പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ സ്ഥാപനാടിസ്ഥാനത്തിലുള്ള അവസാനഘട്ട സ്പോട്ട് അഡ്മിഷന്‍ നാളെയും മറ്റെന്നാളും.....

സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍,എയ്ഡഡ്,ഐ എച്ച് ആര്‍ ഡി,സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ സ്ഥാപനാടിസ്ഥാനത്തിലുള്ള അവസാനഘട്ട സ്പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 13, 14 തീയതികളില്‍ അതാതു സ്ഥാപനങ്ങളില്‍ വച്ച് നടത്തും.
അപേക്ഷകര്‍ www.polyadmission.org എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളില്‍ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. സ്പോട്ട് അഡ്മിഷനില്‍ അപേക്ഷകന് ഏത് സ്ഥാപനത്തിലേയും ഏത് ബ്രാഞ്ചുകളിലേയ്ക്കും പുതിയ ഓപ്ഷനുകള്‍ നല്‍കാവുന്നതാണ്.
നിലവില്‍ ഇതു വരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും ഓണ്‍ലൈനായോ നേരിട്ട് സ്ഥാപനത്തില്‍ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
നിലവില്‍ ലഭ്യമായ ഒഴിവുകള്‍ പോളിടെക്നിക് കോളേജ് അടിസ്ഥാനത്തില്‍ www.polyadmission.org എന്ന വെബ്സൈറ്റിലെ Vacancy Position എന്ന ലിങ്ക് വഴി മനസ്സിലാക്കാം. സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള, നിലവിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പുതുതായി അപേക്ഷ സമര്‍പ്പിച്ചവരും ഒഴിവുകള്‍ ലഭ്യമായ പോളിടെക്നിക് കോളേജില്‍ ഹാജരാകുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha