അങ്കമാലി കെ.എസ്.ആര്‍. ടി.സി സ്റ്റാന്റില്‍ ബസിടിച്ച് റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധിക മരിച്ചു....

അങ്കമാലി കെ.എസ്.ആര്‍. ടി.സി സ്റ്റാന്റില്‍ ബസിടിച്ച് റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധികയ്ക്ക് ദാരുണാന്ത്യം. ചാലക്കുടി മേലൂര്‍ നക്ലക്കാട്ടുകുടി വീട്ടില്‍ അയ്യപ്പന്റെ ഭാര്യ ശാരദയാണ് (73) മരിച്ചത്.
ഇന്നലെ വൈകിട്ട് ആറിനായിരുന്നു അപകടം നടന്നത്. ചികിത്സയില്‍ കഴിയുന്ന മകളുടെ വീട്ടില്‍ പോകാന്‍ സ്റ്റാന്‍ഡിലേക്ക് വരുന്ന വഴി ചാലക്കുടി ഡിപ്പോയില്‍ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നതിടെയായിരുന്നു അപകടം സംഭവിച്ചത്.
അവശനിലയിലായ ശാരദയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സന്ധ്യയോടെ മരണത്തിന് കീഴടങ്ങി. ചാലക്കുടി തൊറോപ്പടി കുടുംബാംഗമാണ്. മക്കള്‍: ഷിബു, ഷിജു, ഷീജ. മരുമക്കള്‍: ശുഭ, നിഷ, ശശി. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലാണ്.
https://www.facebook.com/Malayalivartha