായ അനേക്കല്‍ ബാലരാജിന്റെ മകനാണ് സന്തോഷ് ബാലരാജ്. കരിയ 2, കരിയ, ജാക്ക്‌പോട്ട് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചത് അനേക്കല്‍ ബാലരാജാണ്. 2022ല്‍ അനേക്കല്‍ ബാലരാജ് ഒരു റോഡ് അപകടത്തില്‍ മരിച്ചു. സന്തോഷ് അവിവാഹിതനായിരുന്നു. അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്.
അതേസമയം 2009ല്‍ കെമ്പ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് ബാലരാജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അദ്ദേഹത്തിന്റെ പിതാവ് തന്നെ നിര്‍മിച്ച ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിരുന്നു. സായ് ധന്‍സിക, പ്രദീപ് റാവത്ത്, അവിനാശ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. 2017 ല്‍ പുറത്തിറങ്ങിയ കരിയ 2 ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.
https://www.facebook.com/Malayalivartha