റോഡിൽ അങ്ങിങ്ങായി തെറിച്ച് വീണവരുടെ ശരീരങ്ങൾ കണ്ട് മനസ്സുമരവിച്ച് വലിയതുറ സ്വദേശിനി...

തിരുവനന്തപുരം ജനറൽ ആശുപത്രിയ്ക്ക് മുന്നിൽ നിയന്ത്രണംവിട്ട് കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നിന്ന് കഷ്ട്ടിച്ച് രക്ഷപെട്ട വലിയതുറ സ്വദേശിനിയായ ബേബിക്ക് പറയാനുള്ളത് നടുക്കുന്ന വാക്കുകളാണ്. “തെറിച്ചുപോയി മക്കളേ, അവരെല്ലാം തെറിച്ചുപോയി. ഓട്ടോക്കാരും നടന്നുവന്നവരും ദൂരേക്കു തെറിച്ചുവീണു.
കണ്ടുനിക്കാനെനിക്കു കഴിഞ്ഞില്ല മക്കളേ. കുറച്ചു മുൻപായിരുന്നേൽ താനും വീണേനേ” കണ്ട കാഴ്ച വിവരിക്കുമ്പോഴും അപകടത്തിൽ കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ നെഞ്ചിടിപ്പുണ്ടായിരുന്നു അവർക്ക്. നിമിഷനേരത്തിന്റെ വ്യത്യാസംകൊണ്ടാണ് ബേബി അപകടത്തിൽനിന്നു രക്ഷപ്പെട്ടത്...
https://www.facebook.com/Malayalivartha