തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് വെട്ടേറ്റു

തൃശൂരില്‍ സിപിഎം കുന്നംകുളം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് വെട്ടേറ്റു. സംഭവത്തില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പഴഞ്ഞി മങ്ങാട് മളോര്‍കടവില്‍ ആണ് സംഭവം. മങ്ങാട് സ്വദേശി മിഥുനാണ് വെട്ടേറ്റത്. വൈകിട്ട് ആറുമണിയോടെ മാളോര്‍കടവ് കോതൊട്ട് അമ്പലത്തിന് സമീപമായിരുന്നു ആക്രമണം ഉണ്ടായത്.
മങ്ങാട് സ്വദേശികളായ ഗൗതം, വിഷ്ണു, രാകേഷ്, അരുണ്‍ എന്നിവരെയാണ് കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. മിഥുന്റെ സഹോദരനുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ആക്രണമുണ്ടായത്. ചെവിക്കുള്‍പ്പടെ പരിക്കേറ്റ മിഥുനെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയത് ലഹരിയ്ക്ക് അടിമകളാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിക്കുന്നു.
https://www.facebook.com/Malayalivartha