പ്രണയം, തര്‍ക്കം, ജീവനൊടുക്കല്‍..ശിവഘോഷ് ,മീനാക്ഷി എന്നിവരാണ് മരിച്ചത്..ശിവഘോഷ് കുരുക്കഴിച്ച് മീനാക്ഷിയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മീനാക്ഷിക്ക് അനക്കമില്ലെന്ന് കണ്ടതോടെ..

വീണ്ടുമൊരു ആത്മഹത്യ വാർത്ത .ഇടുക്കി ഉടുമ്പന്നൂർ മനയ്ക്കത്തണ്ടിൽ വാടക വീട്ടിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത് ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇരുവരും തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. തർക്കത്തെത്തുടർന്ന് ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.പാറത്തോട് സ്വദേശികളായ മണിയനാനിക്കൽ വീട്ടിൽ ശിവഘോഷ് (20) ഇഞ്ച പ്ലാക്കൽ വീട്ടിൽ മീനാക്ഷി (20) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
ശിവഘോഷിനെ കാണാനെത്തിയ സുഹൃത്ത് ആദർശാണ് യുവാവിനെ മുറിയിലെ ഫാനിൽ തുണി ഉപയോഗിച്ച് തൂങ്ങിയ നിലയിൽ ആദ്യം കാണുന്നത്. ഉടൻ ആദർശ് തുണിമുറിച്ച് ശിവഘോഷിനെ താഴെയിറക്കി മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ശിവ ഘോഷ് വാഴക്കുളത്തെ സ്വകാര്യ എൻജിനിയറിംഗ് കോളേജിലെ ഫുഡ് ടെക്‌നോളജി നാലാം വർഷ വിദ്യാർത്ഥിയാണ്. മീനാക്ഷി മൂവാറ്റുപുഴയിലെ സ്വകാര്യ കോളേജിലെ ടി.ടി.സി വിദ്യാർത്ഥിയും. മരിച്ച ശിവഘോഷും കുടുംബവും രണ്ട് വർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. കൊന്നത്തടിയിലാണ് ശിവഘോഷിന്റെ അച്ഛന്റെ വീട്.
ഇതിന് സമീപമുള്ള പാറത്തോട് സ്‌കൂളിലാണ് പ്ലസ്ടു വരെ പഠിച്ചത്. അന്നേ മീനാക്ഷിയെ പരിചയമുണ്ടായിരുന്നു.ശിവഘോഷ് വാഴക്കുളത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കാന്‍ ചേര്‍ന്നു. അങ്ങനെയാണ് മനയ്ക്കത്തണ്ടിലുള്ള അമ്മവീട്ടില്‍ എത്തുന്നത്. മീനാക്ഷി വാഴാക്കുളത്ത് ടിടിസിക്കും ചേര്‍ന്നു. തൊടുപുഴയിലെ ഹോസ്റ്റലില്‍നിന്നാണ് പഠിച്ചത്. ഈ വീട്ടിൽ പലപ്പോഴും പെൺകുട്ടി സന്ദർശനം നടത്തിയിരുന്നതായാണ് വിവരം.വെള്ളിയാഴ്ചഇരുവരും ശിവഘോഷിന്റെ മനയ്ക്കത്തണ്ടിലുള്ള അമ്മവീട്ടിലെത്തി.
രണ്ടുപേരും തമ്മില്‍ കുറച്ചുദിവസമായി തര്‍ക്കമുണ്ടായിരുന്നു.ഈ വീട്ടില്‍വെച്ചും തര്‍ക്കമുണ്ടായി.സംഭവസമയം ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശിവഘോഷിന്റെ അച്ഛനും അമ്മയും ജോലിയ്ക്കും സഹോദരി സ്കൂളിലും പോയിരിക്കുകയായിരുന്നു. ശിവഘോഷും മീനാക്ഷിയും തമ്മിൽ കുറച്ച് ദിവസമായി തർക്കമുണ്ടായിരുന്നു. സംഭവദിവസവും ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ മീനാക്ഷി കിടപ്പുമുറിയിലേയ്ക്ക് പോയി വാതിലടച്ചു. തുടർന്ന് മുറിക്കുള്ളിലെ ശുചിമുറിയിലെ ജനലിൽ ഷാൾ കുരുക്കി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha