അസിം മുനീറിന്റെ തലയെടുക്കാന്‍ ഇരച്ച് ബലൂച് ലിബറേഷന്‍ ആര്‍മി ; പേടിച്ചുവിറച്ച് ട്രംപിന്റെ കാലിനടിയില്‍ ഒളിച്ച് പാക് പട്ടാള മേധാവി

അസിം മുനീറിന്റെ തലചിതറിക്കാന്‍ ഇരച്ച് അടുക്കുകയാണ് ബലൂച് ലിബറേഷന്‍ ആര്‍മി. ഒരു മാസത്തിനിടെ ആന്‍പതോളം പാക് സൈനികരുടെ തലയറുത്ത് ബിഎല്‍എ അതിര്‍ത്തിയില്‍ കെട്ടിത്തൂക്കിയത്. പാക് പട്ടാള ആസ്ഥാനം പിടിച്ചെടുത്ത് അസിം മുനീറിന്റെ തലയറുത്ത് തെരുവില്‍ കെട്ടിത്തൂക്കുമെന്ന് ബലൂചിന്റെ പ്രഖ്യാപനം. ഇന്ത്യയ്‌ക്കെതിരെ ആണവപോര്‍വിളിയൊക്കെ ഒരാവേശത്തിന് കേറി വിളിച്ചെന്നേ ഉള്ളു. സ്വന്തം രാജ്യത്തെ ബലൂച് ആര്‍മിയെ പോലും പേടിച്ച് കഴിയുന്ന ഭീരുവാണ് അസിം മുനീര്‍. പാക് പട്ടാള മേധാവി തിടുക്കപ്പെട്ട് അമേരിക്കയിലേക്ക് ഓടിയതിന് പിന്നില്‍ ബലൂച് ലിബറേഷന്‍ ആര്‍മിയെ ഒതുക്കാന്‍ യുഎസിന്റെ സഹായത്തിന് വേണ്ടിക്കൂടിയാണ്. പോയ കാര്യം നടന്നു അതിന്റെ ആദ്യ പടിയായ് ബലൂച് ലിബറേഷന്‍ ആര്‍മിയെ ഭീകര സംഘടനയായ് പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയെ ചൊറിയാന്‍ അസിം മുനീറെന്ന കുപ്പത്തൊട്ടി തല്‍ക്കാലം ട്രംപിന് ആവശ്യമാണ്. അതുകൊണ്ട് പട്ടാള മേധാവിയുടെ ആവശ്യം സാധിച്ച് കൊടുത്തിരിക്കുകയാണ് യുഎസ് പ്രസിഡന്റ്. ബിഎല്‍എയെ പേടിച്ച് ട്രംപിന്റെ കാലിനടിയില്‍ ഒളിച്ചിരിക്കുന്ന മുനീറാണ് ഇന്ത്യയെ മറിച്ചിടും അണക്കെട്ട് തകര്‍ക്കും ആണവ മിസൈല്‍ തൊടുക്കുമെന്ന് ഡയലോഗ് അടിച്ചത്.
ബലൂച് ആര്‍മിയെ കണ്ണുംപൂട്ടി ഭീകരഗ്രൂപ്പായ് ട്രംപ് പ്രഖ്യാപിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ശക്തമായ് ഇന്ത്യയെ പിന്തുണക്കുന്ന ഗ്രൂപ്പാണ് ബിഎല്‍എ. ഓപ്പറേഷന്‍ സിന്ദൂറിനെ അഭിനന്ദിക്കുകയും ഇന്ത്യ കൂടെ നിന്നാല്‍ മൊത്തം പാക്കിനെ തകര്‍ത്ത് ഞങ്ങള്‍ അധികാരം പിടിച്ചെടുക്കാമെന്നും ഒരു നിര്‍ദ്ദേശം അഴര്‍ വെച്ചിരുന്നു. ബലൂചിസ്ഥാനെ സ്വതന്ത്ര രാഷ്ട്രമായും ബലൂച് ആര്‍മിയെ ഒരു സേനയായ് ഇന്ത്യ പിന്തുണക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയൊന്ന് മൂളിയാല്‍ പാക് പട്ടാളത്തെ കൊന്നൊടുക്കാമെന്നും പാക്കിലെ ഭീകരരെ തീര്‍ത്തുകെട്ടാമെന്നും ബിഎല്‍എ വ്യക്തമാക്കിയത്. ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചുവിടുന്ന പാകിസ്ഥാന് വന്‍തിരിച്ചടിയാണ് പടിഞ്ഞാറേ അറ്റത്തുള്ള ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ വിമോചന പോരാട്ടം. എന്നാല്‍ വിഘടനവാദത്തോടും ഭീകരതയോടും സന്ധിയില്ലാത്ത നിലപാടാണ് ഇന്ത്യയുടേത്. അതുകൊണ്ട് ബലൂച് ആര്‍മിയുടെ നിര്‍ദ്ദേശത്തോട് പ്രതികരിക്കാന്‍ ഇന്ത്യ തയ്യാറായില്ല. ഇന്ത്യന്‍ പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്ന ബിഎല്‍എയോട് ട്രംപിനം കട്ടക്കലിപ്പ്. ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മിയ്ക്ക് ഇന്ത്യയുടെ പിന്തുണയെന്ന് പാകിസ്താന്‍ വാദിക്കുന്നു. ബലൂചിസ്താനിലെ പ്രശ്‌നങ്ങള്‍ക്ക് രാജ്യത്തിന് പുറത്തുനിന്ന് സഹായം ലഭിക്കുന്നുണ്ടെന്നാണ് പാകിസ്താന്‍ ആരോപണം. ഇന്ത്യയും അഫ്ഗാനിസ്താനുമാണ് ഇവര്‍ക്ക് സഹായം നല്‍കുന്നതെന്നാണ് പാക് ഭരണകൂടം പറയുന്നത്. ഇന്ത്യയാണ് ബിഎല്‍എയുടെ പ്രധാന ശക്തിയെന്നും ഇന്ത്യയുടെ പാവയാണ് ബിഎല്‍എ എന്നും പാകിസ്താന്‍ ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഇന്ത്യ നിഷേധിച്ചിരുന്നു.
പാക് സൈന്യത്തിനെതിരെ നിരന്തരം ആക്രമങ്ങള്‍ നടത്തുന്ന ബിഎല്‍എയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു. പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം നേടി ബലൂചിസ്താനെ ഒരു രാജ്യമായി പ്രഖ്യാപിക്കാനുള്ള പോരാട്ടങ്ങളാണ് ബിഎല്‍എ നടത്തുന്നത്. അമേരിക്കന്‍ ഐക്യനാടുകള്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെയും അതിന്റെ സായുധ വിഭാഗമായ മജീദ് ബ്രിഗേഡിനെയും വിദേശ തീവ്രവാദ സംഘടനകളായാണ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ചയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തീവ്രവാദത്തിനെതിരായ ട്രംപിന്റെ ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് ഈ നടപടിയിലൂടെ വ്യക്തമാക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. നേരത്തെ പാകിസ്താന്‍ സൈനിക മേധാവി അസിം മുനീറിന് വൈറ്റ് ഹൗസില്‍ ട്രംപ് വിരുന്ന് നല്‍കിയിരുന്നു ഇതിന് പിന്നാലെയാണ് ബിഎല്‍എയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. 2019ല്‍ യുഎസ് ബിഎല്‍എയെ സ്‌പെഷ്യലി ഡെസിഗ്‌നേറ്റഡ് ഗ്ലോബല്‍ ടെററിസ്റ്റ് ആയി പ്രഖ്യാപിച്ചിരുന്നു. ആറ് വര്‍ഷത്തിന് ശേഷമാണ് വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്.
എസ്ഡിജിടി ആയി പ്രഖ്യാപിച്ചതിന് ശേഷം നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബിഎല്‍എ ഏറ്റെടുത്തിരുന്നു. മജീദ് ബ്രിഗേഡ് നടത്തിയ ചാവേര്‍ ബോംബാക്രമണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 2025 മാര്‍ച്ചില്‍ ക്വറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസ് ട്രെയിന്‍ ബിഎല്‍എ ഹൈജാക്ക് ചെയ്തു. ഈ സംഭവത്തില്‍ 31 സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. 300ല്‍ അധികം യാത്രക്കാരെ ബന്ദികളാക്കി. 2024ല്‍ കറാച്ചി എയര്‍പോര്‍ട്ടിന് സമീപവും ഗ്വാദര്‍ പോര്‍ട്ട് അതോറിറ്റി കോംപ്ലക്‌സിലും ഉണ്ടായ ചാവേര്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തിരുന്നു. വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചതോടെ ബലൂച് ലിബറേഷന്‍ ആര്‍മിയുടെ സാമ്പത്തിക സ്രോതസ്സുകള്‍ തടയുന്നതിനും അന്താരാഷ്ട്ര തലത്തില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുന്നതിനും ഇടയാക്കും. ഈ പ്രഖ്യാപനത്തോടെ ബിഎല്‍എയ്ക്ക് അമേരിക്കയില്‍ സ്വത്തുക്കള്‍ കൈവശം വെക്കാനോ സാമ്പത്തിക സഹായം സ്വീകരിക്കാനോ കഴിയില്ല. അമേരിക്കന്‍ പൗരന്മാര്‍ ഈ സംഘടനയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതും നിയമവിരുദ്ധമാണ്.
ബലൂചിസ്താന്‍ സ്വതന്ത്രമാകണം എന്ന ആവശ്യം ഉയര്‍ത്തി പോരാടുന്ന സംഘടനയാണ് ആരാണ് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി എന്ന ബിഎല്‍എ. രാഷ്ട്രീയവും സാമ്പത്തികവുമായ അവഗണന, മനുഷ്യാവകാശ ലംഘനം, ബലൂചിസ്താന്റെ സ്വത്വം സംരക്ഷിക്കുക. എന്നിവ ഉയര്‍ത്തിയാണ് ഇവര്‍ പോരാടുന്നത്. 1948 ല്‍ ബലൂചിസ്താന്‍ പാകിസ്താനില്‍ ലയിച്ചതു മുതല്‍ ഈ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
വിദേശ പ്രോക്‌സി എന്ന ആരോപണങ്ങള്‍ തള്ളിയ ബിഎല്‍എ, തങ്ങള്‍ പ്രദേശത്തെ നിര്‍ണായകമായ പാര്‍ട്ടി എന്നാണ് സ്വയം വിശേഷിപ്പിച്ചത്. പാകിസ്ഥാന്‍ സൈന്യത്തെയും രഹസ്യാന്വേഷണ വിഭാഗത്തെയും ലക്ഷ്യംവച്ച് ബലൂചിസ്ഥാനിലെ 51 കേന്ദ്രങ്ങളില്‍ 71 ആക്രമണങ്ങള്‍ നടത്തിയതായും ബിഎല്‍എ അവകാശപ്പെട്ടിരുന്നു.
ബലൂചിസ്ഥാനില്‍ ചൈനയുടെ താല്‍പ്പര്യങ്ങള്‍ വലിയ തോതിലുണ്ടായിരുന്നു. അവിടെ റോഡുണ്ടാക്കുന്നതും പാലമുണ്ടാക്കുന്നതുമെല്ലാം ചൈനയാണ്. സാമ്പത്തികമായി തകര്‍ന്ന, പാക്കിസ്ഥാനെ ഗതികേട് ചൈന നന്നായി മുതലെടുക്കുകയാണ്. ട്രംപിനും ബലൂചിസ്ഥാനിലെ ധാതുസമ്പത്തിലാണ് കണ്ണ്. അല്ലാതെ പാക്കിനെ അങ്ങ് സഹായിച്ചേക്കാമെന്ന ചിന്തയൊന്നുമല്ല. ഇതെല്ലാം മുന്നില്‍ കണ്ടാണ്, കൂടുതല്‍ പ്രതിരോധ സാങ്കേതികവിദ്യ പാക്കിസ്ഥാന് നല്‍കാന്‍ അമേരിക്ക തീരുമാനിച്ചിരുന്നു. അഞ്ചാം തലമുറ പോര്‍വിമാനങ്ങള്‍, മിസൈല്‍ സംവിധാനങ്ങള്‍, ഗണ്യമായ സാമ്പത്തികസഹായം എന്നിവയും ഓഫറുണ്ട്. ഈയിടെയായി പ്രതിരോധരംഗത്ത് പാക്കിസ്ഥാന്‍ ചൈനയെ കാര്യമായി ആശ്രയിക്കുന്നത് ചെറുക്കാനും ട്രംപ് ലക്ഷ്മിടുന്നുണ്ടെന്നാണ്, ദ ഗാര്‍ഡിയന്‍ വിലയിരുത്തുന്നത്. ചൈനയുടെ ജെ35 പോര്‍വിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും വര്‍ഷാവസാനം പാക്കിസ്ഥാനിലെത്തിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇത് തടയുക എന്നതും ട്രംപിന്റെ ലക്ഷ്യമാണ്.
നേരത്തെ വൈറ്റ് ഹൗസില്‍വെച്ച് അസീം മുനീറുമായി നടത്തിയ ചര്‍ച്ചയില്‍, റഷ്യ, ചൈന എന്നിവരോട് സൗഹൃദം ഒഴിവാക്കണം, ബ്രിക്‌സ് അടക്കമുള്ള കിഴക്കന്‍ കൂട്ടായ്മകളില്‍ നിന്നും വിട്ടുനില്‍ക്കണം, എന്നീ ആവശ്യങ്ങള്‍ ട്രംപ് ഉന്നയിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പാക്കിസ്ഥാന്‍യുഎസ് എണ്ണ സഹകരണ കരാറിന്റെ പശ്ചാത്തലത്തില്‍, യുഎസില്‍ നിന്ന് വമ്പന്‍ എണ്ണ ഇറക്കുമതിക്ക് പാക്കിസ്ഥാനിലേക്ക് ഉടന്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. പാക്കിസ്ഥാനില്‍ 353.5 മില്യന്‍ ബാരല്‍ ക്രൂഡ് ഓയില്‍ ശേഖരമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇത് ഇനിയും കുഴിച്ചെടുക്കപ്പെട്ടിട്ടില്ല. ബലൂച് മേഖലയിലെ എണ്ണ ധാതുനിക്ഷേപത്തിലും ട്രംപിന് കണ്ണുണ്ടെന്ന് പറയുന്നു. എന്നാല്‍ സ്വതന്ത്ര ബലൂചിസ്ഥാന് വേണ്ടി പേരാട്ടം നടത്തുന്ന സംഘടനകള്‍ അമേരിക്കക്ക് എതിരെയും തിരിഞ്ഞിട്ടുണ്ട്. ഈ എണ്ണശേഖരം പാക്കിസ്ഥാന്റെതല്ല, തങ്ങളുടേതാണെന്നും, ഈ സമ്പത്തുവെച്ചാണ് പാക്കിസ്ഥാന്‍ വിലപേശുന്നതെന്നും ബലൂച് സംഘടനകള്‍ ആരോപിച്ചിരുന്നു.
യുഎസില്‍ വച്ച് പാക്ക് സൈനിക മേധാവി അസിം മുനീര്‍ നടത്തിയ ആണവഭീഷണിയെ വിമര്‍ശിച്ച് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിന്‍. പാക്കിസ്ഥാന്‍ ഒരു തെമ്മാടി രാഷ്ട്രം പോലെയാണ് പെരുമാറുന്നതെന്ന് റൂബിന്‍ പറഞ്ഞു. സൈനിക മേധാവിയുടെ പ്രസ്താവന പൂര്‍ണമായും അസ്വീകാര്യമാണെന്നും ഐഎസും ഒസാമന്‍ ബിന്‍ ലാദനും മുന്‍പു നടത്തിയ പ്രസ്താവനകള്‍ക്ക് സമാനമാണെന്നും റൂബിന്‍ പറഞ്ഞു. അസിം മുനീര്‍ കോട്ട് ധരിച്ച ഒസാമ ബിന്‍ ലാദനാണെന്നും അദ്ദേഹം പറഞ്ഞു.
നാറ്റോയ്ക്ക് പുറത്തുള്ള യുഎസിന്റെ ഒരു പ്രധാന സഖ്യകക്ഷി എന്ന പദവിയില്‍നിന്നു പാക്കിസ്ഥാനെ ഒഴിവാക്കണമെന്നും തീവ്രവാദത്തിന്റെ പ്രധാന സ്‌പോണ്‍സറായി പ്രഖ്യാപിക്കണമെന്നും റൂബിന്‍ ആവശ്യപ്പെട്ടു. അസിം മുനീറിന് യുഎസ് വീസ നല്‍കുന്നതു വിലക്കണം. പാക്ക് സൈനിക മേധാവിയുടെ പ്രസ്താവനയ്ക്കിടെ അവിടെ സന്നിഹിതരായിരുന്ന യുഎസ് ഉദ്യോഗസ്ഥര്‍ പ്രതികരിക്കാതിരുന്നതിനെയും റൂബിന്‍ ചോദ്യം ചെയ്തു. അസിം മുനീറിനെ ഉടന്‍ തന്നെ യോഗത്തില്‍നിന്നു പുറത്താക്കുകയും രാജ്യത്തുനിന്നു തന്നെ പുറത്താക്കുകയും ചെയ്യണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനുമായുള്ള പ്രസിഡന്റ് !ഡോണള്‍ഡ് ട്രംപിന്റെ തുടര്‍ച്ചയായ ഇടപെടലിനെ ബാഹ്യ ഘടകങ്ങള്‍ സ്വാധീനിച്ചേക്കാമെന്നും ജോര്‍ജ് ഡബ്ല്യു ബുഷ് ഭരണകൂടം തുടങ്ങിവച്ച യുഎസ്ഇന്ത്യ പങ്കാളിത്തത്തില്‍നിന്നു പിന്മാറുന്ന സമീപനമാണ് ട്രംപ് സ്വീകരിക്കുന്നതെന്നും മൈക്കല്‍ റൂബിന്‍ അഭിപ്രായപ്പെട്ടു.
''പാക്കിസ്ഥാന്‍ ആണവരാഷ്ട്രമാണ്, ഞങ്ങളെ തകര്‍ത്താല്‍ ലോകത്തിന്റെ പകുതി നശിപ്പിച്ചിട്ടേ ഞങ്ങള്‍ പോകൂ'' എന്നാണ് യുഎസില്‍ പാക്ക് വംശജരുടെ യോഗത്തില്‍ അസിം മുനീര്‍ പറഞ്ഞത്. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ല. ഇന്ത്യ അണകെട്ടിയാല്‍ അതു പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കും, തുടര്‍ന്ന് മിസൈല്‍ അയച്ച് അതു തകര്‍ക്കുമെന്നും മുനീര്‍ പറഞ്ഞു. പാക്കിസ്ഥാന്റെ കഴുത്തിലെ ഞരമ്പാണു കശ്മീരെന്നും അത് ഇന്ത്യയുടെ ആഭ്യന്തരപ്രശ്‌നമല്ലെന്നും പരിഹരിക്കപ്പെടാത്ത രാജ്യാന്തര വിഷയമാണെന്നും മുനീര്‍ പറഞ്ഞു.
എന്നാല്‍ പാക്കിസ്ഥാന്‍ ഉത്തരവാദിത്തമില്ലാത്ത രാജ്യമാണെന്നതിനു തെളിവാണ് സൈനിക മേധാവി അസിം മുനീര്‍ യുഎസില്‍ വച്ചു നടത്തിയ ആണവഭീഷണിയെന്ന് ഇന്ത്യ വ്യക്തമാക്കി. ഇത്തരമൊരു രാജ്യത്തിന്റെ കയ്യില്‍ ആണവായുധം ഉണ്ടാകുന്നതു വലിയ അപകടമാണ്. പാക്കിസ്ഥാനില്‍ ജനാധിപത്യം തരിപോലും ശേഷിക്കുന്നില്ലെന്നും സൈന്യത്തിനാണു നിയന്ത്രണമെന്നും തെളിയിക്കുന്നതാണ് സൈനിക മേധാവി മറ്റൊരു രാജ്യത്തു നടത്തിയ പ്രസ്താവനയെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. പാക്ക് സൈനിക മേധാവി അസിം മുനീര്‍ യുഎസില്‍ നടത്തിയ ഇന്ത്യാവിരുദ്ധ പരാമര്‍ശത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ആണവായുധം വച്ചു ഭീഷണിപ്പെടുത്തുന്നതു പാക്കിസ്ഥാന്റെ പതിവു പരിപാടിയാണെന്നും അതു വിലപ്പോവില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു. ഭീകരപ്രസ്ഥാനങ്ങളുമായി കൈകോര്‍ത്തു നില്‍ക്കുന്ന സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് ആണവായുധങ്ങള്‍ ഉള്ളതെന്നതിനു തെളിവാണ് മുനീറിന്റെ പ്രസ്താവന. ഒരു സൗഹൃദരാഷ്ട്രത്തിന്റെ മണ്ണില്‍വച്ചാണ് ഇത്തരമൊരു പ്രസ്താവന നടത്തിയെന്നത് നിര്‍ഭാഗ്യകരമായിപ്പോയെന്നും ഇന്ത്യ വ്യക്തമാക്കി.
https://www.facebook.com/Malayalivartha