ക്രൂരമര്‍ദനത്തിന് പിന്നാലെ ബോധരഹിതയായി യുവതിയെ ഭര്‍ത്താവ് തീകൊളുത്തിക്കൊന്നു

ക്രൂരമര്‍ദനത്തിന് പിന്നാലെ യുവതിയെ തീകൊളുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഗ്രേറ്റര്‍ നോയ്ഡയിലെ സിര്‍സ ഗ്രാമത്തിലാണ് സംഭവം. നിക്കി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് വിപിനാണ് അറസ്റ്റിലായത്. ക്രൂരമര്‍ദനത്തിനിരയാകുന്നതിന്റെയും ദേഹത്ത് തീപടര്‍ന്ന നിലയില്‍ നിക്കി കോണിപ്പടിയിലൂടെ ഓടിയിറങ്ങുന്നതിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിക്കിയുടെ ഇളയമകന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അച്ഛന്‍ അമ്മയെ ലൈറ്റര്‍ കൊണ്ട് തീകൊളുത്തിക്കൊന്നുവെന്ന് കുഞ്ഞ് പറയുന്നത് കേള്‍ക്കാം.
വിപിന്റെ മാതാപിതാക്കള്‍ക്കെതിരേയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ വ്യാഴാഴ്ച ഫോര്‍ട്ടിസ് ആശുപത്രിയില്‍ നിക്കിയെ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. നിക്കിയെ വിദഗ്ധ ചികിത്സയ്ക്കായി സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മാര്‍ഗമധ്യേ മരിച്ചു.
നിക്കിയുടെ മൂത്ത സഹോദരി കാഞ്ചന്റെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇരു സഹോദരിമാരെയും 2016ലാണ് ഒരേ കുടുംബത്തിലേക്ക് വിവാഹം കഴിപ്പിച്ച് അയച്ചത്. വിവാഹവേളയില്‍ വിലകൂടിയ എസ്‌യുവിയും മറ്റ് വസ്തുക്കളും നല്‍കിയിരുന്നെങ്കിലും നിക്കിയുടെ ഭര്‍തൃവീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടിരുന്നതായി കാഞ്ചന്‍ പരാതിയില്‍ ആരോപിക്കുന്നു. വിവാഹശേഷം അവര്‍ 35 ലക്ഷം രൂപ ചോദിച്ചു. ഞങ്ങള്‍ അവര്‍ക്ക് മറ്റൊരു കാര്‍ നല്‍കി. എന്നാല്‍, അവരുടെ ആവശ്യങ്ങളും പീഡനവും തുടര്‍ന്നുകൊണ്ടേയിരുന്നു, കാഞ്ചന്‍ ആരോപിച്ചു.
വ്യാഴാഴ്ച രാത്രി, നിക്കിയെ വിപിന്‍ ക്രൂരമായി മര്‍ദിച്ചുവെന്നും ബോധരഹിതയായി വീണ നിക്കിയെ തീകൊളുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. സംഭവസമയത്ത് അവിടെയുണ്ടായിരുന്നെങ്കിലും സഹോദരിയെ തനിക്ക് രക്ഷിക്കാനായില്ല. അയല്‍വാസികളാണ് നിക്കിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായിച്ചത്, കാഞ്ചന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha