പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചു.... ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നു

ശക്തമായ മഴയെ തുടര്‍ന്ന് പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നു. നിലവില്‍ ഒരിഞ്ച് തുറന്നിട്ടുള്ള ഷട്ടറുകള്‍, ഓഗസ്റ്റ് 17ന് രാവിലെ ഘട്ടം ഘട്ടമായി നാല് ഇഞ്ച് കൂടി ഉയര്‍ത്തി അഞ്ച് ഇഞ്ചാക്കും.
പീച്ചി ഹെഡ് വര്‍ക്‌സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറാണ് ഇക്കാര്യം അറിയിച്ചത്. മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് നിലവിലെ തോതില്‍ നിന്ന് പരമാവധി 20 സെന്റീമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ അറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha