വീട്ടുമുറ്റത്തെ കുടിവെള്ള കിണർ അപ്രത്യക്ഷം; വീട്ടുമുറ്റത്തെ കിണർ ഭൂമിക്കടിയിലേക്കു താഴ്ന്നിറങ്ങി

മലപ്പുറത്ത് വീട്ടുമുറ്റത്തെ കിണർ ഭൂമിക്കടിയിലേക്കു താഴ്ന്നിറങ്ങി.നിറമരുതൂർ പഞ്ചായത്തിലെ എട്ടാം വാർഡ് പത്തമ്പാട് പാണർതൊടുവിലാണ് സംഭവമുണ്ടായത് . കുഞ്ഞാലിയുടെ വീട്ടുമുറ്റത്തെ കുടിവെള്ള കിണറായിരുന്നു അപ്രത്യക്ഷം . ഗൃഹനാഥ പുറത്തിറങ്ങിയപ്പോഴാണു കിണർ താഴ്ന്നത് കണ്ടത് . പൂർണമായി ഭൂനിരപ്പിനു താഴേക്ക് ഇറങ്ങിയ നിലയിലായിരുന്നു കിണർ .
അയൽവാസിയായ വരിക്കോടത്ത് ഷാജിദിന്റെ മതിലിനും കിണറിന്റെ അരികിനും കേടുപാടുകൾ ഉണ്ടായി. 7 മീറ്റർ ആഴമുള്ള കിണർ താഴ്ന്നിറങ്ങിയതും സമീപ വീട്ടിലെ കിണറിന് കേടുപാട് സംഭവിച്ചതും മേഖലയിൽ വീട്ടുകാരെ ആശങ്കയിലാഴ്ത്തി ,
പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ പുതുശ്ശേരി, റവന്യു അധികൃതർ, ദുരന്ത നിവാരണ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു. ജില്ലാ കലക്ടർ ജിയോളജിക്കൽ വകുപ്പിന് അന്വേഷണം നടത്താൻ നിർദേശം നൽകി.
https://www.facebook.com/Malayalivartha