ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനുള്ള ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന്...

ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ചേരും. വൈകുന്നേരം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗത്തിനു ശേഷം ഇക്കാര്യത്തില്‍ പ്രഖ്യാപനം വന്നേക്കും.
ബിജെപിയില്‍ നിന്ന് തന്നെ ഒരു നേതാവ് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചനകളുളളത്. കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി.നദ്ദ, ജമ്മു കാശ്മീര്‍ ലഫ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, മുന്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി, ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരെ രാജ സിന്ധ്യ എന്നിവരുടെ പേരുകള്‍ പരിഗണനയില്‍ ഉണ്ടെന്നാണ് വിവരം.
പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനിടെ ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ എന്നീ നേതാക്കളുമായി പ്രധാനമന്ത്രി സംസാരിച്ചേക്കും. ചൊവ്വാഴ്ച എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നതാണ്.
നാമനിര്‍ദ്ദേശപത്രിക നല്‍കാനുള്ള അവസാന തീയതി 21 ആണ്. നാമനിര്‍ദ്ദേശപത്രിക നല്‍കുന്ന ദിവസം എന്‍ഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരോടും ഉപമുഖ്യമന്ത്രിമാരോടും ഡല്‍ഹിയിലെത്താന്‍ നിര്‍ദ്ദേശിച്ചതായി സര്‍ക്കാര്‍ വ്യത്തങ്ങള്‍.
"
https://www.facebook.com/Malayalivartha