സാന്ദ്ര തോമസിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യതയില്ലെന്ന് വിജയ് ബാബു

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിര്‍മാതാവ് സാന്ദ്ര തോമസിന് യോഗ്യതയില്ലെന്ന് വിജയ് ബാബു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നിര്‍മ്മാതാവും നടനും കൂടിയായ വിജയ് ബാബുവിന്റെ പ്രതികരണം. നേരത്തെ ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് സിനിമകള്‍ നിര്‍മ്മിച്ചിരുന്നു.
പോസ്റ്റിന്റെ പൂര്‍ണരുപം
ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍....
സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനും യോഗ്യതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനും കഴിയില്ല. തന്റെ സ്വന്തം സ്ഥാപനത്തെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കാന്‍ മാത്രമാണ് സാധിക്കുക. ആരാണ് അതിനെ എതിര്‍ക്കുന്നത്. എന്റെ അറിവ് പ്രകാരം സെന്‍സര്‍ നല്‍കുന്നത് ഒരു വ്യക്തിക്കല്ല, മറിച്ച് ഒരു കമ്പനിക്കാണ്.
ഫ്രൈഡേ ഫിലിം ഹൗസിനെ കുറച്ചുകാലം പ്രതിനിധീകരിച്ച സാന്ദ്ര 2016ല്‍ അവിടെ നിന്ന് നിയമപരമായി രാജിവച്ചിരുന്നു. തന്റെ ഓഹരിയോ അതില്‍ കൂടുതലുമോ കൈപ്പറ്റിക്കൊണ്ടായിരുന്നു രാജി. കഴിഞ്ഞ 10 വര്‍ഷമായി അവര്‍ക്ക് ഫ്രൈഡേ ഫിലിം ഹൗസുമായി ഒരു ബന്ധവുമില്ല. എന്തായാലും കോടതി തീരുമാനിക്കട്ടെ. മറ്റാെരു തരത്തിലാണ് കോടതിയുടെ തീരുമാനമെങ്കില്‍ അത് നമുക്കെല്ലാം ഒരു പുതിയ അറിവായിരിക്കും.
https://www.facebook.com/Malayalivartha