ജമ്മുകശ്മീരില്‍ മിന്നല്‍പ്രളയത്തില്‍ 20 മരണം

ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ ചൊസിതി മേഖലയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ 20 പേര്‍ മരിച്ചു. നിരവധിപേര്‍ മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ടതായിട്ടാണ് പ്രാഥമിക നിഗമനം. മരണസംഖ്യ ഉയരുമെന്ന് ആശങ്കയുള്ളതായി അധികൃതര്‍ അറിയിച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അനുശോചനം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha