ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പി ഡി രാജന്‍ അന്തരിച്ചു.... 68 വയസ്സായിരുന്നു....

ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പി ഡി രാജന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് പുലര്‍ച്ചെ 5.30 ഓടെ കൊച്ചിയിലായിരുന്നു അന്ത്യം. പത്തനംതിട്ട ഇടയാറന്മുള സ്വദേശിയായ ജസ്റ്റിസ് പി ഡി രാജന്‍ 1995ല്‍ ആലപ്പുള എംഎസിറ്റി ജഡ്ജിയായാണ് ജുഡീഷ്യല്‍ സര്‍വീസ് ആരംഭിച്ചത്.
2009ല്‍ നിയമസഭാ സെക്രട്ടറിയായി. 2012ല്‍ കൊല്ലം ജില്ലാ ജഡ്ജിയായി. 2013 ജനുവരി 28നാണ് ഹൈക്കോടതി ജഡ്ജിയായി നിയമിതനാകുന്നത്.
2013 മുതല്‍ 2019 വരെ ഹൈക്കോടതി ജഡ്ജിയായിരുന്നു. എന്‍ആര്‍ഐ കമ്മീഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha