Widgets Magazine
30
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടും; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: പ്രവചനം ശക്തമായാൽ ഇക്കുറി ഓണം മഴയെടുക്കും...


അലവിലെ വീടിനുള്ളിൽ ദമ്പതികളുടെ മരണം – പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ; തലയ്ക്കടിച്ച് ഭാര്യയെ കൊന്ന്, സ്വയം തീകൊളുത്തി...


ഏറ്റവും വലിയ നഗരമായ ഗസ്സ സമ്പൂര്‍ണമായി കീഴടക്കാന്‍ കോപ്പുകൂട്ടുകയാണ്.. ഇനി മുതല്‍ ഗസ്സ നഗരം ഒഴിച്ചുള്ളയിടങ്ങളില്‍ ചെറിയ ആക്രമണ ഇടവേളകള്‍ തുടരും..


സ്‌ഫോടക വസ്തു ഉണ്ടാക്കിയത് സംശയാസ്പദം..വീട് വാടകയ്‌ക്കെടുത്ത് അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു..2016ൽ ൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് ഇയാൾ..


യുഎസിൽ നടുറോഡിൽ ആയോധനാഭ്യാസം..സിഖ് യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു.. ഇരുവശവും മൂർച്ചയുള്ള ‘ഖണ്ഡ’ ആണ് ഗുർപ്രീതിന്റെ പക്കലുണ്ടായിരുന്നത്..

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള കോൺഗ്രസ് പ്രവർത്തകർ, ഷാഫി പറമ്പിൽ എം പിക്ക് പിന്നിൽ അണിനിരക്കുന്നു.. ഏറ്റവും വലിയ മുന്നേറ്റമാണ് കോൺഗ്രസിലെ യുവതലമുറയുടെ നേതൃത്വത്തിൽ നടക്കാൻ പോകുന്നത്..

30 AUGUST 2025 10:19 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 180 കോടിയുടെ 15 പദ്ധതികള്‍

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടും; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: പ്രവചനം ശക്തമായാൽ ഇക്കുറി ഓണം മഴയെടുക്കും...

സ്‌കൂളിലെ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ വിദ്യാര്‍ത്ഥി ആശുപത്രിയില്‍

അലവിലെ വീടിനുള്ളിൽ ദമ്പതികളുടെ മരണം – പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ; തലയ്ക്കടിച്ച് ഭാര്യയെ കൊന്ന്, സ്വയം തീകൊളുത്തി...

സ്‌ഫോടക വസ്തു ഉണ്ടാക്കിയത് സംശയാസ്പദം..വീട് വാടകയ്‌ക്കെടുത്ത് അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു..2016ൽ ൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് ഇയാൾ..

കോൺഗ്രസിൽ പുതിയ താരോദയം. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള കോൺഗ്രസ് പ്രവർത്തകർ ഷാഫി പറമ്പിൽ എം പിക്ക്  പിന്നിൽ  അണിനിരക്കുന്നു. ഇന്നലെവരെ അടൂരിലെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടം ഊർജ്ജസ്വലനായി രംഗത്തിറങ്ങി.  സമീപകാലത്ത് കേരള രാഷ്ട്രീയം കണ്ടിട്ടുള്ള ഏറ്റവും വലിയ മുന്നേറ്റമാണ് കോൺഗ്രസിലെ യുവതലമുറയുടെ നേതൃത്വത്തിൽ നടക്കാൻ പോകുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് തങ്ങളുടെ കയ്യിലാണെന്നും തലനരച്ച നേതാക്കൾ പറയുന്നതല്ല തീട്ടൂരം എന്നും തെളിയിക്കാൻ പോവുകയാണ് യുവാക്കൾ. പാലക്കാട് ,  ഡി വൈ എഫ് ഐ നേതാക്കൾക്കിടയിലേക്ക് കാർ തുറന്നിറങ്ങി ആക്രോശത്തോടെ പാഞ്ഞടുത്തതോടെയാണ് ഷാഫി പറമ്പിൽ കോൺഗ്രസിന്റെ രക്ഷനായത്.     ഇന്നലെ വരെ മാങ്കൂട്ടത്തിന്റെ നീലകഥകളിൽ മനം മടുത്തിരുന്ന കോൺഗ്രസ് പ്രവർത്തകർ ഷാഫി നൽകിയ ടോണിക്കിന്റെ ബലത്തിൽ ഊർജസ്വലരായി രംഗത്തെത്തിയിരിക്കുകയാണ് . ഷാഫി നയിക്കട്ടെ എന്നാണ് കോൺഗ്രസുകാർ പറയുന്നത്.പിണറായി വിജയന്റെ ഭരണത്തിൽ ആകെ നിരാശയായിരുന്നു കോൺഗ്രസ് പ്രവർത്തകർ. ഏഴെട്ട് മാസങ്ങൾക്ക് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞടുപ്പിൽ കോൺഗ്രസിന് തിരിച്ചു വരാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള പൈങ്കിളി കഥ അന്തരീക്ഷത്തിലെത്തിയത്. ആദ്യം ഇതാരും വിശ്വസിച്ചില്ലെങ്കിലും പിതാവിന്റെ പ്രായമുള്ള ഉമ്മൻ ചാണ്ടിയെ സ്ത്രീപീഡകനാക്കിയ സി പി എം  ഇതും ഇതിനപ്പുറവും ചെയ്യും  എന്ന് കോൺഗ്രസുകാർ വിശ്വസിച്ചു. എന്നാൽ കോൺഗ്രസുകാർക്ക് ഇത്തരം ഒരു വെല്ലുവിളി നേരിടാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. കാരണം അവർ പെട്ടുപോയി.     ഇതിനിടയിലാണ് പാലക്കാട് നിന്നും ആ വാർത്ത വന്നത്. ഷാഫിയെ ഓങ്ങിയവരെ ഷാഫി ഓങ്ങി എന്ന വാർത്ത.അത് കോൺഗ്രസ് പ്രവർത്തകർക്ക് നൽകിയത് മൃതസഞ്ജീ വനിയാണ്.  അതോടെ കോൺഗ്രസുകാരെല്ലാം ഉണർന്നു. ഷാഫിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ പാലക്കാട് യോഗം ചേർന്നത് അങ്ങനെയാണ്.  കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രന്റെ വീട്ടിലായിരുന്നു യോഗം.രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ മണ്ഡലത്തിൽ സജീവമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് യോഗമെന്നാണ്  വിവരങ്ങൾ. പാർട്ടിക്ക് നേരിട്ട് പരിപാടിയിൽ പങ്കെടുപ്പിക്കാനാകില്ലെന്നിരിക്കെ, വിവിധ സംഘടനകളുടെയും ക്ലബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ​ഗ്രൂപ്പിന്റെ നീക്കം.അടൂരിലെ വീട്ടിലാണ് രാഹുല്‍ ഉള്ളത്.     മാത്തൂരിലെയും പിരായിരിയിലും പാലക്കാട് നഗരത്തിലെയും പരിപാടികളിലാകും രാഹുല്‍ പങ്കെടുക്കുക. ഓണത്തിനുശേഷം രാഹുലിനെ പാലക്കാട്ടേക്ക് കൊണ്ടുവരാനാണ് നീക്കം. അതിനിടെ എന്തെങ്കിലും തരത്തിലുള്ള പ്രതിഷേധമുണ്ടായാല്‍ അതിനെ അനുകൂലമായി ഉപയോഗപ്പെടുത്താനും ആലോചനയുണ്ട്. ഒരുപാടുകാലം മണ്ഡലത്തില്‍നിന്ന് മാറിനില്‍ക്കുന്നത് ദോഷകരമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.പാർട്ടി യോഗങ്ങളിൽ രാഹുലിനെ പങ്കെടുപ്പിക്കുന്നതിൽ നേതാക്കൾക്കിടയിൽ ഏകദേശം ധാരണയുണ്ടായി. രാഹുലിനെ ആദ്യം പാർട്ടി  യോഗങ്ങളിൽ പങ്കെടുപ്പിക്കാൻ നേതാക്കൾക്കിടയിൽ താത്പര്യക്കുറവുണ്ടായിരുന്നു. പിന്നീട് ഇതു മാറി. ഷാഫി മുൻകൈയെടുത്താണ് ഇതിൽ മാറ്റം ഉണ്ടാക്കിയത്. രാഹുലിനെതിരെ ഒരു സ്ത്രീയും പരാതി നൽകിയിട്ടില്ലെന്ന പോയിന്റാണ് ക്ലിക്കായത്.     രാഹുൽ സി. പി എം അംഗമായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്ന സമൂഹ മാധ്യമ നിരീക്ഷണങ്ങളും രാഹുലിന് തുണയായി. റേപ്പ് കേസിൽ പ്രതിയായവർ മന്ത്രിസഭയിലും നിയമസഭയിലും തുടരുന്നതിനിടയിലാണ് ആരും പരാതി ഉന്നയിക്കാത്ത രാഹുൽ പ്രതിയായത്.പണ്ട് ഉമ്മൻ ചാണ്ടിക്കെതിരെയും ഇത്തരത്തിൽ തേജോവധമുണ്ടായി. എ ഗ്രൂപ്പ് യോഗ വിവരം  ഷാഫിയോ മറ്റു നേതാക്കളോ സ്ഥിരീകരിച്ചിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യത്തിന് യോഗം ചേർന്നില്ലെന്നും ഒരു കല്യാണത്തിൽ പങ്കെടുക്കാനെത്തിയതാണ് എന്നായിരുന്നു ഷാഫിയുടെ മറുപടി. അതേസമയം, ഷാഫി പറമ്പിലിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞതിൽ പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് നീക്കം.സാമൂഹിക മാധ്യമത്തിന്റെ സ്വഭാവം മാറിയതും രാഹുലിന് ഗുണകരമായി . അറിയപ്പെടുന്നവർ രാഹുലിന് വേണ്ടി രംഗത്തെത്തി.     ഇതിൽ അഭിനേത്രിയായ സീമാ ജി നായരുടെ കുറിപ്പ് വൈറലായി.ഇതാണ് ആ പോസ്റ്റ്.രാഹുൽ മാങ്കൂട്ടത്തിന് എതിരെയുള്ള ചർച്ചകളും, പ്രതിഷേധങ്ങളും ശക്തിപ്പെടുന്നത് കണ്ടിട്ട് എനിക്കോർമ്മ വരുന്നത്, കുറച്ച് നാളുകൾക്ക് മുന്നേ കേരളം കണ്ട ഏറ്റവും ജനകീയനായ ഒരു മുഖ്യമന്ത്രി ഏത് രീതിയിൽ ഇവിടെ തേജോവധം ചെയ്യപ്പെട്ടു എന്നുള്ളതാണ്... നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക് ബോധ്യമുള്ള കാര്യമാണ്. തുടർ ഭരണം ഉറപ്പായ സമയത്ത് തിരഞ്ഞെടുപ്പിന് തൊട്ടു മുന്നേ മകളുടെ പ്രായമുള്ള ഒരു സ്ത്രീയെയും ചേർത്ത് നട്ടാൽ കുരുക്കാത്ത, ഒരു "നുണബോംബ്" ഇവിടെ പൊട്ടിക്കുകയുണ്ടായി. ആ സമയത്ത് ഉമ്മൻ ചാണ്ടി സാറും അദ്ദേഹത്തിന്റെ കുടുംബവും അനുഭവിച്ച വേദനയുടെ ആഴം അളക്കാൻ ആർക്കും കഴിയില്ല. പിതൃതുല്യൻ എന്ന് പറഞ്ഞവർക്ക് അത് മാറ്റി പറയാൻ നിമിഷങ്ങൾ പോലും വേണ്ടി വന്നില്ല.     ലൈംഗിക ചേഷ്ടകൾക്ക് വിധേയമാക്കി എന്നും പറഞ്ഞ് ഡേറ്റും സമയവും വരെ പുറത്ത് വന്നു. സ്വന്തം അച്ഛന്റെ പ്രായമുള്ള ആ മനുഷ്യൻ തന്റെ സദാചാരത്തെ ചോദ്യം ചെയ്തതോടെ തളർന്നു പോയ്കാണും... ഒരു മനുഷ്യനെ മാനസികമായി തകർക്കാനുള്ള ഏറ്റവും വലിയ ആയുധം അവരുടെ വ്യക്തിത്വം ഇല്ലാതാക്കുക എന്നുള്ളതാണ്. കള്ളമൊഴിയുടെ അടിസ്ഥാനത്തിൽ ഏറ്റവും വലിയ മാധ്യമവേട്ടയും, അവഹേളനങ്ങളും , കല്ലെറിയൽ വരെയും ഉണ്ടായി. ജനകീയനായ മുഖ്യമന്ത്രിയിൽ നിന്നും ആഭാസനായ മുഖ്യമന്ത്രിയായിഅദ്ദേഹത്തെ മാറ്റി .. എല്ലാരും ചേർന്ന് അദ്ദേഹത്തെ വേട്ടയാടി. ഒരു സാധാരണക്കാരന് കിട്ടുന്ന നീതിപോലും കിട്ടാതെ അന്വേഷണ കമ്മീഷന് മുന്നിൽ മണിക്കൂറുകൾ നീണ്ട ചോദ്യങ്ങൾക്ക് നടുവിൽ തളർന്നിരുന്നിട്ടുണ്ടാവും.     അസുഖത്തിന്റെ കാഠിന്യത്തിനേക്കാളും ഉലഞ്ഞു പോയത് ഒരു കള്ളമൊഴിയുടെ അടിസ്ഥാനത്തിൽ കൂട്ടം കൂടി ആക്രമിക്കപ്പെട്ടപ്പോൾ ആയിരിക്കും. ഉമ്മൻ ചാണ്ടിസാറിന് എതിരെ മൊഴി കൊടുത്തവർ സ്വന്തം ഇഷ്ടപ്രകാരം ആയിരിക്കില്ല അങ്ങനെ പറഞ്ഞിട്ടുണ്ടാവുക. ആരുടെയൊക്കെയോ സമ്മർദ്ദങ്ങൾ അതിന്റെ പിന്നിൽ ഉണ്ടാവാം. ഉമ്മൻ ചാണ്ടി സാറിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുളള വിലാപയാത്ര ദിവസങ്ങൾ പിന്നിടുമ്പോഴും ഞാൻ ടീവിയുടെ മുന്നിൽ നിന്നും മാറാതെയിരുന്നു. അന്ന് എന്റെ മുന്നിൽ ഉണ്ടായിരുന്ന ഒരു ചോദ്യം ആര് ജയിച്ചു ആര് തോറ്റു എന്നുള്ളതാണ്. ചില പാർട്ടിയിൽ ഞാൻ കണ്ടിട്ടുള്ളത് അവരവരുടെ പാർട്ടിക്കാർ, നേതാക്കന്മാർ, എം എൽ എ മാർ, മന്ത്രിമാർ, എന്തിന് വേറെ, സാധാരണ പാർട്ടി പ്രവർത്തകർ പോലും എന്ത് വലിയ തെറ്റ് ചെയ്താലും "അതിന് ന്യായീകരണങ്ങൾ ഏറെയാണ്".     സദാചാര മൂല്യങ്ങളെ കാറ്റിൽ പറത്തി ഒരു കൂസലും ഇല്ലാതെയിരിക്കുന്നവർക്ക് ശക്തമായ കവചം തീർക്കാൻ അവർക്കറിയാം. അതിനെ ആരെങ്കിലും ചോദ്യം ചെയ്താൽ, കളളം സത്യവും, സത്യം കള്ളവുമായി മാറാൻ നിമിഷങ്ങൾ മതി. ഇവിടെ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഒരു പരാതിയും ഉണ്ടായിട്ടില്ല (സമ്മർദ്ദം ചെലുത്തി പരാതി എടുത്തു കൂടായ്കയില്ല. മുൻ അനുഭവങ്ങൾ അങ്ങനെയാണ്) എവിടെയെങ്കിലും ഒരാൾക്കായി വഴി തെറ്റില്ല. തെറ്റുന്നു എങ്കിൽ അതിൽ രണ്ട് പേരും തുല്യ പങ്കാളികളായിരിക്കും. അപ്പോൾ ഒരു പക്ഷത്തെ മാത്രം എങ്ങനെ കുറ്റം പറയും? വർഷങ്ങളോളം ചാറ്റ് ചെയ്തും കൂട്ട് കൂടിയും രസിക്കും, പെട്ടെന്ന് ഒരു ദിവസം ഒരാൾ മാത്രം പ്രതി പട്ടികയിൽ എത്തും. ഏതൊരാളിൽ നിന്നും മോശം സമീപനം വന്നാൽ ആ സ്പോട്ടിൽ പ്രതികരിക്കണം. വർഷങ്ങൾ കഴിഞ്ഞല്ല പ്രതികരിക്കേണ്ടത്.     വർഷങ്ങളോളം എല്ലാം കൂട്ട് കൂടി ചെയ്തിട്ട് ഒരാൾ മാത്രം എല്ലാത്തിന്റെയും കുറ്റക്കാരൻ ആണ് എന്ന് പറയുന്നതിന്റെ ഔചിത്യബോധം മനസ്സിലാകുന്നില്ല. ഉഭയകക്ഷി ബന്ധത്തിലൂടെ നടക്കുന്ന അശ്ലീലങ്ങൾക്ക് ഒരു പക്ഷം മാത്രം മറുപടി പറഞ്ഞാൽ മതിയോ? നീതി എന്ന് പറയുന്നത് രണ്ട് ഭാഗത്തിനും ലഭിക്കേണ്ടതാണ്. അനീതി ചെയ്തിട്ടുണ്ടെങ്കിൽ രണ്ട് ഭാഗത്തും ബാധിക്കേണ്ടതുമാണ്. രാഹുലിനെതിരെ തിരിഞ്ഞവരുടെ ഫോൺ പരിശോധിച്ചാൽ, ഇതിലും വലുത് കിട്ടാൻ സാധ്യതയുണ്ട്. ഈ കേരളത്തിൽ ശ്രദ്ധ പതിപ്പിക്കേണ്ട എത്രയോ വലിയ വിഷയങ്ങൾ വേറെ ഉണ്ട്. അതിലോട്ടൊന്നും പോകാതെ ഈയൊരു വിഷയം മാത്രം ഫോക്കസ് ചെയ്യുന്നവരെ കാണുമ്പോൾ പുച്ഛമാണ് തോന്നുന്നത്. കേസില്ലേൽ കേസ് ഉണ്ടാക്കും. അതിന് തെളിവുകളും ഉണ്ടാക്കും, എന്നിട്ട് അറസ്റ്റ് ചെയ്യും...  എതിർ ചേരിയിലെ തല വെട്ടി ചൂട് ചോര കുടിക്കാൻ കാത്ത് നിൽക്കുന്നവരുടെ ഇടയിൽ നിങ്ങൾ പിടിച്ച് നിൽക്കുക .      41 വർഷത്തെ അഭിനയ ജീവിതത്തിൽ മുഖം മൂടിയണിഞ്ഞ നിരവധി ആൾക്കാരെ ഞാൻ കണ്ടു,  അതിൽ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്. എല്ലാത്തിനും കൂടെ നിന്നിട്ട് ചതിക്കൽ പ്രസ്ഥാനവുമായി നടക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇതിലും വലുത് എന്തോ നിങ്ങളെ കാത്തിരിക്കുന്നു. മുൻ അനുഭവങ്ങൾ അതാണ് . എരിതീയിൽ എണ്ണയൊഴിച്ച് തരാൻ കുറെ പേരുണ്ടാകും, അവരുടെ ഉദ്ദേശം അവരുടെ ലക്ഷ്യം കണ്ടെത്തുക എന്നുള്ളതാണ്. അത് കഴിഞ്ഞാൽ പിന്നെ അവർക്ക് നിങ്ങളെ ആവശ്യമില്ല. തിരഞ്ഞെടുപ്പ് അടുത്തതിന്റെ വെടി പൊട്ടിക്കലുകൾ ആണ് ഇവിടെ  നടക്കുന്നത്. രാഹുൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. അത് തെറ്റ് ചെയ്തെങ്കിൽ മാത്രമാണ്.. രാഹുൽ ഈശ്വറിനെ പോലുള്ള ചിലർ രാഹുലിനെ സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. എതിർ ചേരിയിലാണെങ്കിലും, അഭിപ്രായങ്ങൾ എതിർ സ്വരത്തിലാണെങ്കിലും , ചിന്തകൾ എതിർ ദിശയിലാണെങ്കിലും ഒരു പ്രശ്നം വന്നപ്പോൾ രാഹുൽ ഈശ്വറിനെ പോലെ ചിലർ നിങ്ങളുടെ കൂടെ നിന്നു.     ഈ സമയവും കടന്നുപോകും രാഹുൽ... നല്ലതിനായി കാത്തിരിക്കുക. സത്യത്തിൽ ഷാഫിയുടെ പ്രകടനമാണ് സീമാ ജി. നായരെ കൊണ്ട് ഇങ്ങനെ പറയിച്ചതെന്ന് തോന്നി പോകും. ഷാഫിക്കെതിരെ തിരിഞ്ഞ്​  സി.പി.എമ്മിന്റെ കാലിടറുകയാണ് ചെയ്തത്. കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ട്​ ഇ​റ​ക്കി ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഷാ​ഫി പ​റ​മ്പി​ലി​നോ​ട്​ ദ​യ​നീ​യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​ന്ന സി.​പി.​എ​മ്മി​ന്​ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ഷ​യ​ത്തി​ൽ ഷാ​ഫി പ​റ​മ്പി​ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ചും അ​ടി​തെ​റ്റി. രാ​ഹു​ലി​നൊ​പ്പം പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​നെ​യും ഷാ​ഫി പ​റ​മ്പി​ൽ എം.​പി​യെ​യും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു സി.​പി.​എം കാ​മ്പ​യി​ൻ.രാ​ഹു​ലി​നെ​തി​രെ സം​ഘ​ട​നാ​ത​ല​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കു​ക​യും ആ​രോ​പ​ണ​വി​ധേ​യ​രാ​യ സി.​പി.​എം നേ​താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി​യും കോ​ൺ​ഗ്ര​സ്​ രം​ഗ​ത്തു​വ​ന്ന​തോ​ടെ പ്ര​തി​രോ​ധ​ത്തി​ലാ​യ സി.​പി.​എം നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും​ ഷാ​ഫി പ​റ​മ്പി​ലി​നെ ഉ​ന്നം​വെ​ച്ച്​ പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ച്ചു.     ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ്​ ബു​ധ​നാ​ഴ്ച വ​ട​ക​ര​യി​ൽ ഒ​രു​ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത്​ പു​റ​ത്തി​റ​ങ്ങി​യ ഷാ​ഫി​യെ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത്.രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ പ​രാ​തി​യു​ടെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ ഷാ​ഫി​​യെ​യും ചേ​ർ​ത്താ​യി​രു​ന്നു സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ സി.​പി.​എം പ്ര​ചാ​ര​ണം. പ്ര​ശ്നം പു​ക​ഞ്ഞു​നി​ന്ന അ​വ​സ്ഥ​യി​ൽ ബി​ഹാ​റി​ൽ രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന വോ​ട്ട​ർ അ​ധി​കാ​ർ യാ​ത്ര​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ പോ​യ ഷാ​ഫി പ്ര​ശ്ന​ത്തി​ൽ​നി​ന്ന് ത​ല​യൂ​രാ​ൻ ര​ക്ഷ​പ്പെ​ട്ട​താ​ണെ​ന്ന പ്ര​ചാ​ര​ണ​വു​മു​ണ്ടാ​യി.മ​ണ്ഡ​ല​ത്തി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷം ന​ട​ന്ന പൊ​തു​പ​രി​പാ​ടി ക​ഴി​ഞ്ഞി​റ​ങ്ങു​മ്പോ​ഴാ​ണ്​ ആ​സൂ​ത്രി​ത​മാ​യ ത​ട​യ​ൽ ഉ​ണ്ടാ​യ​ത്. ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ എം.​പി​യു​ടെ കാ​ർ ത​ട​ഞ്ഞ്​ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി പാ​ഞ്ഞ​ടു​ത്തി​ട്ടും പൊ​ലീ​സ്​ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ത്തി​ല്ല. ഇ​തോ​ടെ കാ​റി​ൽ​നി​ന്ന്​ ഇ​റ​ങ്ങി ഷാ​ഫി​ത​ന്നെ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു.  
സം​ഭ​വ​മ​റി​ഞ്ഞ്​ ജി​ല്ല യു.​ഡി.​എ​ഫ്​ പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങി. വ​ട​ക​ര മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ക്കും​വി​ധം പ്ര​ക​ട​ന​ങ്ങ​ൾ അ​ര​ങ്ങേ​റി. മു​സ്​​ലിം ലീ​ഗ്​ ജി​ല്ല ക​മ്മി​റ്റി​യും ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. പ്ര​ശ്നം കൈ​വി​ട്ടെ​ന്ന്​ മ​ന​സ്സി​ലാ​യ ഡി.​വൈ.​എ​ഫ്.​ഐ നേ​താ​ക്ക​ൾ പി​ന്നീ​ട്​ ഷാ​ഫി​യെ ത​ട​യാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി രം​ഗ​ത്തു​വ​ന്നെ​ങ്കി​ലും ഷാ​ഫി​യെ വ​ഴി​ത​ട​ഞ്ഞ​ത്​ വി​ന​യാ​യെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ സി.​പി​എം. വി​ഷ​യ​ത്തി​ൽ സി.​പി.​എം ജി​ല്ല ക​മ്മി​റ്റി ഇ​തു​വ​രെ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.രാഹുലിനെ കോൺഗ്രസ് രംഗത്തിറക്കുമ്പോൾ ഇതുപോലെ പ്രവർത്തകർ കാവൽ നിൽക്കും. ഉമ്മൻ ചാണ്ടിക്കെതിരായ അധിക്ഷേപത്തിൽ പ്രവർത്തകർക്ക് കാലിടറിപോയത് ഇത്തരത്തിൽ ഒരുമിച്ച് നിൽക്കാത്തതുകൊണ്ടാണ്.. അങ്ങനെയാണ് ഉമ്മൻ ചാണ്ടി രോഗാതുരനായത്.  കെ എം.മാണിക്കെതിരായ ബജറ്റ് ദിനത്തിലെ  സി പി എം നീക്കം   യു.ഡി. എഫ് തകർത്തത് അവരുടെ ഒരുമ കൊണ്ടാണ്.       ഇത്തരത്തിൽ സി പി എം ഉപദ്രവം നേരിടുന്ന നേതാക്കളെ ഒപ്പം  നിർത്താനാണ് യുവ കോൺഗ്രസ് പ്രവർത്തകർ കരുതുന്നത്. രാഹുലിനെ ഇല്ലാതാക്കാനുള്ള സി പി എം ക്വട്ടേഷൻ ഏറ്റെടുത്ത ചാനലിന്റെ ഓഫീസ് ആക്രമിക്കാനുള്ള ധൈര്യം കോൺഗ്രസ് പ്രവർത്തകർക്ക് ലഭിച്ചത് ഷാഫി നൽകിയ ആത്മവിശ്വാസത്തിലാണ്. രാഹുലിനെ വളഞ്ഞിട്ട് കൊന്നിട്ടും ചാനലിന്റെ റേറ്റിംഗ് താഴെ പോയി. എല്ലാത്തിനും മീതെ നിൽക്കുന്ന  ധാർമ്മികതയാണ്   ചാനലിനെ പിന്നോട്ടടിച്ചത്. അതായത്  ഷാഫിക്ക്  നേരേ നടക്കുന്ന യുദ്ധം ഇനി വിജയിക്കുകയില്ലെന്ന് ചുരുക്കം.രാഷ്ട്രീയം എന്നും ധീരൻമാരുടേതാണ്. വീരൻമാരുടേതും. അതാണ് ഷാഫിക്ക് കിട്ടിയ  നേട്ടം.   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 180 കോടിയുടെ 15 പദ്ധതികള്‍  (6 minutes ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടും; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: പ്രവചനം ശക്തമായാൽ ഇക്കുറി ഓണം മഴയെടുക്കും...  (23 minutes ago)

സ്‌കൂളിലെ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ വിദ്യാര്‍ത്ഥി ആശുപത്രിയില്‍  (28 minutes ago)

അലവിലെ വീടിനുള്ളിൽ ദമ്പതികളുടെ മരണം – പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ; തലയ്ക്കടിച്ച് ഭാര്യയെ കൊന്ന്, സ്വയം തീകൊളുത്തി...  (36 minutes ago)

GAZA ഗസ്സ സമ്പൂര്‍ണമായി കീഴടക്കാന്‍ കോപ്പുകൂട്ടി ഇസ്രയേല്‍;  (45 minutes ago)

KANNUR താമസക്കാരെ കാണാന്‍ അപരിചിതരും  (52 minutes ago)

മലപ്പുറത്ത് പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി  (57 minutes ago)

US POLICE യുഎസ് പൊലീസ്-വിഡിയോ  (1 hour ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 180 കോടിയുടെ 15 പദ്ധതികള്‍ മുഖ്യമന്ത്രി തിങ്കളാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

ഇടുക്കിയില്‍ ആദിവാസി യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

നെഹ്‌റു ട്രോഫി വളളം കളിക്കെത്തിച്ച ചുണ്ടന്‍ വളളം അപകടത്തില്‍പ്പെട്ടു  (1 hour ago)

71ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് തുടക്കം  (3 hours ago)

കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്  (3 hours ago)

പുതിയ വീടോ മറ്റ് ആഡംബര വസ്തുക്കളോ വാങ്ങാന്‍ അവസരങ്ങള്‍ ലഭിച്ചേക്കാം....  (4 hours ago)

സ്വകാര്യ ബസിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നനിലയില്‍....  (4 hours ago)

Malayali Vartha Recommends