ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ഥികളെ പുറത്തുനിര്‍ത്തി മിന്നല്‍ പരിശോധന

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി വീട് പരിശോധിക്കാന്‍ മോഹന്‍ലാല്‍ വീടിനകത്തേക്ക് എത്തിയിരിക്കുന്നു. ഇതിനുമുമ്പും മത്സരാര്‍ത്ഥികളുടെ ആവശ്യപ്രകാരം വിശേഷ ദിവസങ്ങളില്‍ വീട്ടുകാരെ കാണാന്‍ മോഹന്‍ലാല്‍ വീടിനുള്ളിലേക്ക് എത്തിയിട്ടുണ്ട്. പക്ഷേ മുഴുവന്‍ മത്സരാര്‍ത്ഥികളെയും പുറത്തുനിര്‍ത്തി മോഹന്‍ലാല്‍ ഒരു മിന്നല്‍ പരിശോധനയ്‌ക്കെത്തുന്നത് ഇതാദ്യമാണ്. ഒറ്റക്കല്ല, കൂടെ റോബോട്ടായ സ്‌പൈക്കുട്ടനുമുണ്ട്.
വീട്ടിലേക്കെത്തുന്ന മോഹന്‍ലാല്‍ അടുക്കളയും ബെഡ്‌റൂമും ബാത്‌റൂമും അടക്കം വിശദമായി പരിശോധിക്കുന്നതാണ് പ്രൊമോയില്‍ കാണുന്നത്. വൃത്തിഹീനമായി കിടക്കുന്ന അടുക്കള, കിടപ്പുമുറി എന്നിവയെല്ലാം അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. തിരികെ ഫ്‌ലോറില്‍ എത്തിയശേഷം ഓരോ കാര്യങ്ങളായി ചോദ്യം ചെയ്യുന്ന മോഹന്‍ലാല്‍ വീട് മോശമാക്കി ഇട്ടവര്‍ക്കുള്ള പണിഷ്‌മെന്റും നല്‍കുമെന്ന് തന്നെയാണ് പ്രൊമോയില്‍നിന്ന് മനസിലാകുന്നത്.
അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് ആര്യന്‍ മുഖം ഷേവ് ചെയ്ത കാര്യം മോഹന്‍ലാല്‍ പരസ്യമായി ചോദ്യം ചെയ്യുന്നതും കൃത്യമായ മറുപടി നല്‍കാനാവാതെ ആര്യന്‍ വിയര്‍ക്കുന്നതും ശിക്ഷയായി ആര്യന്റെ ആം ബാന്‍ഡ് മോഹന്‍ലാല്‍ തിരിച്ചെടുക്കുന്നതും പ്രൊമോയില്‍ കാണാം.
കഴിഞ്ഞ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ കാര്യങ്ങളില്‍ കുറ്റാരോപിതനാക്കപ്പെട്ട ആളാണ് ആര്യന്‍. പണിപ്പുര ടാസ്‌കിലായാലും ശൈത്യ ജീവിത കഥ പറഞ്ഞപ്പോഴായാലും എല്ലാമുള്ള ആര്യന്റെ പ്രവര്‍ത്തികളും നിലപാടും വീടിനകത്തും പുറത്തും വലിയ ചര്‍ച്ചകള്‍ ഉണ്ടാക്കിയതാണ്. ബിഗ് ബോസിനെ വളരെ ഈസി ആയി കണ്ടുകൊണ്ടുള്ള മത്സരാര്‍ത്ഥികളുടെ പ്രവര്‍ത്തികള്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് പ്രേക്ഷകര്‍ക്ക് ഏറെയായി അഭിപ്രായമുണ്ട്. പ്രത്യേകിച്ച് ആര്യന്‍, ജിസേല്‍, അക്ബര്‍, ഒനീല്‍, അഭിലാഷ് എന്നിവരുടെ ആറ്റിറ്റിയൂഡ് ഈ ഷോയെ തന്നെ ബഹുമാനിക്കാത്ത തരത്തിലാണെന്ന് വലിയൊരു വിഭാഗം പ്രേക്ഷകര്‍ പല ഘട്ടങ്ങളിലായി പറഞ്ഞിരുന്നു. ഇതെല്ലാം ചോദ്യം ചെയ്യപ്പെടുമെന്ന സൂചനകള്‍ നല്‍കുന്നതാണ് ഇപ്പോഴുള്ള പ്രോമോ.
https://www.facebook.com/Malayalivartha