തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്ന വോട്ടര്‍ പുനഃപരിശോധനാ പ്രക്രിയ: നിയമവിരുദ്ധമാണെന്ന് തെളിയിക്കപ്പെട്ടാല്‍ സെപ്റ്റംബര്‍ വരെ മാറ്റിവയ്ക്കാമെന്ന് സുപ്രീം കോടതി

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്ന വോട്ടര്‍ പുനഃപരിശോധനാ പ്രക്രിയയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച് സുപ്രീംകോടതി. വോട്ടര്‍ പുനഃപരിശോധനാ പ്രക്രിയ നിയമവിരുദ്ധമാണെന്ന് തെളിയിക്കപ്പെട്ടാല്‍, ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) സെപ്റ്റംബര്‍ വരെ മാറ്റിവയ്ക്കാമെന്ന് സുപ്രീം കോടതി.
വാദം കേള്‍ക്കുന്നതിനിടെ, പൗരത്വം തെളിയിക്കുന്ന രേഖകള്‍ (ആധാറും സ്വന്തം ഐഡി കാര്‍ഡും ഒഴികെ) ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെയും ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരുന്നു. പൗരത്വം സംബന്ധിച്ച വിഷയത്തില്‍ തീരുമാനമെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. പൗരത്വം കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിയിലാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
അതിനിടെ ആധാറും വോട്ടര്‍ ഐഡിയും കൈവശം വച്ചതുകൊണ്ട് ഒരാളെയും ഇന്ത്യന്‍ പൗരനാക്കില്ലെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ വ്യാജ ഇന്ത്യന്‍ രേഖകള്‍ സമ്പാദിച്ചതായി ആരോപിച്ച് ബംഗ്ലദേശ് പൗരനാണെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഈ കേസ് പരിഗണിക്കവെയാണ് ബോംബെ ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ നിയമത്തിലെ വ്യവസ്ഥകള്‍ ആര്‍ക്കൊക്കെ ഇന്ത്യന്‍ പൗരനാകാമെന്നും എങ്ങനെ പൗരത്വം നേടാമെന്നും വ്യക്തമാക്കുന്നുണ്ടെന്നും ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങി രേഖകള്‍ തിരിച്ചറിയല്‍ രേഖയ്‌ക്കോ സേവനങ്ങള്‍ നേടുന്നതിനോ മാത്രമുള്ളതാണെന്നും ജസ്റ്റിസ് അമിത് ബോര്‍ക്കറുടെ ബെഞ്ച് പറഞ്ഞു.
https://www.facebook.com/Malayalivartha