തൃശൂരില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്ന് കെ മുരളീധരന്‍

തൃശൂരില്‍ തെരഞ്ഞെടുപ്പില്‍ അന്നത്തെ വരണാധികാരിയായിരുന്ന കലക്ടര്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് മുരളിധരന്റെ പ്രതികരണം. ജനുവരി മൂന്നിന് നരേന്ദ്രമോദി വന്നുപോയതിനുശേഷം ഗൂഢാലോചന പൂര്‍ണ്ണതയില്‍ എത്തിയെന്നും മുരളീധരന്‍ തൃശൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു.
'അമിത് ഷാ, സുരേഷ് ഗോപിയോട് വോട്ടെണ്ണല്‍ ദിവസം തൃശൂരില്‍ ഉണ്ടാവേണ്ടതില്ലെന്നു നിര്‍ദ്ദേശിച്ചിരുന്നു. എംപിയായതിനുശേഷം ചെന്നാല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശിച്ചത്. ഇക്കാര്യം എന്നോട് ഒരു സിനിമാ നിര്‍മ്മാതാവാണു പറഞ്ഞത്. പേരു ഞാന്‍ പറയുന്നില്ല. സംഭവിച്ചതും അതുതന്നെയാണെന്ന് നിങ്ങള്‍ മാധ്യമങ്ങള്‍ക്കും അറിയാമല്ലോ?.
https://www.facebook.com/Malayalivartha