23കാരിയായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം : റമീസിന്റെ മാതാപിതാക്കളും സുഹൃത്തും പ്രതികള്‍

കോതമംഗലത്ത് 23കാരിയായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ആണ്‍സുഹൃത്തിന്റെ മാതാപിതാക്കളെ കേസില്‍ പ്രതി ചേര്‍ത്തു. കേസില്‍ അറസ്റ്റിലായ ആലുവ പാനായിക്കുളം സ്വദേശി റമീസിന്റെ പിതാവ് റഹീം, മാതാവ് ഷെറി, സുഹൃത്ത് സഹദ് എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ആത്മഹത്യ പ്രേരണ കുറ്റമാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
റമീസിനെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ വീടു പൂട്ടി പോയ മാതാപിതാക്കള്‍ ഒളിവിലാണ്. അതിനിടെ, റിമാന്‍ഡിലുള്ള റമീസിന്റെ കസ്റ്റഡി അപേക്ഷ പിന്നീട് പരിഗണിക്കും. ഈ മാസം ഒമ്പതിനാണ് മൂവാറ്റുപുഴ ടിടിഐയിലെ വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ വീട്ടില്‍ കണ്ടെത്തന്നത്. ആദ്യം അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് പിന്നീട് റമീസിനെ അറസ്റ്റ് ചെയ്യുകയും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍, ആത്മഹത്യപ്രേരണ, മര്‍ദനം തുടങ്ങിയ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തുകയുമായിരുന്നു.
റമീസിന്റെ മാതാപിതാക്കളെ കേസില്‍ പ്രതികളാക്കിയേക്കുമെന്ന് പൊലീസ് നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. റമീസിനൊപ്പം മാതാപിതാക്കളും തന്നോട് ക്രൂരമായാണ് പെരുമാറിയത് എന്ന് യുവതി ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. ഒളിവില്‍ പോയ ഇവരെ കണ്ടെത്താന്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയുമടക്കം വീടുകളില്‍ പരിശോധനയും നിരീക്ഷണവും നടത്തുന്നുണ്ട്. മാതാപിതാക്കളെ അറസ്റ്റ് ചെയ്താലുടന്‍ കസ്റ്റഡിയില്‍ വാങ്ങും. പിന്നീട് റമീസിനൊപ്പം ഒരുമിച്ചും വെെേവ്വറയും ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. അതിനിടെ, റമീസിന്റെ മാതാപിതാക്കള്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നു എന്നും വിവരമുണ്ട്. ജാമ്യാപേക്ഷ നല്‍കിയാല്‍ തന്നെ ഹൈക്കോടതി ഇനി തിങ്കളാഴ്ചയേ പരിഗണിക്കൂ.
റമീസിനും മാതാപിതാക്കള്‍ക്കുമൊപ്പം ആത്മഹത്യ കുറിപ്പില്‍ സുഹൃത്തായ സഹദിന്റെ പേരും പറഞ്ഞിട്ടുണ്ട്. തന്റെ അടുക്കലേക്ക് വരാതിരിക്കാന്‍ സഹദ് റമീസിനെ തടഞ്ഞു എന്നാണ് കുറിപ്പിലുള്ളത്. മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കാന്‍ സാധിക്കാത്തതിനാലാണ് റമീസിനെ കസ്റ്റഡിയില്‍ വാങ്ങുന്നത് വൈകുന്നത് എന്നും സൂചനയുണ്ട്. 5 ദിവസത്തേക്ക് കസ്റ്റഡി അപേക്ഷയാണ് സമര്‍പ്പിച്ചിട്ടുള്ളത്. റമീസിനെ കസ്റ്റഡിയില്‍ വാങ്ങുകയും മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കാന്‍ വൈകുകയും ചെയ്താല്‍ ഇരുകൂട്ടരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത് ബുദ്ധിമുട്ടാകും എന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. കേസില്‍ യുവതിയുടെ കുടുംബം എന്‍ഐഎ അന്വേഷണം ആവശ്യപ്പെടുന്നതും രാഷ്ട്രീയ സമ്മര്‍ദമേറുന്നതും പൊലീസിനു മേലും സമ്മര്‍ദം കൂട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha