പൊന്‍കുന്നത്ത് വീടിന്റെ മതില്‍ നിര്‍മിക്കുന്നതിനിടെ ഇടിഞ്ഞ് ദേഹത്തുവീണ് തൊഴിലാളി മരിച്ചു...

പൊന്‍കുന്നത്ത് വീടിന്റെ മതില്‍ നിര്‍മിക്കുന്നതിനിടെ ഇടിഞ്ഞ് ദേഹത്തുവീണ് തൊഴിലാളി മരിച്ചു. പൊന്‍കുന്നം ശാന്തിഗ്രാം മടുക്കോലിപ്പറമ്പില്‍ അബ്ദുല്‍ നാസര്‍(53) ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം പൊന്‍കുന്നം ചിറക്കടവ് റോഡില്‍ ഒരുവീടിന്റെ മതില്‍ നിര്‍മിക്കുന്നതിനിടെയാണ് നിര്‍മാണ തൊഴിലാളിയായ അബ്ദുല്‍നാസറിന്റെ ദേഹത്തേക്ക് മതിലിന്റെ ഒരുഭാഗം ഇടിഞ്ഞുവീണത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഭാര്യ: റെജീന. മക്കള്‍: ഷിഹാസ് നാസര്‍, ഷിഹാന നാസര്‍. മരുമക്കള്‍: ഇഫ്സാ(ഐഷു), ബി.മാഹീന്‍. കബറടക്കം ഞായറാഴ്ച മൂന്നിന് പൊന്‍കുന്നം മുഹിയിദീന്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.
https://www.facebook.com/Malayalivartha