ഇന്ത്യയ്ക്കുമേല്‍ ട്രംപ് ഇനിയും അധിക തീരുവ ചുമത്തിയേക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി

ഇന്ത്യയ്ക്കുമേല്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇനിയും അധിക തീരുവ ചുമത്തിയേക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട് ബെസ്സന്റ്. ഡോണള്‍ഡ് ട്രംപും വ്‌ലാഡിമിര്‍ പുട്ടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ഇതുസംബന്ധിച്ച തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്ന്‍ റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനായി വെള്ളിയാഴ്ച അലാസ്‌കയില്‍ നടക്കുന്ന ട്രംപ്പുട്ടിന്‍ കൂടിക്കാഴ്ച പ്രതികൂലഫലം ഉളവാക്കുന്നപക്ഷം ഇന്ത്യയ്ക്കുമേല്‍ അധിക തീരുവ ട്രംപ് ചുമത്താനിടയുണ്ടെന്നാണ് സ്‌കോട് ബെസ്സന്റിന്റെ മുന്നറിയിപ്പ്.
ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ ട്രംപ് റഷ്യയുടെ പക്കല്‍നിന്ന് ആയുധങ്ങളും എണ്ണയും വാങ്ങുന്നതായി ചൂണ്ടിക്കാട്ടി 25 ശതമാനം കൂടി തീരുവ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ ഇന്ത്യന്‍ ഇറക്കുമതിയ്ക്ക് 50 ശതമാനം തീരുവയാണ് യുഎസ് ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha