മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ വിഷാംശം മരണകാരണമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കലാഭവന്‍ മണിയുടെ ശരീരത്തില്‍ മരണത്തിനിടയാക്കുന്ന മാരക വിഷാംശം ഒന്നുമില്ലായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഗുരുതരമായ കരള്‍രോഗമാണ് മരണ കാരണം. ഹൃദ്രോഗമുണ്ടായിട്ടില്ല. വിഷാംശം മരണ കാരണമല്ല. മദ്യപിച്ചതുകൊണ്ടോ അല്ലാതെയോ വരുന്ന കരള്‍ രോഗത്താല്‍ മണി അവശനായിരുന്നു. അദ്ദേഹത്തിന്റെ കരള്‍ ഏറെക്കുറെ പ്രവര്‍ത്തനരഹിതമായിത്തുടങ്ങിയിരുന്നു.
മരുന്നുകള്‍ ഫലിക്കാത്ത അവസ്ഥയിലായിരുന്നു ശരീര സ്ഥിതിയെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തി. മണിയെ ചികിത്സിച്ച സ്വകാര്യ ആശുപത്രി മെഥനോള്‍ ആള്‍ക്കഹോളിന്റെ അംശം ശരീരത്തില്‍ കണ്ടെത്തിതായി പൊലീസിനെ അറിയിച്ചിരുന്നു. വളരെ മികച്ച ലാബായതിനാലാണ് അവിടെ നേരിയ തോതിലുള്ള ഈ വിഷാംശം കണ്ടെത്തിയത്.
സാധാരണ ലാബായിരുന്നുവെങ്കില്‍ ഇതു കണ്ടെത്താനുള്ള സാധ്യത കുറവായിരുന്നു. ഭക്ഷണത്തില്‍നിന്നു ശരീരത്തില്‍ എത്തിപ്പെട്ടതാകാം ഈ വിഷാംശം എന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ കണ്ടെത്തിയത്.
ആന്തരാവയത്തിന്റെ രാസപരിശോധനയിലൂടെ മാത്രമേ ഇതു കണ്ടെത്താനാകൂ. കണ്ടെത്തിയ ഈ വിഷാംശം മരണ കാരണമല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha