റേഷന്‍ വ്യാപാരികളുടെ വേതനവര്‍ദ്ധന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍....

റേഷന്‍ വ്യാപാരികളുടെ വേതനവര്‍ദ്ധന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍. ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ (എ.കെ.ആര്‍.ആര്‍.ഡി.എ) സംസ്ഥാനസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്തവര്‍ഷം നെല്ല് സംഭരണത്തിന് സഹകരണസ്ഥാപനങ്ങളെക്കൂടി സഹകരിപ്പിച്ച് പണം കൊടുക്കുന്നത് വേഗത്തിലാക്കും. ഇതുവരെ സംഭരിച്ച നെല്ലിന്റെ വില ഓണത്തിന് മുമ്പ് കൊടുത്തുതീര്‍ക്കും.
റേഷന്‍കടകളുടെ പ്രവര്‍ത്തനസമയം രാവിലെ 9മുതല്‍ ഉച്ചക്ക് 12വരെയും വൈകുന്നേരം 4മുതല്‍ ഏഴുവരെയായും മാറ്റും. വ്യാപാരികളുടെ പ്രായപരിധി 70 ആക്കാനുള്ള നിര്‍ദ്ദേശം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha