അപ്രതീക്ഷിതമായ ചില വാര്‍ത്തകള്‍ മനസ്സിനെ അസ്വസ്ഥമാക്കിയേക്കാം... നിങ്ങളുടെ ഈയാഴ്ച ഇങ്ങനെ....

മേടം രാശി (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍ഭാഗം)
വാരത്തിന്റെ തുടക്കത്തില്‍ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം വിദേശയാത്രകള്‍ക്ക് കാലതാമസം നേരിടാം. സാമ്പത്തിക ഇടപാടുകളില്‍, പ്രത്യേകിച്ച് മറ്റൊരാള്‍ക്ക് ജാമ്യം നില്‍ക്കുന്നത് ഒഴിവാക്കുന്നത് ഉചിതമാണ്, കാരണം ഇത് ഭാവിയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. എന്നാല്‍, വാരത്തിന്റെ അവസാനത്തോടെ തൊഴില്‍ മേഖലയില്‍ പുരോഗതിയും പുതിയ വരുമാന സ്രോതസ്സുകളും പ്രതീക്ഷിക്കാം. ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കുന്ന പുതിയ സ്ഥാനങ്ങള്‍ ലഭിക്കാനിടയുണ്ട്.
ഇടവം രാശി (കാര്‍ത്തിക അവസാന മുക്കാല്‍ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
ഈ ആഴ്ച നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ഏതൊരു കാര്യത്തിലും വിദഗ്ധരുടെ അഭിപ്രായം തേടുന്നത് ഗുണകരമാകും. സാമ്പത്തിക കാര്യങ്ങളില്‍ വഞ്ചന ഒഴിവാക്കാന്‍ ജാഗ്രത പാലിക്കുക. അനാവശ്യമായ ചെലവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍, വാരത്തിന്റെ അവസാനത്തില്‍ പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനും അതില്‍ വിജയിക്കാനും സാധ്യതയുണ്ട്.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം)
കുടുംബത്തിന്റെ പിന്തുണയോടെ പുതിയ വീട്ടിലേക്ക് താമസം മാറാവാന്‍ സാധ്യതയുണ്ട്. വിദേശത്ത് താമസിക്കുന്നവര്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കാന്‍ സാധ്യതയുണ്ട്. ദാമ്പത്യ ബന്ധത്തില്‍ സന്തോഷവും ഐക്യവും നിലനിര്‍ത്താന്‍ സാധിക്കും. എന്നാല്‍, ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാം. രേഖകളില്‍ ഒപ്പിടുമ്പോള്‍ അമിതമായ ശ്രദ്ധയും ജാഗ്രതയും പാലിക്കുന്നത് അഭികാമ്യമാണ്.
കര്‍ക്കിടകം രാശി (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)
വാരത്തിന്റെ തുടക്കത്തില്‍ അപ്രതീക്ഷിതമായ ചില വാര്‍ത്തകള്‍ മനസ്സിനെ അസ്വസ്ഥമാക്കിയേക്കാം. എന്നാല്‍, മധ്യത്തോടെ അത്ഭുതകരമായ വളര്‍ച്ച പ്രതീക്ഷിക്കാം. പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കാനും, വിലയേറിയ സമ്മാനങ്ങള്‍ ലഭിക്കാനും സാധ്യതയുണ്ട്. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ നിക്ഷേപകരെ ലഭിക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാല്‍ഭാഗം)
ഈ ആഴ്ച കുടുംബത്തില്‍ ചില അസന്തുഷ്ടികള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. വ്യാപാര മേഖലകളില്‍ മാന്ദ്യം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. തൊഴില്‍പരമായ യാത്രകള്‍ നിഷ്ഫലമായെന്ന് തോന്നാം. ജീവിതപങ്കാളിക്കോ മക്കള്‍ക്കോ ആരോഗ്യപരമായ വിഷമതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍, വാരത്തിന്റെ അവസാനത്തോടെ പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കുകയും മാനസിക ദുരിതങ്ങള്‍ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യും.
കന്നി രാശി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഈ ആഴ്ച മാനസിക സന്തോഷം, തൊഴില്‍ വിജയം, സാമ്പത്തിക ലാഭം എന്നിവ പ്രതീക്ഷിക്കാം. പുതിയ സൗഹൃദങ്ങള്‍ ഉണ്ടാകാനും ദൈവവിശ്വാസം വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. എന്നാല്‍, അമിത യാത്രകള്‍ കാരണമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. കാര്യങ്ങള്‍ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും സമീപിക്കുകയാണെങ്കില്‍ ധനനേട്ടവും വാഹനയോഗവും കൈവരിക്കാന്‍ സാധിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാല്‍ഭാഗം)
ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍, എടുത്തുചാട്ടം ഒഴിവാക്കി യുക്തിപൂര്‍വ്വം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ട സമയമാണിത്. കുടുംബാംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ സംയമനം പാലിക്കുന്നത് നല്ലതാണ്. മാനസിക പിരിമുറുക്കവും സാമ്പത്തിക ക്ലേശവും ഒഴിവാക്കാന്‍ ശ്രദ്ധയോടെ പെരുമാറുക.
വൃശ്ചികം രാശി (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
ഈ ആഴ്ചയുടെ തുടക്കത്തില്‍ രോഗാവസ്ഥയില്‍ നിന്ന് മോചനം ലഭിക്കുകയും ആരോഗ്യനില മെച്ചപ്പെടുകയും ചെയ്യും. ഇത് മനസ്സിന് സമാധാനവും ധനനേട്ടവും നല്‍കും. എന്നാല്‍, വാരമധ്യത്തില്‍ ആരോഗ്യക്കുറവും കാര്യങ്ങളില്‍ തടസ്സങ്ങളും നേരിടാന്‍ സാധ്യതയുണ്ട്. വാരത്തിന്റെ അവസാനത്തോടെ കര്‍മ്മ മേഖലകളില്‍ അത്ഭുതകരമായ വളര്‍ച്ചയും അംഗീകാരവും ലഭിക്കാനിടയുണ്ട്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം)
ഈ ആഴ്ച സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാകുക. ചില മേഖലകളില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുമ്പോള്‍ മറ്റു ചില മേഖലകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കും. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചില പ്രതിസന്ധികള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍, വാരത്തിന്റെ മധ്യത്തോടെ ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കുകയും മനസ്സിന് സന്തോഷം അനുഭവപ്പെടുകയും ചെയ്യും.
മകരം രാശി (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, വാരമധ്യത്തില്‍ കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. വാരത്തിന്റെ അവസാനത്തോടെ ദാമ്പത്യ ജീവിതത്തില്‍ ഐക്യവും സാമ്പത്തികമായ ഉന്നതിയും പ്രതീക്ഷിക്കാം.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാല്‍ഭാഗം)
ഈ ആഴ്ച ഏറെക്കാലമായി ജോലി അന്വേഷിക്കുന്നവര്‍ക്ക് തങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കും. എന്നാല്‍, വാരത്തിന്റെ അവസാനത്തില്‍ ചില സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)
ഈ ആഴ്ചയുടെ തുടക്കത്തില്‍ സഹപ്രവര്‍ത്തകരുമായി ആശയപരമായ ഭിന്നതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍, സംസാരത്തില്‍ മിതത്വം പാലിക്കുകയാണെങ്കില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. വാരത്തിന്റെ മധ്യത്തോടെ വിദേശയാത്രകള്‍ക്ക് അവസരം ലഭിച്ചേക്കാം. നിയമപരമായ കാര്യങ്ങളില്‍ അനുകൂലമായ വിധി ഉണ്ടാകാനും സാമ്പത്തിക ലാഭത്തിനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha