തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട കേസ് വീണ്ടും പരിഗണിച്ച് സുപ്രീം കോടതി

തെരുവ് നായ് വിഷയം കൈകാര്യം ചെയ്തതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ദില്ലിഎന്‍സിആറിലെ തെരുവ് നായ്ക്കളുടെ മുഴുവന്‍ പ്രശ്‌നത്തിനും കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിഷ്‌ക്രിയത്വമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (എംസിഡി) നിലപാടിനെ ചോദ്യം ചെയ്ത സുപ്രീം കോടതി, അധികാരികള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. മുന്‍ ഉത്തരവ് പരസ്യമാകുന്നതിന് മുമ്പ് തന്നെ പല പ്രദേശങ്ങളിലെയും അധികാരികള്‍ മൃഗങ്ങളെ പിടികൂടാന്‍ തുടങ്ങിയത് എന്തുകൊണ്ടാണെന്ന് ബെഞ്ച് ചോദിച്ചു.
https://www.facebook.com/Malayalivartha