ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും സംയുക്തമായി നയിക്കുന്ന 'വോട്ടര്‍ അധികാര്‍ യാത്ര'ക്ക് ബിഹാര്‍ ഇന്ന് തുടക്കം

വോട്ടര്‍ അധികാര യാത്ര.... ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും സംയുക്തമായി നയിക്കുന്ന 'വോട്ടര്‍ അധികാര്‍ യാത്ര'ക്ക് ബിഹാറിലെ സാസാറാമില്‍ ഞായറാഴ്ച തുടക്കം.
16 ദിവസംകൊണ്ട് 1300 കിലോമീറ്റര്‍ താണ്ടുന്ന യാത്ര വോട്ടര്‍പട്ടിക തീവ്ര പരിശോധന സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിനും വോട്ട് കൊള്ളക്കെതിരെ ജനവികാരം ഉണര്‍ത്തുന്നതിനുംവേണ്ടിയാണ് സംഘടിപ്പിക്കുന്നത്. വോട്ടര്‍ അധികാര യാത്ര സെപ്റ്റംബര്‍ ഒന്നിന് പട്‌നയിലെ ഗാന്ധി മൈതാനത്ത് മഹാറാലിയോടെ സമാപിക്കുന്നതാണ്.
ഇന്‍ഡ്യ നേതാക്കള്‍ പങ്കാളികളാകുന്ന റാലി ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാകുമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര . രാഹുലിന്റെ ഓരോ യാത്രയും ജനാധിപത്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന അവകാശത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ഈ യാത്ര. രാജ്യത്തിന്റെ സ്വാതന്ത്ര്യം നിര്‍ണയിക്കുന്നത് വോട്ടിനുള്ള അവകാശമാണ്.
ഓരോ ഇന്ത്യക്കാരനും വോട്ടിനുള്ള അവകാശമില്ലെങ്കില്‍ പിന്നെ സ്വാതന്ത്ര്യമില്ല. ബി.ജെ.പിയുടെ വോട്ട് കൊള്ള കൈയോടെ പിടികൂടിയ സാഹചര്യത്തിലാണ് യാത്ര നടത്തുന്നത്.
https://www.facebook.com/Malayalivartha