ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറസ്റ്റില്‍

സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്ത കേസില്‍ ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ (76) അറസ്റ്റില്‍. മൊഴിയെടുക്കുന്നതിന്റെ ഭാഗമായി ഇദ്ദേഹം ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഐഡി) ആസ്ഥാനത്ത് എത്തിയിരുന്നു. ഇവിടെവച്ചാണ് വിക്രമസിംഗെയെ പൊലീസ് അറസ്റ്റ് ചെയ്തത്.
2023 സെപ്തംബറില്‍ ഭാര്യ പ്രൊഫസര്‍ മൈത്രിയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനായി ഇംഗ്ലണ്ടിലേക്ക് പോകാന്‍ സംസ്ഥാന ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാണ് വിക്രമസിംഗെയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. യുഎസില്‍ നടന്ന ഒരു ഔദ്യോഗിക ചടങ്ങിന് ശേഷമാണ് വിക്രമസിംഗെ സര്‍ക്കാര്‍ ചെലവില്‍ യുകെ സന്ദര്‍ശിച്ചത്. നേരത്തെ വിക്രമസിംഗെയുടെ ജീവനക്കാരെയും സിഐഡി ചോദ്യം ചെയ്തിരുന്നു.
ഗോതബയ രാജപക്‌സെയ്ക്ക് പകരം പ്രസിഡന്റായി അധികാരമേറ്റ വ്യക്തി കൂടിയാണ് വിക്രമസിംഗെ. 2022 ജൂലായ് മുതല്‍ 2024 സെപ്തംബര്‍ വരെ പ്രസിഡന്റായിരുന്നു. 2022ലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ശ്രീലങ്കയെ കരകയറ്റിയതിന് ഇദ്ദേഹം ബഹുമതിയും നേടിയിട്ടുണ്ട്. ആറ് തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായും വിക്രമസിംഗെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha