ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും.... 25 പേരടങ്ങുന്ന സംഘമാണ് കല്‍പ്പ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്...

ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും. 25 പേരടങ്ങുന്ന സംഘമാണ് കല്‍പ്പ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്.
സ്പിറ്റിയില്‍ നിന്ന് കല്‍പ്പയിലേക്ക് എത്തിയ സംഘമാണ് ഷിംലയില്‍ എത്താനാകാതെ രണ്ട് ദിവസമായി ഇവിടെ കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം റോഡ് മാര്‍ഗം യാത്രചെയ്യാന്‍ കഴിയില്ല. കൂടാതെ സംഘത്തിലുള്ള ചിലര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്. കല്‍പ്പയില്‍ കുടുങ്ങിക്കിടക്കുന്ന 25 അംഗ സംഘത്തില്‍ 18 പേരും മലയാളികളാണ്. ഇതില്‍ മൂന്ന് പേര്‍ കൊച്ചിയില്‍ നിന്നുള്ളവരാണ്.
ആഗസ്റ്റ് 25നാണ് ഇവര്‍ ഡല്‍ഹിയില്‍ നിന്നും യാത്ര തിരിച്ചത്. ഭക്ഷണവും വെള്ളവും അടക്കം അവശ്യസാധനങ്ങളുടെ ലഭ്യത കുറവാണെന്നും തങ്ങളെ ഷിംലയില്‍ എത്തിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും മലയാളികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ സുരക്ഷിതരാണെന്നും അധികൃതരുമായി ബന്ധപ്പെടാനായി സാധിച്ചിട്ടുണ്ടെന്നും കുടുങ്ങിക്കിടക്കുന്ന മലയാളികളില്‍ ഒരാളായ കൊച്ചി സ്വദേശി ജിസാന്‍ സാവോ പറഞ്ഞു.
മണ്‍സൂണ്‍ ശക്തിപ്രാപിച്ചതിന് പിന്നാലെ ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയും മണ്ണിടിച്ചിലുമാണ്. നിരവധി കടകളും കൃഷിയിടങ്ങളും നശിച്ചതായാണ് റിപ്പോര്‍ട്ടുകളുള്ളത്.
"\
https://www.facebook.com/Malayalivartha