ജനറല്‍ ആശുപത്രിക്ക് മുന്നിലുണ്ടായ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ അമിത വേഗതയിലെത്തിയ കാര്‍ പാഞ്ഞുകയറി അപകടമുണ്ടായ സംഭവത്തില്‍ വാഹനത്തിന് യന്ത്ര തകരാറൊന്നുമില്ലന്നാണ് ആര്‍ടിഒ അജിത് കുമാര്‍. വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്ണു നാഥാണ് കാറോടിച്ചിരുന്നത്. ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടിയതാണ് അപകട കാരണം. യുവാവിന്റെ ലൈസന്‍സ് പരിശോധിക്കേണ്ടതുണ്ടെന്നും ആര്‍ടിഒ അറിയിച്ചു. വിഷ്ണുനാഥിനെയും അമ്മാവനെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ഫുട്പാത്തിലേയ്ക്ക് ഇടിച്ചുകയറിയതിന് പിന്നാലെ കാര്‍ നിര്‍ത്തിയിട്ട ഓട്ടോയിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില അതീവഗുരുതരമാണ്. പരിക്കേറ്റവരില്‍ രണ്ടുപേര്‍ ഓട്ടോഡ്രൈവര്‍മാരാണ്. മറ്റുരണ്ടുപേര്‍ വഴിയാത്രക്കാരാണ്. ഒരു ഓട്ടോഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
2019ല്‍ തിരുവനന്തപുരം ആര്‍ടിഒയാണ് വിഷ്ണുനാഥിന് ലൈസന്‍സ് അനുവദിച്ചത്. സംഭവം നടക്കുമ്പോള്‍ ഗതാഗത കമ്മീഷണറും ആശുപത്രിക്കുളളിലുണ്ടായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കന്റോണ്‍മെന്റ് പൊലീസ് ശേഖരിച്ചുവരികയാണ്.
https://www.facebook.com/Malayalivartha