പതിനാലുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച രണ്ടാനച്ഛന് 55 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി

തിരുവനന്തപുരത്ത് പതിനാലുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും മയക്കുമരുന്ന് വില്പന നടത്തുകയും ചെയ്ത കേസില്‍ രണ്ടാനച്ഛനായ പ്രതിക്ക് 55 വര്‍ഷം കഠിന തടവ്. മാറനല്ലൂര്‍ സ്വദേശി അനീഷിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചത്. 40,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷവും നാല് മാസവുംകൂടി തടവ് അനുഭവിക്കണം.പിഴത്തുക കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
2019ലായിരുന്നു സംഭവം.പെണ്‍കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അമ്മ രണ്ടാം വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് കുറച്ചുനാളുകള്‍ക്ക് ശേഷം പ്രതി കുട്ടിയും അമ്മയുമായി നാഗര്‍കോവിലിലെ വാടക വീട്ടിലേക്ക് താമസം മാറി. അമ്മ വീട്ടിലില്ലാത്ത സമയത്താണ് കുട്ടിയെ മര്‍ദ്ദിച്ചശേഷം പീഡിപ്പിച്ചത്.സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.തുടര്‍ന്ന് ആന്ധ്രയിലും വിശാഖപട്ടണത്തും കൊണ്ടുപോയും കുട്ടിയെ പീഡിപ്പിച്ചു.
മയക്കുമരുന്ന് കച്ചവടത്തിന് വേണ്ടിയാണ് പ്രതി പല സംസ്ഥാനങ്ങളിലും പോയത്. കുട്ടിയെ അമ്മയും ഭീഷണിപ്പെടുത്തി മയക്കുമരുന്ന് കച്ചവടത്തിന് വിടുമായിരുന്നു. കുട്ടി സ്വന്തം അച്ഛനെയും സഹോദരനെയും ഫോണില്‍ വിളിച്ച് സംഭവം പറയാന്‍ ശ്രമിച്ചപ്പോഴും പ്രതി മര്‍ദ്ദിച്ചിരുന്നു. തിരുമലയില്‍ വന്ന് താമസം തുടങ്ങിയശേഷം പീഡനം വീണ്ടും തുടര്‍ന്നു.ഇതോടെ കുട്ടി മറ്റ് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.അനീഷ് ഒരു കൊലക്കേസിലും പ്രതിയാണ്.പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ്‌മോഹന്‍,ആര്‍.അരവിന്ദ് എന്നിവര്‍ ഹാജരായി.പൂജപ്പുര ഇന്‍സ്‌പെക്ടറായിരുന്ന വിന്‍സന്റ് എം.എസ്.ദാസ്,ആര്‍.റോജ് എന്നിവരാണ് അന്വേഷണം നടത്തിയത്.
https://www.facebook.com/Malayalivartha