ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യ ഗഡു 20നകം അടയ്ക്കണം...

തീര്‍ത്ഥാടകരുടെ ശ്രദ്ധയ്ക്ക്... ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യ ഗഡുവായി 1,52,300 രൂപ 20നകം അടയ്ക്കണം. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേയ്മെന്റ് സ്ലിപ് ഉപയോഗിച്ച് എസ്.ബി.ഐയിലോ യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യയിലോ പണമടക്കാനാവും. ഓണ്‍ലൈനായും പണമടക്കാവുന്നതാണ്.
പണമടക്കുന്നതിനായി ഓരോ കവറിനും പ്രത്യേകം ബാങ്ക് റഫറന്‍സ് നമ്പറും പേരും രേഖപ്പെടുത്തിയ പേയ്മെന്റ് സ്ലിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ ലഭിക്കും.
പണമടച്ച രസീത്, മെഡിക്കല്‍ സ്‌ക്രീനിംഗ് ആന്‍ഡ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് (ഗവ. മെഡിക്കല്‍ ഓഫീസര്‍ അലോപ്പതി പരിശോധിച്ചതാകണം), ഹജ്ജ് അപേക്ഷാഫോറവും അനുബന്ധ രേഖകളും 25നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കുകയും വേണം. രേഖകള്‍ ഓണ്‍ലൈനായി സബ്മിറ്റ് ചെയ്യാനും സൗകര്യമുണ്ട്. ഇത് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ അപേക്ഷകരുടെ യൂസര്‍ ഐ.ഡിയില്‍ ലഭ്യമാകും. ലോഗിന്‍ ചെയ്ത് അപേക്ഷകര്‍ക്ക് തന്നെ അപ്ലോഡ് ചെയ്യാനും കഴിയും.
"
https://www.facebook.com/Malayalivartha