സ്‌കൂളില്‍ എത്താന്‍ വൈകിയ അഞ്ചാം ക്ലാസുകാരനോട് സ്‌കൂള്‍ അധികൃതരുടെ ക്രൂരത

സ്‌കൂളില്‍ എത്താന്‍ വൈകിയതിന് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയോട് പ്രതികാര നടപടി സ്വീകരിച്ച കൊച്ചിന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ പ്രതിഷേധം കൈയ്യാങ്കളിയില്‍ കലാശിച്ചു. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. സ്‌കൂളില്‍ എത്താന്‍ വൈകിയെന്ന കാരണത്താല്‍ പടമുഗള്‍ താണാപാടം സ്വദേശിയായ അഞ്ചാം ക്ലാസുകാരനെയാണ് വെയിലത്ത് ഗ്രൗണ്ടില്‍ ഓടിക്കുകയും, ഇരുട്ട് മുറിയില്‍ ഒറ്റക്ക് ഇരുത്തുകയുമായിരുന്നു.പിന്നിട് കുട്ടിയെ ക്ലാസില്‍ ഇരുത്താനാവില്ലേന്ന് സ്‌കൂള്‍ അധികൃതര്‍ പിതാവിനെ ഫോണില്‍ വിളിച്ച് അറിയിച്ചതോടെയാണ് സംഭവം പുറത്തായത്.
തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രതിഷേധവുമായി സ്‌കൂളിലെത്തി.കുട്ടിയെ ടി.സി തന്ന് പറഞ്ഞു വിടുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതായി കുട്ടിയുടെ മാതാവ് കലാകൗമുദിയോട് പറഞ്ഞു. തുടര്‍ന്ന് എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകരും സ്‌കൂളിലെത്തി. പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്ധാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധം വാക്കേറ്റത്തിലും,കൈയ്യാങ്കളിയിലും കലാശിച്ചു. തുടര്‍ന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി.
വൈകി വന്നതിന് കുട്ടിക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.കുട്ടികള്‍ ഡിസിപ്ലിന്‍ പാലിക്കനായി കുറച്ച് കര്‍ശനമായ നടപടികള്‍ സ്വീകരിക്കാറുണ്ട്. ഇരുട്ട് മുറിയില്‍ ഒറ്റക്ക് ഇരുത്തിയെന്നത് അടിസ്ഥാന രഹിതമാണെന്നും അവര്‍ പറഞ്ഞു.
സംസ്ഥാനത്തെ ഒരു സ്‌കൂളിലും കുട്ടികള്‍ക്കെതിരെയുള്ള ഒരു വിവേചനവും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.കൊച്ചിന്‍ പബ്ലിക് സ്‌കൂളിലുണ്ടായ സംഭവം അന്വേഷിക്കാന്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാന്‍ ഒരു അധ്യാപകനോ മാനേജ്മന്റിനോ അവകാശമില്ല. കുട്ടി വൈകിയെത്തിയാല്‍ 'ഇനി വൈകിയെത്തരുത്' എന്ന് ഉപദേശിക്കാം, അല്ലാതെ കുട്ടിയുടെ മാനസികനിലയെ ബാധിക്കുന്ന രീതിയില്‍ ഇരുട്ടുമുറിയില്‍ അടച്ചിടുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ കുറഞ്ഞുവരുന്നത്.
കൊച്ചിന്‍ പബ്‌ളിക് സ്‌കൂളിലെ അഞ്ചാം ക്‌ളാസ് വിദ്യാര്‍ത്ഥിയെ സ്‌കൂളിലെത്താന്‍ വൈകിയതിന്റെ പേരില്‍ ഇരുട്ട്മുറിയില്‍ പൂട്ടിയിട്ടതിന്റെ പേരില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പ്രതിഷേധവുമായി രക്ഷകര്‍ത്താക്കളും പൊതുപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. പ്രശ്‌നം നിലനില്‍ക്കെ മാനേജ്‌മെന്റ് പ്രതിനിധികള്‍ ക്‌ളാസില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെ ക്‌ളാസില്‍ നിന്ന് ഇറക്കിക്കൊണ്ട് വന്ന് വിദ്യാര്‍ത്ഥികളെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുകയും പ്രകോപനത്തിന് ശ്രമിക്കുകയും ചെയ്തതില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നടപടി ആവശ്യപ്പെട്ട് പി.ഡി.പി. ജില്ലാ പ്രസിഡന്റ് അഷറഫ് വാഴക്കാല തൃക്കാക്കര പോലീസില്‍ പരാതി നല്‍കി.
https://www.facebook.com/Malayalivartha