Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്നും കുത്തനെ വീണു..നിലവിൽ എന്തുകൊണ്ടാണ് സ്വർണ വില ഇടിഞ്ഞു താഴുന്നത്..? യുഎസിൽ പണപ്പെരുപ്പം 2 ശതമാനത്തിൽ നിയന്ത്രിക്കുകയാണ് ലക്ഷ്യം..


പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ ജനസംഖ്യാ പഠനം.. 2035ഓടെ ലോകത്തിലെ ഏറ്റവും വലിയ മതമായി ഇസ്‌ലാം മാറും.. 2070ഓടെ മുസ്‌ലിം ജനസംഖ്യ 360 കോടിയിലധികമാകും..


ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...


അക്വാൻ തീവ്ര ചുഴലിക്കാറ്റ് കരയിലേക്ക്..... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് അക്വാൻ തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കര തൊടുമെന്ന് കാലാവസ്ഥ വകുപ്പ്... 69 ട്രെയിനുകൾ റദ്ദാക്കി, ഒഡീഷ തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം


തമിഴ്നാട് കൊളത്തൂർ എം.എൽ.എയും ടി.വി.കെ നേതാവുമായ വി.എസ്. ബാബു അന്തരിച്ചു...

യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും ആരോപണത്തിന് മറുപടിയുമായി കെ സുരേന്ദ്രന്‍

11 AUGUST 2025 05:15 PM IST
മലയാളി വാര്‍ത്ത

More Stories...

പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ ജനസംഖ്യാ പഠനം.. 2035ഓടെ ലോകത്തിലെ ഏറ്റവും വലിയ മതമായി ഇസ്‌ലാം മാറും.. 2070ഓടെ മുസ്‌ലിം ജനസംഖ്യ 360 കോടിയിലധികമാകും..

സിപിഐ എം മുൻ അരൂർ ഏരിയാ സെക്രട്ടറിയും കർഷകത്തൊഴിലാളി യൂണിയൻ നേതാവുമായ കെ പ്രഭാകരൻ അന്തരിച്ചു...

ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...

കേരളത്തിന്റെ പൈതൃകവും വിനോദസഞ്ചാരപ്പെരുമയും ദേശീയതലത്തിൽ അടയാളപ്പെടുത്തുന്ന ജടായു ശിൽപ്പത്തിന് പ്രത്യേക തപാൽ കവർ പുറത്തിറക്കി ഇന്ത്യ പോസ്റ്റ്

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന് 28ന് നൽകും

തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെ വിജയത്തിനായി ബി.ജെ.പി ആയിരക്കണക്കിന് വോട്ടുകള്‍ കൃത്രിമമായി ചേര്‍ത്തെന്ന യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും ആരോപണത്തിന് മറുപടിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. തൃശൂരില്‍ സുരേഷ്‌ഗോപി ജയിക്കുന്നതിന് മുമ്പ് അദ്ദേഹത്തെ പരിഹസിക്കാനായിരുന്നു ഇടതുവലത് മുന്നണികള്‍ ശ്രമിച്ചിരുന്നതെങ്കില്‍ അദ്ദേഹം ജയിച്ച ശേഷം അത് അംഗീകരിക്കാനാവാത്ത മാനസിക അവസ്ഥയിലേക്ക് അവര്‍ മാറിയെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.

പോസ്റ്റിന്റെ പൂര്‍ണരൂപം

തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുന്നതിന് മുമ്പ് അദ്ദേഹത്തെ പരിഹസിക്കാനായിരുന്നു ഇടതുവലത് മുന്നണികള്‍ ശ്രമിച്ചിരുന്നതെങ്കില്‍ അദ്ദേഹം ജയിച്ച ശേഷം അത് അംഗീകരിക്കാനാവാത്ത മാനസിക അവസ്ഥയിലേക്ക് അവര്‍ മാറി. പൂരം കലക്കിയാണ് ജയിച്ചതെന്ന ആരോപണം ത്യശൂരിലെ ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളഞ്ഞപ്പോള്‍ ഇപ്പോള്‍ ഇതാ വോട്ട് ചേര്‍ക്കല്‍ ആരോപണവുമായി രണ്ട് കൂട്ടരും ഇറങ്ങിയിരിക്കുകയാണ്.

സുരേഷ് ഗോപി ജയിച്ചത് മുക്കാല്‍ ലക്ഷത്തിലധികം വോട്ടിനാണെന്ന് നിങ്ങള്‍ മറക്കരുത്. എന്റെ പ്രിയ സുഹൃത്ത് സുനില്‍ കുമാറിന്റെ ബൂത്തിലും അന്തിക്കാട് പഞ്ചായത്തിലും വരെ സുരേഷ് ഗോപിയാണ് ലീഡ് ചെയ്തതെന്ന് ഓര്‍ക്കണം. ഇങ്ങനെ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴില്‍ ആറ് നിയമസഭ മണ്ഡലങ്ങളിലും സമഗ്രമായ ലീഡാണ് സുരേഷ് ഗോപി നേടിയത്.

കോണ്‍ഗ്രസുകാര്‍ എന്നെ തോല്‍പ്പിച്ചുവെന്ന് പറഞ്ഞത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനാണ്. അതിന്റെ പേരില്‍ ജോസ് വെളളൂരിനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയും ചെയ്തു. സിപിഐയിലും സിപിഎമ്മിലും സമാനമായ സംഘടനാ നടപടികളുണ്ടായി.

അടിസ്ഥാന ഹിന്ദുവോട്ടുകള്‍ ബിജെപിക്ക് പോയത് കൊണ്ടാണ് തൃശൂരില്‍ അവര്‍ ജയിച്ചതെന്നും 20 ശതമാനം വോട്ട് പിടിച്ചുവെന്നും പറഞ്ഞത് സിപിഎം സംസ്ഥാന സമ്മേളനത്തിലാണ്. ഇതൊക്കെയായിട്ടും ഇപ്പോഴും ചിലര്‍ക്ക് സുരേഷ് ഗോപിയുടെ വിജയം അംഗീകരിക്കാനാവാത്തത് മനസിലെ മാലിന്യം കൊണ്ട് മാത്രമാണ്.

തൊട്ടടുത്ത മണ്ഡലങ്ങളില്‍ നിന്നും വോട്ട് മാറ്റി ചേര്‍ത്താണ് ബിജെപി വോട്ട് വര്‍ദ്ധിപ്പിച്ചതെന്നാണ് മറ്റൊരാരോപണം. തൊട്ടടുത്ത ആലത്തൂര്‍ മണ്ഡലത്തില്‍ ഒരു ലക്ഷത്തില്‍ അധികം വോട്ടാണ് ബിജെപിക്ക് അധികം ലഭിച്ചത്. പാലക്കാടും പൊന്നാനിയിലും ക്രമാതീതമായി വോട്ട് കൂടുകയാണ് ചെയ്തത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും ബിജെപി വോട്ട് ചേര്‍ത്തിട്ടുണ്ട്.

കൃത്യമായ അടിസ്ഥാന സംഘടനാ പ്രവര്‍ത്തനവും നടത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ 20 ശതമാനം വോട്ട് നേടിയത്. വെറും ഒന്നര ശതമാനം വോട്ടിനാണ് രണ്ട് സീറ്റുകളില്‍ ഞങ്ങള്‍ പരാജയപ്പെട്ടത്. എന്നിട്ടും ഞങ്ങള്‍ ജനാധിപത്യത്തെ പരിഹസിച്ചില്ല. 2016ല്‍ മുസ്ലിംലീഗ് ഗള്‍ഫിലുളളവരുടെ വരെ കള്ളവോട്ട് ചെയ്ത തിരഞ്ഞെടുപ്പില്‍ ഞാന്‍ 89 വോട്ടിനാണ് മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. അന്നും നിയമ പോരാട്ടം നടത്തുകയാണ് ഞങ്ങള്‍ ചെയ്തത്. എന്നാല്‍ തോറ്റ് തുന്നംപാടിയിട്ടും ജനങ്ങളെ പല്ലിളിച്ച് കാണിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും ചെയ്യുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

#GoldRateToday തകർച്ചക്കാറ്റ് ഇന്ത്യയിലേക്കും  (2 minutes ago)

#Pew Research Centre ഹിന്ദുക്കളുടെ എണ്ണം കുറയും;  (6 minutes ago)

എസിസി റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് ഏകദിന ടൂർണമെന്റിൽ ഇന്ത്യ എ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും...  (2 hours ago)

സിപിഐ എം മുൻ അരൂർ ഏരിയാ സെക്രട്ടറിയും കർഷകത്തൊഴിലാളി യൂണിയൻ നേതാവുമായ കെ പ്രഭാകരൻ അന്തരിച്ചു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... സ്കൂട്ടറിനു പിന്നിൽ കണ്ടെയ്‌നർ ട്രക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (2 hours ago)

കാവേരി നദിയിൽ നിന്ന് 11 ടി.എം.സി. ജലം വിട്ടുനൽകാൻ കർണാടകയ്ക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ സമർപ്പിച്ച രണ്ട് അപേക്ഷകളും തള്ളി സുപ്രീം കോടതി  (3 hours ago)

ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...  (3 hours ago)

കേരളത്തിന്റെ പൈതൃകവും വിനോദസഞ്ചാരപ്പെരുമയും ദേശീയതലത്തിൽ അടയാളപ്പെടുത്തുന്ന ജടായു ശിൽപ്പത്തിന് പ്രത്യേക തപാൽ കവർ പുറത്തിറക്കി ഇന്ത്യ പോസ്റ്റ്  (4 hours ago)

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന് 28ന് നൽകും  (4 hours ago)

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം... മികച്ച ബാറ്റിങുമായി ഇന്ത്യ...  (4 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ ഇടിവ്... പവന് 3760 രൂപയുടെ കുറവ്    (5 hours ago)

സങ്കടക്കാഴ്ചയായി... ഇളയ മകന്റെ വിവാഹം നാളെ നടക്കാനിരിക്കെ പിതാവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാടിനെയും കണ്ണീരിലാഴ്ത്തി...  (5 hours ago)

ഡൽഹിയിലെ ലജ്പത് നഗറിൽ നാലുനില കെട്ടിടത്തിന്റെ ബേസ്മെന്റിലുണ്ടായ തീപിടിത്തം... ഒരു മരണം  (5 hours ago)

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് അക്വാൻ തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കരയിലേക്ക്; കാറ്റിന്റെ വേഗത മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെയാകാൻ സാധ്യത' തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം  (5 hours ago)

പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഞായറാഴ്‌ച തുള്ളിമരുന്ന്‌ നൽകും  (5 hours ago)

Malayali Vartha Recommends