നെഹ്‌റു ട്രോഫി വളളം കളിക്കെത്തിച്ച ചുണ്ടന്‍ വളളം അപകടത്തില്‍പ്പെട്ടു

71ാമത് നെഹ്‌റു ട്രോഫി വളളം കളിക്കെത്തിച്ച ചുണ്ടന്‍ വളളം അപകടത്തില്‍പ്പെട്ടു. കുമരകം ഇമ്മാനുവല്‍ ബോട്ട് ക്ലബ് തുഴയുന്ന നടുവിലെ പറമ്പന്‍ വള്ളമാണ് വേമ്പനാട് കായലില്‍ കുടുങ്ങിയത്. ശക്തമായ കാറ്റില്‍ വള്ളം വലിച്ചുകൊണ്ടുവന്ന ബോട്ടിന്റെ നിയന്ത്രണം വിടുകയായിരുന്നു. ബോട്ടിന്റെ യന്ത്രം തകരാറിലായതോടെ ടീം വേമ്പനാട് കായലില്‍ കുടുങ്ങിപ്പോകുകയായിരുന്നു. തുഴച്ചിലുക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല. കുമരകത്ത് നിന്ന് മറ്റൊരു ബോട്ട് എത്തിച്ചാണ് ടീമിനെ പുന്നമടയിലേക്ക് കൊണ്ടുവന്നത്. ചുണ്ടന്‍ വള്ളത്തിന് കേടുപാടുകളില്ല.
അതേസമയം, ആവേശത്തിലാഴ്ത്തിയ 71ാമത് നെഹ്‌റു ട്രോഫി വളളം കളിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും, 21 ചുണ്ടന്‍ വള്ളങ്ങളടക്കം 75 വള്ളങ്ങളാണ് മത്സരത്തിനിറങ്ങുന്നത്. മന്ത്രി പിഎ മുഹമ്മദ് റിയാസാണ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കുക. സിംബാബ്‌വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോദിയും പങ്കെടുക്കും.
വൈകിട്ട് അഞ്ചരയോടെ ഫൈനല്‍ മത്സരങ്ങള്‍ നടക്കും. കുറ്റമറ്റ സ്റ്റാര്‍ട്ടിങ്ങും ഫിനിഷിങ്ങും ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഫലപ്രഖ്യാപനത്തെക്കുറിച്ചുളള പരാതികള്‍ ഒഴിവാക്കാന്‍ ഇത്തവണ വെര്‍ച്ച്വല്‍ ലൈനോടുകൂടിയ ഫിനിഷിംഗ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























