Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി.പിഎമ്മിനെ പുച്ഛിച്ച് ഹൈക്കോടതി... പോകാൻ പറ എന്ന് ആട്ടി ബല്ലാത്ത പറച്ചിലായി പോയി...

06 AUGUST 2025 11:42 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്

പോകാൻപറ എന്നത് മലയാളികൾ സ്ഥിരമായി ഉപയോഗിക്കുന്ന വാക്കാണ്. കഴിഞ്ഞ ദിവസം മുംബൈയിലെ പരമോന്നത കോടതിയായ മുംബൈ ഹൈക്കോടതി കേരളത്തിൽ മാത്രം അവശേഷിക്കുന്ന സി.പി. എമ്മിനെ അപമാനിച്ചത് ഇതേ വാക്ക് ഉപയോഗിച്ചാണ്.

കോടതിയലക്ഷ്യ പരാതിയില്‍ സിപിഎമ്മിനെതിരെ നടപടിയെടുക്കുന്നതിലും നല്ലത് അവഗണിച്ച് ഒഴിവാക്കുന്നതാണെന്നായിരുന്നു  ബോംബെ ഹൈക്കോടതിയുടെ രസകരമായ വിമർശനം.  ഗാസ അനുകൂല പ്രതിഷേധത്തിന് അനുമതി നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് സിപിഎം പുറത്തിറക്കിയ പത്രക്കുറിപ്പിനെയാണ് അവഗണിക്കാൻ  കോടതി തീരുമാനിച്ചത്.

ജസ്റ്റിസുമാരായ രവീന്ദ്ര വി ഗുഗെ, ഗൗതം അന്‍ഖദ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കോടതിയലക്ഷ്യ നടപടി വേണ്ടെന്ന തീരുമാനമെടുത്തത്. “പത്രക്കുറിപ്പ് സ്വഭാവത്തിൽ അവഹേളനപരമാണ്. എന്നാൽ ഞങ്ങൾ ഇത് അവഗണിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ഉത്തരവിനെ സംസാരിക്കാനും വിമർശിക്കാനും അപലപിക്കാനും അവർക്ക് അവകാശമുണ്ട്. അവർ അങ്ങനെ ചെയ്യട്ടെ. എന്നാലിത് അവഗണിക്കാനാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്.” – ഇതായിരുന്നു കോടതിയുടെ  നോട്ട്.

 

 



ഗാസ അനുകൂല പ്രതിഷേധം സംഘടിപ്പിക്കാന്‍ അനുമതി നല്‍കാതിരുന്ന ജൂലായ് 25-ലെ ബോംബെ ഹൈക്കോടതി ഉത്തരവിനെ വമര്‍ശിച്ച് സിപിഎം ഒരു പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇതിനെതിരെ കോടതിയലക്ഷ്യ പരാതിയുമായി അഭിഭാഷകനായ എസ്എം ഗോര്‍വാഡ്കര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇത് കോടതിയുടെ മഹാമനസ്‌കതയാണെന്ന് ഗോര്‍വാഡ്കര്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ സിപിഎമ്മിന് നോട്ടീസ് അയക്കുമെന്നും പിന്നീട് ഹര്‍ജി വീണ്ടും സമര്‍പ്പിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.ഗാസയിലെ വംശഹത്യയ്‌ക്കെതിരെ മഹാ രാഷ്ട്ര മുംബെയിലെ  ആസാദ് മൈതാ നിയിൽ പ്രതിഷേധ പ്രകടനം നടത്താൻ അവിടത്തെ CPM പ്രവർത്തകർ മുംബൈ പോലീസിനോട് അനുമതി തേടി.. മുംബെ പോലീസ് ഈ അനുമതി നിരസിച്ചു.സി പി എം ബോം ബെ ഹൈക്കോടതിയെ സമീപിച്ചു..ഹൈക്കോടതി കുറച്ച് മുൻപ് ഹർജി തള്ളുക മാത്രമല്ല ഹർജിക്കാരെ രൂക്ഷമായി എടുത്തിട്ട് അലക്കി എന്നർത്ഥം. മുംബെ ഹൈകോടതി പറഞ്ഞത് ഇതാണ്.   ആയിരക്കണക്കിന് മൈലുകൾ അക ലെയുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീ കരിക്കുന്നതിനുപകരം, ഇന്ത്യയെ ബാധി ക്കുന്ന പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. "നമ്മുടെ രാജ്യത്തിന് ആവശ്യത്തിന് പ്രശ്‌നങ്ങളുണ്ട്. ഇതുപോലുള്ള ഒന്നും നമുക്ക് വേണ്ട. പറയേണ്ടി വന്നതിൽ എ നിക്ക് ഖേദമുണ്ട്, നിങ്ങളെല്ലാം ഹ്രസ്വദൃ ഷ്ടിയുള്ളവരാണ്. ഗാസയിലെയും പലസ്തീനിലെയും പ്രശ്‌നങ്ങൾ നിങ്ങൾ നോക്കുകയാണ്. നിങ്ങളുടെ സ്വന്തം രാ ജ്യത്തെ നോക്കൂ. ദേശസ്‌നേഹികളാകൂ. നിങ്ങളിപ്പോൾ കാണിക്കുന്നത്  ദേശസ്‌ നേഹമല്ല  എന്നും കോടതി അഭിപ്രായ പ്പെട്ടു .

 

 



ജസ്റ്റിസ് രവീന്ദ്ര ഗുഗെ, ജസ്റ്റിസ് ഗൗതം അൻഖാദ്   എന്നിവർ വീണ്ടും തുടർന്നു..  മാലിന്യ നിക്ഷേപം, മലിനീകരണം, ഡ്രെയിനേജ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രാദേശിക പൗര ആശങ്കകൾ പാർട്ടി ഏറ്റെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. "നിങ്ങൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഒരു സംഘടനയാണ്. നിങ്ങൾ ഏറ്റെടുക്കേണ്ടത് മുകളിൽ പറഞ്ഞതു പോലുള്ള പ്രശ്നങ്ങളാണ്. ഞങ്ങൾ ഉദാഹരണങ്ങൾ മാത്രമാണ് നൽകുന്നത്. എന്നാൽ നിങ്ങൾ പ്രതിഷേധിക്കുന്നത് അവയിലല്ല, മറിച്ച് രാജ്യത്തിന് പുറത്ത് ആയിരക്കണക്കിന് മൈലുകൾ അകലെ നടക്കുന്ന കാര്യത്തിലാണ്," ബെഞ്ച് പറഞ്ഞു. രാജ്യത്തിന്റെ വിദേശനയം പാർട്ടി സ്വീകരിച്ച നിലപാടിൽ നിന്ന് വ്യത്യസ്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി, അത്തരം പ്രതിഷേധങ്ങളുടെ നയതന്ത്ര പ്രത്യാഘാ തങ്ങളെക്കുറിച്ചും കോടതി  മുന്നറിയിപ്പ് നൽകി.

ഇസ്രായേലിനെതിരായ ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കുചേരൂ - ഗാസയ്ക്ക് വേണ്ടി നിശബ്ദത പാലിക്കൂ. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യുടെ പോളിറ്റ് ബ്യൂറോ പ്രസ്താവന പുറപ്പെടുവിച്ച പ്രസ്താവന ഇതാണ്.

ഐക്യദാർഢ്യത്തിന്റെ പ്രതീകാത്മക പ്രവൃത്തിയായി, എല്ലാ ദിവസവും പ്രാദേശിക സമയം 21:00 മുതൽ 21:30 വരെ അര മണിക്കൂർ മൊബൈൽ ഫോണുകൾ ഓഫാക്കാൻ ജനങ്ങളോട് ആവശ്യപ്പെടുന്ന 'ഗാസയ്ക്കായി നിശബ്ദത' എന്ന ആഗോള ആഹ്വാനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പിന്തുണയ്ക്കുന്നു.

ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ വിവിധ ബഹുരാഷ്ട്ര കമ്പനികൾ എങ്ങനെ പങ്കാളികളാണെന്ന് 'അധിനിവേശത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് വംശഹത്യയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക്' എന്ന യുഎൻ റിപ്പോർട്ട് അടുത്തിടെ പ്രസിദ്ധീകരിച്ചു. ഈ കമ്പനികളുടെ ദുഷ്ട പങ്ക് തുറന്നുകാട്ടുകയും അവ ജനങ്ങളെ അറിയിക്കുകയും  വേണം. രാജ്യമെമ്പാടുമുള്ള ജനങ്ങളോട് ഈ ഡിജിറ്റൽ പ്രതിരോധത്തിൽ സജീവമായി പങ്കെടുക്കാൻ സിപിഐ എം അഭ്യർത്ഥിക്കുന്നു: പ്രതിഷേധ സമയത്ത് നിങ്ങളുടെ മൊബൈൽ ഫോണുകൾ ഓഫാക്കുക, ഏതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽപോസ്റ്റ് ചെയ്യുകയോ ലൈക്ക് ചെയ്യുകയോ കമന്റ് ചെയ്യുകയോ ചെയ്യരുത്.

 

 


'സൈലൻസ് ഫോർ ഗാസ' എന്ന ആഗോള പ്രചാരണത്തിൽ പങ്കുചേരുന്നതിലൂടെ, സിപിഐ എം പലസ്തീൻ ജനതയ്‌ക്കൊപ്പം നിലകൊള്ളുന്നു, ഇസ്രായേൽ അഴിച്ചുവിട്ട ക്രൂരവും വംശഹത്യപരവുമായ ആക്രമണത്തിനെതിരെ നിലകൊള്ളുന്നു. തീർന്നില്ല. ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ സി.പി.എം സംസ്ഥാന വ്യാപക പ്രതിഷേധവും നടത്തി. ഇന്ത്യാ ഗവൺമെന്റിന്റെ ഇസ്രായേൽ അനുകൂല നിലപാടിൽ പ്രതിഷേധിച്ച് ഡൽഹിയിൽ പി.ബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പടെയുള്ളവർ സത്യഗ്രഹം നടത്തുകയും ചെയ്തു.

ഇസ്രായേൽ ഗസ്സയിൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയിലും, അധിനിവേശത്തിലും പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ  സി.പി.എം. തീരുമാനിച്ചതിന്റെ പശ്ചാത്തലം ഇതാണ്. ഇസ്രായേൽ സൈന്യം ഗസ്സക്കെതിരായി കര വഴിയുള്ള കടന്നുകയറ്റം ആരംഭിച്ചിരിക്കുകയാണ്. ഈ പടനീക്കങ്ങളുടെ ഫലമായി 5000ത്തിലധികം പേർ ഇതിനകം മരിച്ചുകഴിഞ്ഞു. ആശുപത്രികൾ, വിദ്യാലയങ്ങൾ, ക്രിസ്ത്യൻ ദേവാലയങ്ങൾ, മനുഷ്യരുടെ എല്ലാവിധ അഭയ കേന്ദ്രങ്ങളും അതിശക്തമായ ബോംബിങ്ങിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഗസ്സയെ ഇടിച്ചു നിരപ്പാക്കി ജനങ്ങളെ നാടു കടത്തിയും, കൊലപ്പെടുത്തിയും ആ പ്രദേശത്തെ ഇസ്രായേലിനോട് ചേർക്കാനുള്ള പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഫലസ്തീനികൾക്ക് അവരുടെ ജന്മനാടിന് മുകളിലുള്ള അവകാശത്തേയാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

സാമ്രാജ്യത്വ പിന്തുണയോടെ നടത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ എല്ലാ കാലവും പ്രതിഷേധിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇസ്രായേലുമായി നയതന്ത്ര ബന്ധം പോലുമില്ലാത്ത നിലപാടായിരുന്നു ഇന്ത്യയ്ക്കുണ്ടായിരുന്നത്. യു.എന്നിൽ ഫലസ്തീനുവേണ്ടി ശക്തമായ നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി സാമ്രാജ്യത്വ ഗൂഢാലോചനക്ക് കൂട്ടുപിടിക്കുകയാണ് ഇന്ത്യ ഇപ്പോൾ ചെയ്യുന്നത്. അമേരിക്കയുടേയും, ഇസ്രയേലിന്റേയും കൂടെച്ചേർന്ന് ഇന്ത്യ മുന്നോട്ടുപോകുകയാണ്. ഈ നിലപാടിനെതിരേയും ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. ഇതാണ് സി പി എം വാദം

ഗാസയിൽ നടക്കുന്ന വംശഹത്യക്കെതിരായ സിപിഎം പ്രതിഷേധത്തിന് മുംബൈ പോലീസ് അനുമതി നിഷേധിച്ചതിനെതിരേ പാർട്ടി സമർപ്പിച്ച ഹർജിയാണ്  ബോംബെ ഹൈക്കോടതി തള്ളിയത് . ഗാസയ്ക്ക് വേണ്ടി സംസാരിക്കുന്നത് ദേശസ്നേഹമല്ലെന്നും സ്വന്തം രാജ്യത്തെ വിഷയങ്ങൾ ഏറ്റെടുക്കണമെന്നും സിപിഎമ്മിനോട് കോടതി ആവശ്യപ്പെട്ടു. ഹർജി തള്ളിക്കൊണ്ടുള്ള ബോംബെ ഹൈക്കോടതിയുടെ പരാമർശങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ വിമർശിച്ചു .  'ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയ കോടതി സിപിഎമ്മിന്റെ രാജ്യസ്നേഹത്തെ ചോദ്യംചെയ്യാനും മുതിർന്നു. രാഷ്ട്രീയ പാർട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഭരണഘടനാവ്യവസ്ഥകളോ രാജ്യത്തിന്റെ ചരിത്രമോ സ്വന്തം രാജ്യത്തിനായുള്ള പലസ്തീൻ ജനതയുടെ അവകാശത്തിന് ഇന്ത്യൻ ജനത നൽകുന്ന ഐക്യദാർഢ്യമോ കോടതിയുടെ ശ്രദ്ധയിൽവന്നിട്ടില്ലെന്ന് കരുതണം. കേന്ദ്രസർക്കാർ നിലപാടിനോട് രാഷ്ട്രീയപക്ഷപാതം പുലർത്തുന്ന വിധത്തിലാണ് കോടതി നിരീക്ഷണം' സിപിഎം പൊളിറ്റ്ബ്യൂറോ വ്യക്തമാക്കി.

 

 



ഗാസയിലെ 'വംശഹത്യ'യിൽ പ്രതിഷേധിച്ച് ദക്ഷിണ മുംബൈയിലെ ആസാദ് മൈതാൻ ഗ്രൗണ്ടിൽ റാലി നടത്താൻ ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷന് കഴിഞ്ഞമാസം പോലീസ് അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് പാർട്ടി കോടതിയെ സമീപിച്ചത്. രാജ്യത്തിനായി സിപിഎം നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ഈ ഘട്ടത്തിൽ പാർട്ടിക്കായി ഹാജരായ സീനിയർ അഭിഭാഷകൻ മിഹിർ ദേശായ് ചൂണ്ടിക്കാട്ടി. ആരോഗ്യ-വിദ്യാഭ്യാസ ക്യാമ്പുകൾ നടത്തുന്നുണ്ടെന്നും പറഞ്ഞു. തങ്ങളുടെ പ്രതിഷേധത്തിന് ഇന്ത്യയുടെ ഏതെങ്കിലും രാജ്യവുമായുള്ള അതിർത്തി ബന്ധങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം അഭിഭാഷകൻ വ്യക്തമാക്കി.

ആസാദ് മൈതാനത്തെ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് പ്രതിഷേധിക്കാൻ മാത്രമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. 'ഈ ഹർജി ഞങ്ങളുടെ അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെക്കുറിച്ചാണ്' ദേശായ് കോടതിയോട് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് അടുത്തിടെ സുപ്രീം കോടതി പറഞ്ഞിട്ടുള്ളതായി ഇതോടെ ബെഞ്ച് ചൂണ്ടിക്കാട്ടി.

'നമ്മുടെ പൗരന്മാരെയോ സാധാരണക്കാരെയോ ബാധിക്കാത്ത ഒരു വിഷയം എന്തിനാണ് നിങ്ങൾ ഏറ്റെടുക്കുന്നത്... എവിടെയും മാലിന്യം വലിച്ചെറിയുന്നത് ഒരു പ്രശ്നമല്ലേ? നമ്മുടെ പൗരന്മാരുടെ നൂറുകണക്കിന് കേസുകൾ കെട്ടിക്കിടക്കുമ്പോൾ, ഇത്തരം ഒരു വിഷയം കേൾക്കാൻ ഞങ്ങൾ അത്ര സമയമുണ്ടോ? ഇതൊന്നും നമ്മുടെ ഭരണഘടനാപരമായ വിഷയങ്ങളല്ലേ?' ജസ്റ്റിസ് ഗുഗെ വീണ്ടും ചോദിച്ചു . ഹർജിക്കാരുടെ നിലപാട് കേന്ദ്ര സർക്കാരിന്റെ നിലപാടിൽനിന്ന് വ്യത്യസ്തമായിരിക്കെ പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയം വിദേശകാര്യ മന്ത്രാലയത്തിനോ വകുപ്പിനോ വിടുന്നതായിരിക്കും ഉചിതമെന്നും ബോംബെ ഹൈക്കോടതി പറഞ്ഞു

 

 



1940കളിൽ തന്നെ മഹാത്മാഗാന്ധിയും ദേശീയ പ്രസ്ഥാനവും തുടർന്ന് സ്വതന്ത്ര ഇന്ത്യയുടെ വിദേശനയവും പലസ്തീൻ ജനതയുടെ സ്വതന്ത്ര മാതൃരാജ്യമെന്ന അവകാശത്തിന് പിന്തുണ നൽകിയെന്ന വസ്തുത കോടതി മറന്നുവെന്ന് സിപിഎം പോളിറ്റ്ബ്യൂറോ പറഞ്ഞു. ഇസ്രയേൽ കടന്നാക്രമണത്തിന് എതിരെ അന്താരാഷ്ട്ര തലത്തിൽ ഉയർന്നുവന്നിരിക്കുന്ന പ്രതിഷേധവും യുഎൻ സമിതികളുടെയും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെയും നിലപാടുകളും ഹൈക്കോടതി തിരിച്ചറിയുന്നില്ല. കോടതി നിലപാടിനെ അപലപിക്കുന്നു. ഗസ്സ വംശഹത്യക്കെതിരെ സിപിഎം കോയമ്പത്തൂർ ജില്ലാ യൂണിറ്റ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പത്മനാഭൻ നേതൃത്വം നൽകിയ പ്രതിഷേധത്തിൽ ജമാഅത്തെ ഇസ്‍ലാമി ഹിന്ദ്, മുസ്‍ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം, കോയമ്പത്തൂർ ഇസ്‍ലാമിക് ഫെഡറേഷൻ തുടങ്ങിയ സംഘടനകളിലെ അംഗങ്ങൾ ഉൾപ്പെടെ 300 ഓളം പേർ പങ്കെടുത്തു.

പ്രതിഷേധ പ്രകടനത്തിൽ സംസാരിച്ച ജമാഅത്തെ ഇസ്‍ലാമി ഹിന്ദിന്‍റെ സെക്രട്ടറി അബ്ദുൾ ഹക്കിം ഫലസ്തീനികൾക്കു വേണ്ടി ആഗോള തലത്തിൽ ശബ്ദമുയര്‍ത്തേണ്ടതിന്‍റെയും നീതി തേടേണ്ടതിന്‍റെയും ആവശ്യകത ഉയര്‍ത്തിക്കാട്ടി.ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അപലപിച്ചു. സൈനിക നടപടികൾ ഉടൻ നിർത്തിവയ്‌ക്കണം.  അന്താരാഷ്‌ട്ര നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ച്‌  പശ്‌ചിമേഷ്യയിലെ രാജ്യങ്ങൾക്കുനേരെ ആക്രമണം തുടരുന്ന ഇസ്രയേൽ തെമ്മാടിരാഷ്‌ട്രം പോലെയാണ്‌ പെരുമാറുന്നത്‌. പറഞ്ഞത് ജമാ അത്തെ ഇസ്ലാമിയാണെന്ന് ഓർക്കണം. അവർ രാജ്യത്തിന് എതിരാണെന്ന് പണ്ടേ തെളിയിച്ചു കഴിഞ്ഞതാണ്.

 



സി പി എം ജനറൽ സെക്രട്ടറി എം.എ. ബേബിയാണ് ഇത്തരം പ്രക്ഷോഭ ങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഗസയിലെ മനുഷ്യാവകാശലംഘനങ്ങളെ കുറിച്ച് കണ്ണീരൊഴുക്കുന്ന സി.പി.എം പക്ഷേ കേരളത്തിൽ ആശാ പ്രവർത്തകരെ പോലും കണ്ടില്ലെന്ന് നടിക്കും. പണ്ടും സി പിഎമ്മിന് ആഗോള വിഷയങ്ങളിൽ മാത്രമാണ് താത്പര്യം. നാട്ടിലെ കാര്യങ്ങളിൽ നിന്നും അകന്നു നിൽക്കുന്ന പാർട്ടി പക്ഷേ രാജ്യാന്തര തലങ്ങളിൽ നടക്കുന്ന പ്രശ്നങ്ങളിൽ സജീവമായി പങ്കെടുക്കുന്നതാണ് ഇരട്ടത്താപ്പ് , വേണമെങ്കിൽ മുംബൈ ഹൈക്കോടതിയുടെ പരാമർശങ്ങൾ നീക്കാൻ കേരളത്തിൽ ബക്കറ്റ് പിരിവ് നടത്തിയെന്നും വരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (2 minutes ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (4 minutes ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (14 minutes ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (26 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (58 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (3 hours ago)

Malayali Vartha Recommends