പൊതുജനാരോഗ്യചട്ടം ലംഘിച്ചതിന് പിഴ വിധിച്ച് കോടതി

2023 ലെ പൊതുജനാരോഗ്യ നിയമത്തിലെ 21, 45, 53 വകുപ്പുകള്‍ ലംഘിച്ചതിന് മജിസ്‌ട്രേറ്റ് കോടതി വീട്ടുടമയ്ക്കും വാടകക്കാരനും 15,000 രൂപ വീതം പിഴ ചുമത്തി. കൊതുകിനും എലികള്‍ക്കും വളരുന്ന സാഹചര്യം ഒരുക്കിയതിനും പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചതിനുമാണ് പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പിഴ ചുമത്തിയത്.
വീട്ടുടമയും വാടകക്കാരനും 2023 ലെ പൊതുജനാരോഗ്യ നിയമത്തിലെ 21, 45, 53 വകുപ്പുകള്‍ ലംഘിച്ചതായി കോടതി കണ്ടെത്തി. ആരോഗ്യ വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിച്ചിട്ടും ഇരുവരും തിരുത്തല്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് കേസെടുത്തത്.
പൊതുജനാരോഗ്യ നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം ജില്ലയില്‍ പിഴ ഈടാക്കുന്നത് ഇതാദ്യമാണ്. നെടുവ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി. അനൂപ് ആണ് കേസ് ഫയല്‍ ചെയ്തത്. പൊതുജനാരോഗ്യ നിയമം അവഗണിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് കോടതിയുടെ തീരുമാനം.
https://www.facebook.com/Malayalivartha